തകർത്തുവാരി വിൽക്കുക എന്ന് പറഞ്ഞാൽ ഇതാണ്! ഡിസ്കൗണ്ട് പൂരമായി ആമസോൺ ഹോണർ ഡേയ്സ് സെയിൽ
ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് എന്നും അന്വേഷകർ ഏറെയാണ്. അങ്ങനെയുള്ളവരെ എന്നും പ്രോൽസാഹിപ്പിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനമാണ് ആമസോൺ. ഇപ്പോൾ ഹോണർ ആരാധകർക്കായി ആമസോൺ വൻ ഡിസ്കൗണ്ടുകളിൽ ലഭ്യമാകുന്ന ഹോണർ സ്മാർ്ട്ട്ഫോണുകളുമായി ഹോണർ ഡേയ്സ് സെയിൽ ആരംഭിച്ചിരിക്കുന്നു. പ്രധാനമായും അഞ്ച് സ്മാർട്ട്ഫോണുകളാണ് ഈ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ടിൽ ലഭ്യമാകുക. ഡിസംബർ 12 ന് ആരംഭിച്ച ആമസോൺ ഹോണർ ഡേയ്സ് സെയിൽ (Amazon Honor Days Sale) ഡിസംബർ 16 വരെയാണ് നടക്കുക. നല്ലൊരു സ്മാർട്ട്ഫോൺ മികച്ച ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിൽ ലഭ്യമായിരിക്കുന്ന ഈ ഡീലുകൾ പരിഗണിക്കാവുന്നതാണ്.
ഹോണർ 200 ലൈറ്റ് 5ജിയുടെ 8GB + 256GB മോഡൽ 19,998 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 18,998 രൂപ വിലയിൽ ഇത് ഇപ്പോൾ സ്വന്തമാക്കാമെന്ന് ആമസോൺ പറയുന്നു. സ്റ്റാറി ബ്ലൂ, സിയാൻ ലേക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഫോൺ വിപണിയിൽ ലഭ്യമാണ്.

ഹോണർ 200 ലൈറ്റ് 5ജി (HONOR 200 Lite 5G) യുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റ്, 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ,108MP മെയിൻ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 5G SA/NSA, ഡ്യുവൽ 4G VoLTE, 35W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 4500mAh ബാറ്ററി തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഹോണർ 200 5ജിയുടെ 8GB + 256GB മോഡലിന് 34,999 രൂപയും 12GB + 512GB മോഡലിന് 39,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ആമസോൺ വെറും 26,999 രൂപ വിലയിൽ ആണ് അടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 3000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ ഇത് 22,499 രൂപയ്ക്ക് ലഭ്യമാണ്.

ആമസോൺ ഹോണർ ഡേയ്സ് സെയിലിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഡീലുകളിലൊന്നായി ഹോണർ 200 5ജി ഡിസ്കൗണ്ടുകളെ (HONOR 200 5G) പരിഗണിക്കാം. 6.7-ഇഞ്ച് 120Hz കർവ്ഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) ചിപ്സെറ്റ്, 50MP മെയിൻ ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ, 50MP പോർട്രെയ്റ്റ് ടെലിഫോട്ടോ സെൻസർ, 50MP ഫ്രണ്ട് ക്യാമറ, 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 5200mAh ബാറ്ററി തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.
ഹോണർ 200 പ്രോ 5ജിയുടെ സിംഗിൾ 12GB + 512GB മോഡലിന് 57,999 രൂപ ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. എന്നാലിപ്പോൾ 47,999 രൂപയ്ക്കാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ 3000 രൂപ കൂപ്പൺ ഡിസ്കൗണ്ടുമുണ്ട്. അതിനാലിത് 45,999 രൂപ വിലയിൽ വാങ്ങാനാകും.
ഹോണർ 200 പ്രോ 5ജി (HONOR 200 Pro 5G) യുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് 120Hz കർവ്ഡ് ഡിസ്പ്ലേ, സ്‌നാപ്ഡ്രാഗൺ 8s Gen 3 4nm ചിപ്സെറ്റ്, 50MP+ 12MP+50MP ട്രിപ്പിൾ റിയർ ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, 5G SA/NSA, ഡ്യുവൽ 4G VoLTE, 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 66W വയർലെസ് സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ് പിന്തുണകളുള്ള 5200mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

ഹോണർ X9b 5ജിയുടെ (HONOR X9b 5G) 8ജിബി+256 ജിബി വേരിയന്റിന് 25,999 രൂപയായിരുന്നു എംഒപി (മാർക്കറ്റ് ഓപ്പണിങ് പ്രൈസ്). ഇപ്പോഴിത് 24,998 വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്‌പ്ലേ സഹിതമാണ് ഹോണർ X9b 5ജി ലോഞ്ച് ചെയ്യപ്പെട്ടത്.
ഹോണർ X9b 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78- ഇഞ്ച് അൾട്രാ ക്ലിയർ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ്, 108MP പ്രൈമറി സെൻസർ+ 5MP അൾട്രാ വൈഡ് ലെൻസ്+ 2MP മാക്രോ സെൻസർ, 16MP ഫ്രണ്ട് ക്യാമറ, 5G, ഡ്യുവൽ-സിം, 35W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,800mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഈ ഫോണിലുണ്ട്.
ഹോണർ മാജിക് 6 പ്രോ 5ജി (HONOR Magic6 Pro 5G): ഇതിന്റെ 12GB+ 512GB മോഡൽ 89,998 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ഫോൺ എത്തുന്നത്.


Click it and Unblock the Notifications








