ആമസോണിൽ ഓഫർ പെരുമഴ, മനസുവച്ചാൽ കിടിലൻ ഐക്യൂ ഫോൺ കൈയിലിരിക്കും! പുതിയ വിലകൾ
ഓഫറുകളുടെ പെരുമഴയുമായി ആമസോണിൽ സമ്മർ സെയിൽ ആരംഭിച്ചിരിക്കുകയാണ്. മേയ് 2ന് ആരംഭിച്ച പ്രത്യേക ഓഫർ സെയിൽ മേയ് 7 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. പ്രത്യേകിച്ച് യുവതലമുറയുടെ പ്രിയപ്പെട്ട ബ്രാൻഡായ ഐക്യൂവിന്റെ കിടിലൻ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുക ആമസോണിൽ ആണ്.
ആമസോണിൻ്റെ ഗ്രേറ്റ് സമ്മർ സെയിൽ തുടങ്ങിയതോടെ ഐക്യൂവിന്റെ വിവിധ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ട് നൽകി ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ മികച്ച ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാക്കിയിരിക്കുന്നതിനാൽ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഇപ്പോൾ ഐക്യൂ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും.

ആമസോൺ സമ്മർ ഫെസ്റ്റിവൽ സെയിലിൽ മികച്ച ഡീൽ ലഭ്യമായിരിക്കുന്ന ചില ഐക്യൂ മോഡലുകൾ പരിചയപ്പെടാം: ഐക്യൂ അടുത്തിടെ പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോണുകളാണ് ഐക്യൂ 12, ഐക്യൂ Z9, ഐക്യൂ നിയോ 9 പ്രോ എന്നിവ. ഈ ഓഫർ സെയിലിൽ ഈ ഫോണുകൾ കിടിലൻ വിലയിൽ ലഭ്യമാകും.
ഇത് കൂടാതെ ഐക്യൂ 11, ഐക്യൂ Z7 പ്രോ, ഐക്യൂ നിയോ 7 പ്രോ, ഐക്യൂ Z6 ലൈറ്റ് എന്നിവയും കുറഞ്ഞ വിലയിൽ ആമസോണിൽ ലഭ്യമാകും. ഈ ഫോണുകളുടെ ലോഞ്ച് ചെയ്തപ്പോഴുള്ള വിലയും ഇപ്പോൾ ഓഫറുകൾ സഹിതം ലഭ്യമാകുന്ന വിലയും പരിചയപ്പെടാം.

നിലവിലെ ഐക്യൂ ഫോണുകളിൽ വച്ച് ഏറ്റവും ശക്തനായ ഐക്യൂ 12 മോഡൽ 52,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. ഇത് ഇപ്പോൾ 49,999 രൂപ വിലയിൽ ലഭ്യമാണ്. ഐക്യൂ 11 ലോഞ്ച് ചെയ്തത് 64,999 രൂപ വിലയിലാണ്, ഇപ്പോൾ 41,999 രൂപയ്ക്ക് വാങ്ങാം.
ഐക്യൂ നിയോ 9 പ്രോയുടെ ലോഞ്ച് വില 35,999 രൂപയായിരുന്നു. ഇതിപ്പോൾ 31,999 രൂപയായി കുറഞ്ഞിട്ടുണ്ട്. ഐക്യൂ Z9 5ജി ലോഞ്ച് ചെയ്തത് 19,999 രൂപയ്ക്കായിരുന്നു, 17,999 രൂപ വിലയിൽ ഇതിപ്പോൾ ലഭ്യമാണ്. അതേപോലെ ഐക്യൂ Z7 പ്രോ 23,999 രൂപ വിലയിലെത്തി, ഇപ്പോൾ 20,999 രൂപയ്ക്ക് വിൽക്കുന്നു.
ഐക്യൂ നിയോ 7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 32,999 രൂപ വിലയിൽ ആയിരുന്നു. ഇതിപ്പോൾ 29,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ബജറ്റ് വിലയിൽ ഐക്യൂ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഐക്യൂ Z6 ലൈറ്റ് 5ജി പരിഗണിക്കാം. 12,999 രൂപ വിലയിൽ എത്തിയ ഈ ഫോൺ 10,999 രൂപ വിലയിൽ ഇപ്പോൾ ലഭ്യമാണ്.

ആമസോണിൽ ലഭ്യമായിട്ടുള്ള ഈ ഡീലുകളിൽ ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷത്തെ ഐക്യൂവിന്റെ ഹീറോ ആയിരുന്ന ഐക്യൂ 11 ആണ്. 64,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഈ പ്രീമിയം ഫോണിന്റെ പിൻഗാമിയായാണ് ഈ വർഷം ഐക്യൂ 12 ലോഞ്ച് ചെയ്യപ്പെട്ടത്.
മുൻ മോഡലിനെക്കാൾ മികച്ച ഫീച്ചറുകളുമായി എത്തിയ ഐക്യൂ 12ന്റെ വരവോടെ ഐക്യൂ 11 ന്റെ വില കാര്യമായി കുറഞ്ഞിരുന്നു. ഇപ്പോൾ ലോഞ്ച് വിലയെക്കാൾ 23,000 രൂപ വിലക്കുറവിൽ ഐക്യൂ 11 വാങ്ങാനാകും. എന്നാൽ ഈ രണ്ട് ഫോണുകളിൽ പുതിയ ഫീച്ചറുകളുമായി എത്തിയ ഐക്യൂ 12ന് ആണ് മുൻതൂക്കം കൂടുതൽ.
വിലയിൽ നൽകിയിരിക്കുന്ന ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഓഫറുകളുടെ സഹായം കൂടി ഉണ്ടെങ്കിലേ പല മോഡലുകളും വിലക്കുറവിൽ ലഭ്യമാകൂ. ഐസിഐസിഐ, വൺകാർഡ്, ബാങ്ക് ഓഫ് ബറോഡ കാർഡുകൾ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾ വാങ്ങുമ്പോൾ 10 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. ഐക്യൂ ആരാധകർക്ക് പുതിയ ഫോൺ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതുതന്നെ!


Click it and Unblock the Notifications








