ആമസോൺ സമ്മർ സെയിൽ: ഇതുവരെയില്ലാത്ത വിലക്കുറവിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ
സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശവും ആകാംക്ഷയും സൃഷ്ടിച്ചുകൊണ്ട് ആമസോൺ സമ്മർ സെയലിൽ വിൽപ്പനയ്ക്കായുള്ള നീക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. വിലക്കുറവിന്റെ വിസ്മയം തീർക്കുന്ന ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2023 മെയ് 4 ന് ഉച്ചയ്ക്ക് 12:00 മണി മുതൽ ആണ് പൊതുജനങ്ങൾക്കായി ആരംഭിക്കുക.
എന്നാൽ അതിനും 12 മണിക്കൂർ മുമ്പ് തന്നെ ആമസോൺ പ്രൈം അംഗങ്ങൾക്ക് ഗ്രേറ്റ് സമ്മർ സെയിൽ ഓഫറുകൾ ലഭ്യമായിത്തുടങ്ങും. സ്മാർട്ട്ഫോണുകൾക്ക് ഇതുവരെയില്ലാത്ത വിലക്കുറവായിരിക്കും ഈ സമ്മർ സെയിൽ ഓഫറിൽ കാണാൻ കഴിയുക എന്നാണ് ആമസോൺ അവകാശപ്പെടുന്നത്. ഓഫർ ലഭ്യമാകുന്ന ചില ഫോണുകളുടെ വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ഐഫോൺ 14, ഐഫോൺ 14 പ്ലസ്, സാംസങ് എസ്22, വൺപ്ലസ് 10 പ്രോ, ഐക്യൂ 11 5ജി, ഷവോമി, റിയൽമി ഫോണുകൾ തുടങ്ങി നിരവധി മികച്ച സ്മാർട്ട്ഫോണുകൾക്ക് വിലക്കുറവ് ഉണ്ടാകുമെന്ന് വ്യക്തമായിട്ടുണ്ട്. സാധാരണക്കാർ ഏറ്റവുമധികം കാത്തിരിക്കുന്ന 20000 രൂപയിൽ താഴെ വിലയുള്ള പ്രമുഖ സ്മാർട്ട്ഫോണുകൾക്കും വിലക്കുറവുണ്ടാകും.
സ്‌മാർട്ട്‌ഫോണുകളുടെ വിലയിൽ വരുത്തുന്ന ഡിസ്കൗണ്ട് കൂടാതെ, പരമാവധി 10,000 രൂപ വരെ ലഭിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറും ആമസോൺ നൽകും. ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് 5,000 രൂപയുടെ പേ റിവാർഡുകൾ, 18 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ എന്നിവയും ഓഫർ സെയിലിനോട് അനുബന്ധിച്ച് ലഭ്യമാകും.

കൂടാതെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ, ഇഎംഐ ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 10 ശതമാനം അധിക ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ മികച്ച ഡീൽ ലഭ്യമാകുന്ന ചില സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
സാംസങ് ഗാലക്സി എം33 5ജി 14,499 രൂപയ്ക്കും ഗാലക്സി എം53 5ജി 23,249 രൂപയ്ക്കും ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ലഭിക്കും. ഐക്യൂവിന്റെ ഏറ്റവും മികച്ച ജനപ്രിയ സ്മാർട്ട്ഫോൺ ആയ ഐക്യൂ നിയോ 6 5ജി 23,999 രൂപയ്ക്ക് ലഭ്യമാകും എന്നതാണ് ഈ സമ്മർ സെയിലിലെ ഏറ്റവും ശ്രദ്ധേയമായ ഓഫർ.
റെഡ്മിയുടെ കെ50 ഐ 20,999 രൂപ മുതൽ ലഭ്യമാകും. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ആണ് ഈ ഫോണുകൾ പലതും ലിസ്റ്റ് ചെയ്യുക. ബാങ്ക് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ മികച്ച ഡീൽ ഉറപ്പിച്ച് കുറഞ്ഞ വിലയ്ക്ക് ഇഷ്ട ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും.

ഏറ്റവും പുതിയ സാംസങ് ഗാലക്സി എ54 5ജി, ഗാലക്സി എ34 5ജി, സാംസങ് ഗാലക്സി എം14, അടുത്തിടെ ഇറങ്ങി ഏറെ തരംഗമായി മാറിയ ഐക്യൂ ഇസഡ് 7, റിയൽമി നാർസോ 50, ടെക്നോ സ്പാർക്ക് 10, ഐക്യൂ നിയോ 7, വൺപ്ലസ് നോർഡ് സിഇ3 ലൈറ്റ്, എന്നീ 5ജി ഫോണുകൾക്കും ഡിസ്കൗണ്ട് ഉറപ്പ് പറയുന്നുണ്ട്.
എന്നാൽ ഈ പറഞ്ഞ സ്മാർട്ട്ഫോണുകൾക്ക് വിലയുടെ കാര്യത്തിൽ ഡിസ്കൗണ്ട് ഉണ്ടാകും എന്ന് പ്രഖ്യാപിച്ചതല്ലാതെ എത്ര രൂപയ്ക്കാണ് ഇവ ലിസ്റ്റ് ചെയ്യുക എന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല. നാലാം തീയതി 12 എഎം മുതൽ പ്രൈം അംഗങ്ങൾക്കായി വിൽപ്പന ആരംഭിക്കുമ്പോൾ മാത്രമേ ഇക്കാര്യം പുറത്തുവരൂ എന്നാണ് കരുതപ്പെടുന്നത്.
ആമസോൺ സമ്മർ സെയിലിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്കാണ് ഏറ്റവുമധികം വിലക്കുറവ് ലഭിക്കുക. ഐക്യൂ 9 പ്രോ 5ജി 42,990 രൂപയ്ക്കും ഷവോമി 12 പ്രോ 42,999 രൂപയ്ക്കും ലിസ്റ്റ് ചെയ്യും. 49,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്യുന്നതോടെ ഐക്യൂ 11 5ജി ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന വിലയ്ക്ക് സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ലഭ്യമാകുന്ന സ്മാർട്ട്ഫോണായി മാറും.


Click it and Unblock the Notifications








