Home
Mobile

വിശാല മനസേ വിരോധമരുതേ... ഡിസ്കൗണ്ട് ഉണ്ട്, വിവോ വി60 വാങ്ങാം! 3000 രൂപ വില കുറയും

ആമസോണിൽ ജനുവരി 16 മുതൽ ആരംഭിച്ച ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പല സ്മാർട്ട്ഫോണുകളും മികച്ച ഡീലിൽ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ അ‌വസരമൊരുക്കുന്നുണ്ട്. ഒരു മികച്ച ക്യാമറ സജ്ജീകരണമുള്ള സ്മാർട്ട്ഫോൺ 35000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അ‌വർക്കായി ആമസോൺ ലഭ്യമാക്കിയിട്ടുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് വിവോ വി60 5ജി (Vivo V60 5G). വിവോയുടെ വി സീരീസ് ഫോണുകളുടെ ക്യാമറ മികവ് ഏറെ പ്രസിദ്ധമാണ്. അ‌ങ്ങനെയുള്ള വി സീരീസിലെ നിലവിലെ ഏറ്റവും ടോപ് മോഡലാണ് വിവോ വി60 5ജി.

2025 ഓഗസ്റ്റിലാണ് വിവോ വി60 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യ​പ്പെടുന്നത്. അ‌ന്ന് ഇതിന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 36,999 രൂപയും, 8GB + 256GB വേരിയന്റിന് 38,999 രൂപയും 12GB + 256GB വേരിയന്റിന് 40,999 രൂപയും, 16GB + 512GB ടോപ്പ്-എൻഡ് വേരിയന്റിന് 45,999 രൂപയുമായിരുന്നു വില.

വിശാല മനസേ വിരോധമരുതേ... ഡിസ്കൗണ്ട് ഉണ്ട്, വിവോ വി60 വാങ്ങാം!

ചില സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്ത് ആഴ്ചകൾക്കകം തന്നെ വില കുറയാറുണ്ട്, അ‌ത്തരത്തിൽ വില കുറഞ്ഞിട്ട് ഈ സ്മാർട്ട്ഫോൺ വാങ്ങാം എന്ന് കരുതുന്ന ആരെങ്കിലുമുണ്ടെങ്കിൽ നിരാശപ്പെടേണ്ടിവരും. ഈ മോഡലിന്റെ വില ഇതുവരെ കമ്പനി കുറച്ചിട്ടില്ല. ഇപ്പോഴും ലോഞ്ച് വിലയിൽ തന്നെയാണ് റിപ്പബ്ലിക് ഡേ സെയിലിൽ ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ വിശാലമനസ്കരായ ഉപയോക്താക്കൾ, വില കുറയ്ക്കാത്തതിൽ ആമസോണിനോട് വിരോധമൊന്നും കാട്ടേണ്ട, ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് ഈ സ്മാർട്ട്ഫോണിന് ആമസോൺ ഒരുക്കിയിട്ടുണ്ട്. ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 35000 രൂപയിൽ താഴെ വിലയിൽ വിവോ വി60 5ജി വാങ്ങാനാകും. നിലവിൽ വിവോ വി60 അ‌ടിസ്ഥാന മോഡലിന് ആമസോണിൽ 36,999 രൂപയാണ് വില. 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇത് 33999 രൂപ വിലയിൽ വാങ്ങാനാകും.

വിശാല മനസേ വിരോധമരുതേ... ഡിസ്കൗണ്ട് ഉണ്ട്, വിവോ വി60 വാങ്ങാം!

നല്ലൊരു ക്യാമറ ​സ്മാർട്ട്ഫോൺ 35000 രൂപയിൽ താഴെ വിലയിൽ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ഇതുമാത്രമല്ല, 200MP ക്യാമറ സഹിതം എത്തുന്ന വിവോയുടെ തന്നെ വിവോ V60e മോഡൽ ഉൾപ്പെടെ മറ്റ് നിരവധി ഓപ്ഷനുകളും ഉണ്ട് എന്നത്​ വേറെകാര്യം. എങ്കിലും ക്യാമറ മികവിൽ വിശ്വസനീയത തെളിയിച്ചിട്ടുള്ള സീരീസ് എന്ന നിലയിൽ വി സീരീസ് തന്നെ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇത് പരിഗണിക്കാം.

പ്രധാന ഫീച്ചറുകൾ

വി60 5ജിയുടെ ഏറ്റവും പ്രധാനപ്പെട്ട ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. 1/1.56″ സോണി IMX766 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP 120° അൾട്രാ-വൈഡ് ക്യാമറ, 50MP 1/1.95″ IMX882 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ZEISS പിന്തുണ സഹിതം ഇതിലുണ്ട്. ഒപ്പം, 4K വീഡിയോ റെക്കോർഡിങ് പിന്തുണ സഹിതം 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറയുമുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 (4nm) പ്രോസസർ ആണ് ഈ വിവോ ഫോണിന്റെ കരുത്ത്. 120Hz 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, അഡ്രിനോ 722 GPU, 8GB / 12GB / 16GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

വിശാല മനസേ വിരോധമരുതേ... ഡിസ്കൗണ്ട് ഉണ്ട്, വിവോ വി60 വാങ്ങാം!

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. V സീരീസിൽ ആദ്യമായി 6 വർഷത്തേക്ക് 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്ന സ്മാർട്ട്ഫോൺ ആണിത്.
90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Vivo V60 5G is available with a bank discount during the Amazon Great Republic Day Sale. Its 8GB + 128GB base variant is priced at Rs 36,999, the 8GB + 256GB variant is priced at Rs 38,999, the 12GB + 256GB variant is priced at Rs 40,999, and the 16GB + 512GB top-end variant is priced at Rs 45,999. As a bank discount of Rs 3,000 is available as part of the Republic Day Sale discount, it can now be purchased at a starting price of Rs 33,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X