Home
Mobile

വൻ വിലക്കുറവ്; 74999 രൂപയുടെ സാംസങ് ഗാലക്സി എസ്20 എഫ്ഇ 26999 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം

സാംസങ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട് ഫോണിന് വൻ കിഴിവ് പ്രഖ്യാപിച്ച് ആമസോൺ. 74999 രൂപയുടെ ഫോൺ ഓഫറിലൂടെ സ്വന്തമാക്കാൻ വെറും 26999 രൂപ മാത്രം മതി. 64 ശതമാനം ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങിന്റെ ജനപ്രിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ്20 എഫ്ഇ.

ഫോൺ പുറത്തിറങ്ങി കുറച്ചുനാൾ ആയെങ്കിലും ഇന്നും ഈ ഫോണിന് ആവിശ്യക്കാർ ഏറെയാണ്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിനാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിൽ ബാങ്ക് ഡിസ്കൌണ്ട്, എക്സ്ചേഞ്ച് ഓഫർ, ഫ്ലാറ്റ് ഡിസ്കൌണ്ട് എന്നിവയും ഉൾപ്പെടുന്നുണ്ട്. എക്സ്ചേഞ്ച് ഓഫർ വഴി നിങ്ങളുടെ പഴയഫോൺ നൽകിയാൽ 25,300 വരെ കിഴിവ് നേടാൻ സാധിക്കുന്നതാണ്.

74999 രൂപയുടെ സാംസങ് ഗാലക്സി എസ്20 എഫ്ഇ 26999 രൂപയ്ക്ക് സ്വന്തമാക്കാം

നിങ്ങൾ നൽകാൻ ആ​ഗ്രഹിക്കുന്ന ഫോണിന്റെ പഴക്കം, കേടുപാടുകൾ, മോഡൽ എന്നിവയെ ആശ്രയിച്ച് ഇരിക്കും എക്സ്ചേഞ്ച് ഓഫർ വഴി ലഭിക്കുന്ന കിഴിവും. നിങ്ങൾ ഉപയോ​ഗിക്കുന്ന ബാങ്ക് കാർഡ് അനുസരിച്ചും ഓഫറുകൾ ലഭിക്കും. നിങ്ങൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് സാംസങ് ഗാലക്സി എസ്20 എഫ്ഇ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 2,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.

കൊട്ടക്ക് ബാങ്കിന്റെ ഡെബിറ്റ് കാർഡ് ആണ് ഉപയോ​ഗിക്കുന്നത് എങ്കിൽ 5000 രൂപ പർച്ചേസ് വാല്യുവിൽ 10 ശതമാനം ഡിസ്കൌണ്ട് ലഭിക്കും. 1000 രൂപ വരെയാണ് കിഴിവ് ലഭിക്കുക. ബാങ്കിന്റെ ഇഎംഐ ഇടപാടുകൾക്കും ഈ ഓഫർ ബാധകമാണ്. അതേ സമയം കൊട്ടക്ക് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് ലഭിക്കുന്നത് 750 രൂപവരെയുള്ള കിഴിവ് ആയിരിക്കും.

74999 രൂപയുടെ സാംസങ് ഗാലക്സി എസ്20 എഫ്ഇ 26999 രൂപയ്ക്ക് സ്വന്തമാക്കാം

20Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എസ്20 എഫ്ഇയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 856 പ്രോസസർ ഫോണിന്റെ കരുത്ത് വർദ്ധിപ്പിക്കും. നേരത്തെ സൂചിപ്പിച്ചത് പോലെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. മൂന്ന് പിൻ‌ക്യാമറകളും ഫോണിന്റെ മാറ്റ് കൂട്ടാൻ സഹായിക്കുന്നുണ്ട്.

പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും 12 എംപിയാണ്. ടെലിഫോട്ടോ ലെൻസ് ആകട്ടെ 8 എംപിയും. 32 എംപിയുള്ള മുൻ ക്യാമറ മികച്ച സെൽഫി ദൃശ്യങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ സാംസങ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 5ജി സംവിധാനവും സാംസങ് ഗാലക്സി എസ്20 എഫ്ഇയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ആമസോണിൽ 4.2 സ്റ്റാർ റിവ്യൂ ആണ് ഫോണിന് ഉള്ളത്.

ക്ലൗഡ് റെഡ്, ക്ലൗഡ് ലാവെൻഡർ, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി, ക്ലൗഡ് വൈറ്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോൺ ലഭ്യമാകും. സാംസങിന്റെ ജനപ്രിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ്20 എഫ്ഇ. നിങ്ങൾ കുറഞ്ഞ ബജറ്റിൽ ഒരു മികച്ച ഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർ ആണെങ്കിൽ ഇതിലും മികച്ച അവസരം ഇനി ലഭിക്കില്ല.

ഈ അടുത്തിടെയാണ് ആമസോൺ ​പ്രൈം ഡേ സെയിൽ കഴിഞ്ഞത്. ജൂലൈ 15, 16 തിയതികളിൽ ആണ് സെയിൽ നടന്നത്. സ്മാർട്ട്ഫോണുകൾ ലാപ്‌ടോപ്പുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ, സ്‌മാർട്ട് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച ഡിസ്കൗണ്ട് ആയിരുന്നു ഈ ദിവസങ്ങളിൽ ആമസോൺ നൽകിയത്.

More from GizBot

Best Mobiles in India

English summary
Amazon has announced a huge discount on the Samsung Galaxy S20 FE smartphone. Only Rs 26999 is enough to get the phone through the Rs 74999 offer. Amazon has announced a 64 percent offer. Samsung Galaxy S20 FE is one of the popular smartphones from Samsung. The discount has been announced for the 8GB RAM 128GB storage variant of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X