Home
Mobile

ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ: മേയ് 1 മുതൽ ഈ സ്മാർട്ട്ഫോണുകൾക്ക് വില കുറയും

സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശം പകർന്ന് ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ വരുന്നു. മേയ് 1ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2025 വിൽപ്പന ആരംഭിക്കുമെന്ന് ആമസോൺ ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ വാങ്ങാൻ ഈ അ‌വസരം ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സ്മാർട്ട്ഫോണുകൾക്ക് പുറമേ പതിവ് പോലെ ടിവികൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കും മികച്ച ഡീലുകൾ ഈ ഓഫർ സെയിലിൽ ലഭ്യമാകും. പ്രൈം അംഗങ്ങൾക്ക് എല്ലാ ഡീലുകളിലേക്കും 12 മണിക്കൂർ നേരത്തെ ആക്‌സസ് ലഭിക്കുമെന്ന് ആമസോൺ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

വരാൻ പോകുന്ന ഓഫർ സെയിലിന്റെ ഡീലുകൾ നിലവിൽ ആമസോൺ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഏതൊക്കെ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാകും എന്ന സൂചന നൽകിയിട്ടുണ്ട്. പുതിയ സ്മാർട്ട്ഫോൺ അ‌ല്ലെങ്കിൽ മറ്റെന്തെങ്കിലും ഇലക്ട്രോണിക്സ് ഡി​വൈസുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ മേയ് 1 വരെ കാത്തിരിക്കുന്നത് മികച്ച തീരുമാനമായിരിക്കും.

ആമസോൺ സമ്മർ സെയിൽ: മേയ് 1 മുതൽ ഈ സ്മാർട്ട്ഫോണുകൾക്ക് വില കുറയും

എന്ന് വരെയാണ് ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2025 നടക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇത്തവണത്തെ ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളെക്കുറിച്ച് ആമസോൺ ചില സൂചനകൾ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം വില കുറയുന്ന സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

സാംസങ് ഗാലക്സി S24 അ‌ൾട്ര, ഐഫോൺ 15, ഐക്യൂ നിയോ 10R, വൺപ്ലസ് 13R, വൺപ്ലസ് നോർഡ് CE4 ​ലൈറ്റ്, വൺപ്ലസ് നോർഡ് 4, സാംസങ് ഗാലക്സി M35 5G, അ‌ടുത്തിടെ പുറത്തിറങ്ങിയ ഐക്യൂ Z10x എന്നിവയ്ക്ക് ഡിസ്കൗണ്ട് ലഭ്യമാകും എന്ന് ആമസോൺ സൂചന നൽകിയിട്ടുണ്ട്.

മൊബൈലുകളുടെയും ആക്‌സസറീസ് വിഭാഗത്തിന്റെയും വില 40 ശതമാനം വരെ കുറയും എന്ന് ഓഫർ സെയിൽ ടീസറിൽ ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ഇഎംഐ ഓപ്ഷനുകൾ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

കൂടാതെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആമസോൺ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ ഷോപ്പർമാർക്ക് 10 ശതമാനം അധിക ലാഭം നേടാനും അ‌വസരമുണ്ട്. കൂടാതെ, ആകർഷകമായ എക്സ്ചേഞ്ച് ഡീലുകളും നോ- കോസ്റ്റ് ഇഎംഐ പ്ലാനുകളും ഓഫർ സെയിലിൽ ലഭ്യമാകും.

വരാൻ പോകുന്ന ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ സ്മാർട്ട്​ഫോണുകൾക്ക് പുറമേ ലാപ്‌ടോപ്പ് വിപണിയിലും വൻ ഓഫറുകളുണ്ട്. HP, Lenovo, Asus തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾക്ക് ഓഫറുകൾ ലഭ്യമാകും. കൂടാതെ, സ്മാർട്ട് ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ, മറ്റ് വിവിധ വീട്ടുപകരണങ്ങൾ എന്നിവയും ഡിസ്കൗണ്ട് വിലയിൽ ലഭിക്കും.

ആമസോൺ സമ്മർ സെയിൽ: മേയ് 1 മുതൽ ഈ സ്മാർട്ട്ഫോണുകൾക്ക് വില കുറയും

ടിവികൾ 60 ശതമാനം വരെ വിലക്കുറവിൽ വിൽക്കും എന്ന് ടീസർ പേജിൽ ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഷവോമി സ്മാർട്ട് ടിവി എ പ്രോ 4K (43 ഇഞ്ച്) 23,999 രൂപയ്ക്ക് ലഭ്യമാകും. പ്രധാന ഗാഡ്‌ജെറ്റുകൾക്ക് പുറമേ, TWS ഇയർബഡുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് നിരവധി ആക്‌സസറികൾ എന്നിവയും കുറഞ്ഞ വിലയിൽ ഈ ഓഫർ സെയിലിൽ ആമസോണ ലഭ്യമാക്കും.

വരാൻ പോകുന്ന ആമസോൺ സെയിലിന്റെ ഡീലുകളുടെ പൂർണ്ണ വിവരങ്ങൾ ആമസോൺ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഘട്ടത്തിൽ ഉപയോക്താക്കൾ ചെയ്യേണ്ടത് എന്തെന്നാൽ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്മാർട്ട്ഫോൺ അ‌ല്ലെങ്കിൽ മറ്റ് ഡി​​വൈസ് ഏതാണ് എന്നും അ‌തിന്റെ ഫീച്ചറുകൾ എന്തൊക്കെയെന്നും മനസിലാക്കി ഉറപ്പിക്കുകയാണ്. അ‌ങ്ങനെയെങ്കിൽ ഡീൽ ആരംഭിക്കുമ്പോൾ തന്നെ കൺഫ്യൂഷൻ ഇ​ല്ലാതെ വേഗം വാങ്ങാനാകും.

Best Mobiles in India

English summary
As part of the Amazon Great Summer Sale, smartphones will be available at discounted prices starting May 1. Amazon has indicated that discounts will be available on the Samsung Galaxy S24 Ultra, iPhone 15, iQOO Neo 10R, OnePlus 13R, OnePlus Nord CE4 Lite, OnePlus Nord 4, Samsung Galaxy M35 5G, and the recently launched iQOO Z10x as part of the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X