ആമസോൺ ഹോളി ഡെയ്‌സ് സെയിലിലൂടെ വൻ വിലക്കിഴിവിൽ ബജറ്റ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

|

ഹോളി ഉത്സവവുമായി ബന്ധപ്പെട്ട് ആമസോൺ അതിന്റെ ഏറ്റവും ദൈർഘ്യമേറിയ സെയിലിന് ഒരുങ്ങിയിരിക്കുന്നു. ഫെബ്രുവരി 28 മുതൽ 2020 മാർച്ച് 10 വരെ നീളുന്ന "ഹോളി ഡെയ്‌സിലൂടെ നിരവധി സ്മാർട്ട്‌ഫോണുകൾക്ക് അവിശ്വസനീയമായ ഓഫറുകളാണ് ആമസോൺ നൽകുന്നത്. ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഈ സെയിലിലൂടെ മികച്ച കിഴിവുകളാണ് ആമസോൺ പ്രഖ്യാപിച്ചിട്ടുള്ളത്.

ഓഫറുകൾ
 

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡ് ഇഎംഐയും ഉപയോഗിച്ച് സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 10% ഡിസ്‌കൗണ്ട്, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 10% ഡിസ്‌കൗണ്ട്, ക്രെഡിറ്റ് ആൻഡ് ഡെബിറ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാർഡിനൊപ്പം 5% ഡിസ്‌കൗണ്ട് കൂടാതെ മറ്റു ഓഫറുകളും ആമസോൺ നൽകുന്നു.

റെഡ്മി നോട്ട് 8

റെഡ്മി നോട്ട് 8

10499 രൂപയിൽ 19% കിഴിവോടെ ആമസോണിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. എ.ഐ 48 എംപി ട്രിപ്പിൾ റിയർ ക്യാമറകൾ, 6.53 ഇഞ്ച് ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ലിഥിയം ബാറ്ററി എന്നിവയുമായാണ് ഇത് വരുന്നത്. പ്രതിമാസം 517 രൂപ ഇഎംഐയിൽ മൊബൈൽ സ്വന്തമാക്കാം.

വിവോ യു 10

വിവോ യു 10

13 എംപി ട്രിപ്പിൾ റിയർ ക്യാമറകൾ, 5000 എംഎഎച്ച് ബാറ്ററി, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 എഇഇ പ്രോസസർ എന്നിവയാണ് ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷതകൾ. വില Rs. 8,990 രൂപ. ഫോണിന്റെ ആരംഭ ഇഎംഐ Rs. 750 രൂപ.

റെഡ്മി നോട്ട് 8 പ്രോ
 

റെഡ്മി നോട്ട് 8 പ്രോ

ഉപഭോക്താക്കൾക്ക് 15999 രൂപക്ക് 6 ജിബി റാമും 128 ജിബി റോമും ഉള്ള മോഡൽ വാങ്ങാം. രൂപ വരെ ലഭിക്കും. എക്സ്ചേഞ്ച് ഓഫറിന് 12,000 കിഴിവ്. ലിക്വിഡ് കൂളിംഗ് ടെക്നോളജിയോടെ വരുന്ന ഹെലിയോ ജി 90 ടി ഗെയിമിംഗ് പ്രോസസർ, 18W ഫാസ്റ്റ് ചാർജറുള്ള 4500 എംഎഎച്ച് ബാറ്ററി, ഡോട്ട് നോച്ച് എച്ച്ഡിആർ ഡിസ്പ്ലേ എന്നീ പ്രത്യേകതകൾ ഉള്ള ഫോൺ 753 രൂപ ഇ എം ഐ യിൽ വാങ്ങാം.

വിവോ യു 20

വിവോ യു 20

16 എംപി എഐ ട്രിപ്പിൾ റിയർ ക്യാമറകളും 16 എംപി മുൻ ക്യാമറയും ഇതിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്‌സെറ്റിനുള്ളത്. പ്രതിമാസം 517 രൂപ. ഇഎംഐയിൽ ഫോൺ ലഭ്യമാണ്.

ഓപ്പോ എ7

ഓപ്പോ എ7

4230 എംഎഎച്ച് ബാറ്ററി ബാക്കപ്പും ഡ്യുവൽ റിയർ ക്യാമറകളുമായി വരുന്ന ഹാൻഡ്‌സെറ്റ് 47% കിഴിവോടെ 8,990 രൂപക്ക് ലഭിക്കും. ഫോണിന്റെ ആരംഭ ഇഎംഐ പ്രതിമാസം 423 രൂപയാണ്.

പോക്കോ എഫ് 1

പോക്കോ എഫ് 1

6 ജിബി റാം, 128 ജിബി റോം ഓപ്ഷനുള്ള ഫോൺ 15,999 രൂപക്ക് വാങ്ങാം. 753 രൂപയിൽ നിന്ന് ആരംഭിക്കുന്ന ഇഎംഐ ഉപയോഗിചും നിങ്ങൾക്ക് ഫോൺ വാങ്ങാം. എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 20 എംപി മുൻ ക്യാമറ, 6.18 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് ഇതിലെ സവിശേഷതകൾ.

ഓപ്പോ എഫ്11

ഓപ്പോ എഫ്11

ആമസോണിൽ 42% കിഴിവോടെ 13,990 രൂപക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, എഫ്എച്ച്ഡി + ഡിസ്പ്ലേ, 4020 എംഎഎച്ച് ലിഥിയം ബാറ്ററി എന്നിവയുമായാണ് ഇത് വരുന്നത്. പ്രതിമാസം 659 രൂപ ഇഎംഐയിൽ ഫോൺ വാങ്ങാം.

വിവോ Y91i

വിവോ Y91i

2 ജിബി റാമും 32 ജിബി റോമും ഉള്ള ഫോൺ 6,990 രൂപക്ക് വാങ്ങുന്നതിനോടൊപ്പക്ക് അധിക കിഴിവുകളും നേടാം. 13 എംപി പിൻ ക്യാമറ, 5 എംപി മുൻ ക്യാമറ, 4030 എംഎഎച്ച് ബാറ്ററി ശേഷി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.

ഓപ്പോ എഫ്15

ഓപ്പോ എഫ്15

ഉപഭോക്താക്കൾക്ക് 8 ജിബി റാമും 128 ജിബി റോമും ഉള്ള മോഡൽ 19,990 രൂപക്ക് സ്വന്തമാക്കാം. നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫറിന് 10,200 രൂപ വരെ കിഴിവ് ലഭിക്കും. മീഡിയടെക് ഹീലിയോ പി 70 ഒക്ടാ കോർ പ്രോസസറും 4000 എംഎഎച്ച് ബാറ്ററിയുമാണ് ഫോൺ നൽകുന്നത്.

Most Read Articles
Best Mobiles in India

English summary
Amazon has geared up for its longest sales, marking Holi. The "Holi Days" starting from February 28 until March 10, 2020 bring some incredible offers on many smartphones. The budget phone lovers will seek additional discounts on these lower priced phones. Check out a list of a few of these devices below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X