വവേയ് പി 20 പ്രോ,പി 20 ലൈറ്റ് ,നോവ 3 ,നോവ 3 ഐ എന്നിവ വിലക്കുറവിൽ

By GizBot Bureau
|

ആമസോണിലൂടെ വാവേയ് ഇന്ത്യ ' വാവെയ് സ്മാർട്ടഫോൺ ഡീൽ സെയിൽ ' പ്രഖ്യാപിച്ചിരിക്കുകയാണ്.സെപ്റ്റംബർ 4 -5 തിയ്യതികളിലാണ് വിൽപ്പന നടക്കുന്നത്.കമ്പനി വവേയ് പി 20 പ്രോ,പി 20 ലൈറ്റ് ,നോവ 3 ,നോവ 3 ഐ എന്നിവയ്ക്ക് ഡിസ്കൗണ്ടുകൾ നൽകുന്നു.ഈ രണ്ടു ദിവസവും ആളുകൾക്ക് വിലക്കുറവിൽ ഈ ഫോണുകൾ വാങ്ങാവുന്നതാണ്.

 
വവേയ് പി 20 പ്രോ,പി 20 ലൈറ്റ് ,നോവ 3 ,നോവ 3 ഐ എന്നിവ വിലക്കുറവിൽ

തെരഞ്ഞെടുത്ത വാവേയ് ഫോണുകൾക്ക് തൽസമയ ഡിസ്കൗണ്ട്, ക്യാഷ്ബാക്കുകൾ, ഇഎംഐ ഓപ്ഷനുകൾ എന്നിവയും നൽകുന്നു . എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി ഇഎംഐ യിൽ വാങ്ങുമ്പോൾ 5 ശതമാനം കാഷ്ബാക്ക് ഉണ്ട്. ഇത് തികച്ചും താൽക്കാലികമായ വിലകുറവാണ്. ഈ സെയിലിന് ശേഷം യഥാർത്ഥ വിലയിലേക്ക് മാറ്റുകയും ചെയ്യും.

വാവേയ് നോവ 3

വാവേയ് നോവ 3

അടുത്തിടെ പുറത്തിറക്കിയ നോവ 3യ്ക്ക് യാതൊരു ഡിസ്‌കൗണ്ടും നൽകുന്നില്ല.എന്നാൽ വാവെയ് ഫോണിനൊപ്പം എസ്ബിഐ ഓഫറും EMI ഓപ്ഷനുകളും നൽകുന്നു.എക്സ്ചേഞ്ചിൽ 4000 രൂപ എക്സ്ട്രാ ഓഫും 1200 രൂപ ക്യാഷ്ബാക്കും ജിയോ ഉപയോക്താക്കൾക്ക് ഡാറ്റ ഓഫറും 3,300 രൂപയ്ക്ക് പാർട്ണർ വൗച്ചറും നൽകുന്നുണ്ട്.

വാവേയ് നോവ 3 യ്ക്ക് 6.30 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയും 1080 *2380 പിക്സൽ റെസല്യൂഷനുമുണ്ട്.1.8GHz ഒക്ട കോർ പ്രൊസസറും 6 ജിബി റാമും ഇതിന്റെ പ്രത്യേകതയാണ്.128 ജിബി ഇന്റേണൽ സ്റ്റോറേജു ഉള്ളതിനെ മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതാണ്.പിന്നിൽ 16 എംപി പ്രൈമറി ക്യാമറയും 24 എംപി ഫ്രണ്ട് ക്യാമറയും വാവേയ് നോവ 3 നൽകുന്നുണ്ട്. ആൻഡ്രോയ്ഡ് 8.1 ഉം 3750 mAh റിമൂവബിൾ ബാറ്ററിയും വാവേയ്ക്കുണ്ട്.

വാവേയ് നോവ 3i
 

വാവേയ് നോവ 3i

500 രൂപ വിലക്കുറവിൽ വാവെയ് നോവ 3 ഐ ലഭ്യമാണ്.ഇതിന്റെ യഥാർത്ഥ വില 20,990 രൂപയാണ്. എന്നാൽ സെയിലിൽ 20,490 രൂപയ്ക്ക് ലഭിക്കും.ഒൻപത് മാസത്തേക്ക് നോ കോസ്റ്റ് ഇ എം ഐ ഓഫറും എസ്ബിഐ ക്രെഡിറ്റ് കാർഡ് ഓഫറും ലഭ്യമാണ്.കൂടാതെ റിലയൻസ് ജിയോ ഡീലുകൾക്ക് 1,200 രൂപ കാഷ് ബാക്കും 3,300 രൂപ പാർട്ണർ വൗച്ചറുകളും നൽകുന്നു.

വാവേയ് നോവ 3 ഐ ക്ക് 6.30 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയാണ് ഉള്ളത്1080 പിക്സൽ മുതൽ 2380 പിക്സൽ റെസല്യൂഷനും ഇത് നൽകുന്നു.ഒക്ട കോർ പ്രോസസറാണ് ഇതിന്റെ പ്രത്യേകത. ഇതിന് 4GB റാം ഉണ്ട്. 128 ജിബി ഇന്റെർണൽ സ്റ്റോറേജ് മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്നതുമാണ്.പിൻവശത്ത് 16 എംപി പ്രൈമറി ക്യാമറയും, 24 എംപി ഫ്രന്റ് ക്യാമറയും ഫോണിലുണ്ട്. ഇതിന് 3340mAh ബാറ്ററിയാണ് ഉള്ളത്.

വാവേയ് P20 പ്രോ

വാവേയ് P20 പ്രോ

5000 രൂപ ഫ്ളാറ്റ് ഡിസ്കൗണ്ടിൽ വാവെയ് P20 പ്രോ നൽകുന്നു. വാങ്ങുന്നവർക്ക് യഥാര്ഥ വിലയായ 64,999 രൂപയ്ക്ക് പകരം 59,999 രൂപയ്ക്ക് വാങ്ങാം

വാവേയ് P20 പ്രോ 6.1 ഇഞ്ച് ഡിസ്പ്ലേയും 1080 x 2240 പിക്സൽ സ്‌ക്രീൻ റെസല്യൂഷനുള്ളതുമാണ്.ഇത് ആൻഡ്രോയിഡ് 8.1 ൽ പ്രവർത്തിക്കുന്നു.6 ജിബി റാമും, ഒക്ട കോർ പ്രോസസ്സറുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 4000 mAh ബാറ്ററി ഉണ്ട്. പിന്നിൽ 40MP + 20MP+ 8MP എന്നിങ്ങനെ മൂന്നു ക്യാമറ സെറ്റപ്പും ഒരു 24MP സെൽഫി ക്യാമറയും ഇതിനുണ്ട്.

 

വാവേയ് P20 ലൈറ്റ്

വാവേയ് P20 ലൈറ്റ്

വാവേയ് P20 ലൈറ്റ് 17,999 രൂപയ്ക്ക് ലഭിക്കും . 19,999 രൂപയാണ് ഇതിന്റെ യഥാർത്ഥ വില. എസ്ബിഐ കാർഡ് ഉപയോഗിച്ച് ഉള്ള ഇഎംഐ വാങ്ങലുകൾക്ക് 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഒൻപത് മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ ലഭ്യമാണ്.

ഇതിന്റെ പ്രത്യേകതകളെപ്പറ്റി പറയുകയാണെങ്കിൽ 5.80 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, 1080 പിക്സൽ 2280 പിക്സൽ റെസൊല്യൂഷൻ. 4 ജിബി റാം ഉള്ള ഒക്ട കോർ പ്രോസസറാണ് ഇതിന്റെ പ്രത്യേകത. 64GB ഇന്റേണൽ സ്റ്റോറേജുമുണ്ട്.ക്യാമറയെക്കുറിച്ചു പറയുകയാണെങ്കിൽ ,വാവേയ് പി 20 ലൈറ്റ്നു 16 എംപി പ്രൈമറി പിൻ ക്യാമറയും 24MP മുന്നിൽ സെൽഫിഷൂട്ടറായും ഉണ്ട് . 3000 mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എൻഎഫ്സി, എഫ്എം, 3 ജി, 4 ജി എന്നിവ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്.

Best Mobiles in India

English summary
Amazon-Huawei smartphone deals: Price cuts on Huawei P20 Pro, P20 Lite, Nova 3 and Nova 3i.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X