ഫോൺ വാങ്ങാൻ കാശിറക്കുമ്പോൾ അത് മുതലാക്കണ്ടേ! ബജറ്റ് വിലയിൽ വാങ്ങാൻ ഈ ഐക്യൂ 5Gഫോൺ ബെസ്റ്റാ
ഇപ്പോൾ സമ്മർ സെയിൽ ഓഫറുകളുമായി സ്മാർട്ട്ഫോൺ ബ്രാൻഡുകളും ഇ-കൊമേഴ്സ് വെബ്സൈറ്റുകളും സജീവമായിരിക്കുകയാണ്. അതിനാൽ മികച്ച വിലക്കുറവിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ഒരുപാട് ഓപ്ഷനുകൾ ലഭ്യമാണ്. എങ്കിലും കാശ് മുടക്കി ഫോൺ വാങ്ങുമ്പോൾ മുടക്കുന്ന കാശിന് തക്കതായ മൂല്യം തിരിച്ച് ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾ നടക്കുന്ന ഓഫർ സെയിലിൽ വൻ വിലക്കുറവിൽ വാങ്ങാൻ കഴിയുന്ന ചില ഓപ്ഷനുകൾ ഇതിനകം നമ്മൾ പരിചയപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ ബജറ്റ് വിലയിൽ ഒരു നല്ല 5ജി ഫോൺ തേടുന്നവർക്ക് ഐക്യുവിന്റെ വകയായി ലഭ്യമായിട്ടുള്ള ഒരു കിടിലൻ സ്മാർട്ട്ഫോണിന്റെ ഡീൽ പരിചയപ്പെടാം.
കഴിഞ്ഞ മാസം ഐക്യൂ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളാണ് ഐക്യൂ Z10 5ജി, ഐക്യൂ Z10x 5ജി എന്നിവ. ഇതിൽ ആദ്യ മോഡൽ 20000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. രണ്ടാമത്തെ മോഡൽ 15000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലാണ് എത്തിയിരിക്കുന്നത് എങ്കിലും വാങ്ങാൻ 13000 രൂപയിൽ താഴെ മതി.

ഐക്യൂ Z10x 5ജി (iQOO Z10x 5G) യുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമാണ് വില. ഈ ഫോണിന് ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ 500 രൂപ ബാങ്ക് ഡിസ്കൗണ്ടാണ് ലഭ്യമാക്കിയിരിക്കുന്നത്.
500 രൂപ അത്രവലിയ ഡിസ്കൗണ്ട് ആണോ എന്ന് തോന്നിയേക്കാം. എന്നാൽ 500 രൂപ ഡിസ്കൗണ്ടിന് ശേഷം 12999 രൂപ വിലയിൽ ഈ ഫോണിന്റെ അടിസ്ഥാന വേരിയന്റ് സ്വന്തമാക്കാം എന്നത് മികച്ച ഡീൽ തന്നെയാണ്. കാരണം ഈ വിലയ്ക്കുള്ളിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ തന്നെ ഈ ഐക്യൂ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐക്യൂ Z10x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഈ 5ജി ഫോൺ എത്തുന്നത്.
ഗ്രാഫിക്സിനായി മാലി-G615 MC2 GPU ഇതിലുണ്ട്. 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ ഐക്യൂ Z10x 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z10x 5ജിയിൽ നൽകിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, എന്നിവ അതിൽ അടങ്ങുന്നു. 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉണ്ട്. ഒപ്പം f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ+ നാനോ), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP64 റേറ്റിങ്, 5G (NSA - n1/n3/n40/n77/n78 | SA - n1/n3/n5/n8/n28B/n40/n77/n78), 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്. 165.7×76.3×8.09mm വലിപ്പവും 204 ഗ്രാം ഭാരവുമുള്ള ഈ ഫോൺ അൾട്രാമറൈൻ, ടൈറ്റാനിയം നിറങ്ങളിൽ വാങ്ങാനാകും.


Click it and Unblock the Notifications








