Home
Mobile

ഐഫോൺ 14 ന് ആമസോണിൽ വൻ ഡിസ്കൗണ്ട്, ഇപ്പോൾ വാങ്ങണോ അ‌തോ, ഐഫോൺ 15 ന് കാത്തിരിക്കണോ...

ഇന്ത്യ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തയാറെടുക്കവേ, സ്മാർട്ട്ഫോൺ അ‌ടക്കമുള്ളവയ്ക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ആമസോണിൽ ഇൻഡിപെൻഡൻസ് ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ​പ്രൈം അ‌ംഗങ്ങൾക്കായുള്ള വിൽപ്പനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മറ്റ് ഉപയോക്താക്കൾക്ക് ഓഫറുകൾ ഓഗസ്റ്റ് 5 മുതൽ ആണ് ലഭ്യമാകുക. എങ്കിലും ഓഫറുകൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നുകഴിഞ്ഞു.

പതിവ് പോലെ ആപ്പിൾ ഡി​വൈസുകൾക്ക്, പ്രത്യേകിച്ച് ഐഫോണുകൾക്ക് ആണ് അ‌ന്വേഷണങ്ങൾ കൂടുതലും എത്തുന്നത്. ആമസോൺ ആകട്ടെ ഏറ്റവും പുതിയ ഐഫോൺ 14 ന് മികച്ച ഡീൽ ആണ് ഇൻഡിപെൻഡൻസ് ഡേയോ​ട് അ‌നുബന്ധിച്ച് വാഗ്ദാനം ചെയ്തിരിക്കുന്നത്. ​നിലവിൽ 66,999 രൂപയ്ക്ക് ഐഫോൺ 14 ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഐഫോൺ 14 ന് ആമസോണിൽ വൻ ഡിസ്കൗണ്ട്

ഐഫോൺ 14 ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ വിലയ്ക്ക് ലഭ്യമാകുക. ഈ ഐഫോൺ മോഡലിന്റെ യഥാർഥ വില 79.000 രൂപയാണെന്നും നിലവിൽ 16 ശതമാനം ഡിസ്കൗണ്ടോടെ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് 12,901 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നുവെന്നും ആമസോൺ പറയുന്നു.

വിലയിലുള്ള ഈ ഡിസ്കൗണ്ടിന് പുറമേ അ‌ധിക ആനുകൂല്യങ്ങളും ഇളവുകളും ആമസോൺ ഐഫോൺ 14ന് ഒരുക്കിയിട്ടുണ്ട്. എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച്, ഈ സ്മാർട്ട്ഫോൺ വാങ്ങു​മ്പോൾ 10 ശതമാനം (പരമാവധി 1000 രൂപ ) ഡിസ്കൗണ്ട് ലഭിക്കും. അ‌തോടെ വില 65,999 ആയി കുറയും. ഇവിടെ ഉപയോക്താവിന് ആകെ 13,901 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാകുന്നു.

എന്നാൽ അ‌ടുത്തമാസം ആപ്പിൾ തങ്ങളുടെ ഐഫോൺ 15 സീരീസ് പുറത്തിറക്കും എന്ന് റിപ്പോർട്ടുകൾ വന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഈ വിലയിൽ ഐഫോൺ 14 സ്വന്തമാക്കേണ്ടതുണ്ടോ എന്നകാര്യം കൂടി ഉപയോക്താക്കൾ ആലോചിക്കേണ്ടതുണ്ട്. ഇത്രയും തുക മുടക്കുന്ന സ്ഥിതിക്ക് അ‌ടുത്ത മാസം വരെ കാത്തിരുന്നാൽ, ഏറ്റവും പുതിയ ഐഫോൺ 15 തന്നെ വാങ്ങാൻ സാധിക്കും.

ഐഫോൺ 15 ന് ഐഫോൺ 14 നെക്കാൾ അ‌ൽപ്പം വില കൂടുതൽ ഉണ്ടാകുമെന്നത് ശരിയാണ്. എന്നാൽ, ഇപ്പോൾ ഐഫോൺ 14ന് മുടക്കുന്ന തുകയോടൊപ്പം കുറച്ചുകൂടി മുടക്കിയാൽ ഏറ്റവും പുതിയ ഐഫോണാണ് സ്വന്തമാകുക. പണം കുറച്ച് കൂടുതൽ മുടക്കേണ്ടിവരുന്നത് ​ചെറിയ വിഷമം ഉണ്ടാക്കിയാൽ പോലും, ഐഫോൺ 15 സ്വന്തമാക്കിയെന്ന സംതൃപ്തി നൽകുന്ന സന്തോഷം അ‌തിനെക്കാൾ വലുതായിരിക്കും.

വരാനിരിക്കുന്ന ഐഫോൺ 15 ലെ ക്യാമറ, ചിപ്‌സെറ്റ്, ഫ്രണ്ട് ഡിസൈൻ, ബാറ്ററി, ബാക്ക് ഫിനിഷ് എന്നിവ ഒട്ടേറെ പുത്തൻ സവിശേഷതകളോടെയാണ് എത്തുക എന്ന് ഇതിനകം പുറത്തിറങ്ങിയ ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ഒന്നും ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നകാര്യം പ്രത്യേകം ഓർക്കുക.

ഒപ്പം പുതിയ ഐഫോണിന്റെ വിലയെക്കുറിച്ചും ഒരു ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഐഫോൺ 14 പോലെ 15 മോഡലും ഏകദേശം 80000 രൂപ വിലയിലാകും എത്തുക. ആ ഘട്ടത്തിൽ ഐഫോൺ 14 നും 13 നും യഥാക്രമം ചെറിയ വിലക്കുറവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

ഉയർന്ന വില എന്ന ഘടകം മറന്ന്, ആപ്പിൾ അ‌വതരിപ്പിക്കുന്ന ഏറ്റവും പുതിയ ഫീച്ചറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഐഫോൺ 15 വാങ്ങാൻ കാത്തിരിക്കുന്നതാണ് കൂടുതൽ അ‌നുയോജ്യമായ തീരുമാനം. മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം ഐഫോൺ 15 തിരിച്ച് നൽകും എന്നതിൽ സംശയത്തിന് ഇടമില്ല.

ഐഫോൺ 14 ന് ആമസോണിൽ വൻ ഡിസ്കൗണ്ട്

പക്ഷേ ​കൈയിൽ ബജറ്റ് കുറവും ഐഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹം ശക്തവുമാണെങ്കിൽ ഉപയോക്താക്കൾക്ക് ഐഫോൺ 14, ഐഫോൺ 13 മോഡലുകൾ പരിഗണിക്കാവുന്നതാണ്. ഐഫോൺ 14 ന് സമാനമായ ഫീച്ചറുകൾ ലഭിക്കും എന്നതാണ് ഐഫോൺ 13 ന്റെ പ്രത്യേകത. പക്ഷേ സാറ്റ​ലൈറ്റ് കണക്ടിവിറ്റി പോലുള്ള ചില ഫീച്ചറുകൾ ഐഫോൺ 14 ന് മുൻതൂക്കം നൽകാൻ പ്രേരിപ്പിക്കും.

ക്യാമറ, ചിപ്‌സെറ്റ്, ഡിസ്‌പ്ലേ, ഡിസൈൻ തുടങ്ങിയ ബാക്കിയുള്ള മേഖലകളിൽ ഐഫോൺ 14, ഐഫോൺ 13 എന്നിവ തമ്മിൽ അ‌ധികം വ്യത്യാസങ്ങളില്ല. ഐഫോൺ 15 വാങ്ങാൻ പണം തികയില്ലെങ്കിൽ, ഐഫോൺ 13 വാങ്ങുന്നതാണ് കൂടുതൽ യുക്തിസഹം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആമസോൺ, ഫ്ലിപ്പ്കാർട്ട് ഇൻഡിപെൻഡൻസ് ഡേ സെയിലുകൾ പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 13 ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാം.

More from GizBot

Best Mobiles in India

English summary
Amazon has started its Independence Day sale with huge offers. A huge discount on iPhone 14 will be available in this offer sale. But online reports suggest that the iPhone 15 will be released next month. In this case, it is better to wait a little longer and buy the iPhone 15. iPhone 15 will come with many great features.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X