7300mAh ബാറ്ററിയുള്ള ഐക്യൂ Z10 5ജിയുടെ ഡിസ്കൗണ്ട് കൂട്ടി; വാങ്ങാൻ ഇതാണ് നല്ല ടൈം!
ഐക്യൂ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ആരാധകരുണ്ട്, മാന്യമായ വിലയിൽ ഐക്യൂ ഫോണുകൾ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ ആരാധനയ്ക്ക് പിന്നിലെ കാരണം. എന്നാൽ 2025 -ന്റെ അവസാന മാസങ്ങളിലും ഈ വർഷത്തിന്റെ തുടക്കത്തിലുമായി പല സ്മാർട്ട്ഫോണുകളുടെയും വില കൂട്ടുകയുണ്ടായി, അക്കൂട്ടത്തിൽ ചില ഐക്യൂ സ്മാർട്ട്ഫോണുകളുടെ വിലയും കൂടി, അത്തരത്തിൽ വില കൂട്ടപ്പെട്ട സ്മാർട്ട്ഫോൺ മോഡലാണ് ഐക്യൂ Z10 5ജി (iQOO Z10 5G). 2025 ഡിസംബറിലാണ് ഈ ഫോണിന്റെ വില കൂടിയത്.
കഴിഞ്ഞ വർഷം വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഐക്യൂ Z10 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമായിരുന്നു വില. എന്നാൽ ഡിസംബറിൽ ഈ വേരിയന്റുകൾക്കെല്ലാം 1000 രൂപ വീതം വില കൂട്ടി.

ഇപ്പോൾ ഐക്യൂ Z10 5ജി വേരിയന്റുകൾക്ക് യഥാക്രമം 22999 രൂപ, 24999 രൂപ, 26999 രൂപ എന്നിങ്ങനെയാണ് വില. രണ്ട് മാസം മുമ്പ് വില കൂട്ടിയ ഘട്ടത്തിൽ 1000 രൂപയുടെ ഡിസ്കൗണ്ട് മാത്രമാണ് ഈ ഫോണിന് ലഭ്യമായിരുന്നത്. അതിനാൽ ഇത് വാങ്ങാനാകുന്ന കുറഞ്ഞ വില 21999 രൂപയായിരുന്നു.
ഇപ്പോൾ പല പ്ലാറ്റ്ഫോമുകളിലും വാലന്റൈൻസ് സെയിൽ നടക്കുന്ന ഈ ഘട്ടത്തിൽ ആമസോണിലും ഐക്യൂ വെബ്സൈറ്റിലും ഈ ഫോണിന്റെ ഡിസ്കൗണ്ട് കൂട്ടിയിട്ടുണ്ട്, മുൻപ് 1000 രൂപ മാത്രം ഡിസ്കൗണ്ട് ഉണ്ടായിരുന്നിടത്ത്, ഇപ്പോൾ ഇതിന് 2000 രൂപ ഡിസ്കൗണ്ട് ഉണ്ട്. അതിനാൽ ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഐക്യൂ Z10 5ജി ഇപ്പോൾ വാങ്ങാൻ കിട്ടും.

ഡിസ്കൗണ്ട് സഹിതം ആമസോണിൽ നിന്ന് ഐക്യൂ Z10 5ജി 20999 രൂപ വിലയിൽ വാങ്ങാനാകും. ഐക്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 300 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ടും ഈ മോഡലിന് കിട്ടും, അതിനാൽ 20699 രൂപ വിലയിൽ ഇത് വാങ്ങാനാകും.
സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനായാലും ശരി, ആർക്കെങ്കിലും സർപ്രൈസ് സമ്മാനമായി നൽകാനായാലും ശരി ഈ ഐക്യൂ ഫോൺ ഒരു മികച്ച ഓപ്ഷൻ തന്നെയാണ്. 7300mAh ബാറ്ററി ശേഷി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. അതുവരെ ലഭ്യമായതിൽ ഏറ്റവും വലിയ ബാറ്ററി ശേഷിയായിരുന്നു ഇത്. ഇപ്പോൾ 10001mAh ബാറ്ററി ശേഷിയുള്ള ഫോണുകൾ വരെ ഇന്ത്യൻ വിപണിയിലുണ്ട് എന്നത് വേറെ കാര്യം.
വലിയ ബാറ്ററി ശേഷി മാത്രമല്ല, മാന്യമായ പെർഫോമൻസും ഈ ഐക്യൂ 5ജി ഫോൺ വാഗ്ദാനം ചെയ്യും. 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇത് അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നീ ഫീച്ചറുകൾ സഹിതമാണ് എത്തുന്നത്.

120Hz 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ, HDR10+ പിന്തുണ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (സോണി IMX882 സെൻസർ), 2MP ഡെപ്ത് സെൻസർ, 4K 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണ, 32MP ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്.
90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇതിലെ 7300mAh ബാറ്ററി എത്തിയിട്ടുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, 5G SA/NSA എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ഫൺടച്ച് OS 15 -ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.


Click it and Unblock the Notifications








