ആമസോൺ ഐക്യൂ സ്മാർട്ട്ഫോൺ ഡിസ്കൗണ്ട്; Z10 5G ഇപ്പോൾ ലഭ്യമായ ഡിസ്കൗണ്ടിൽ വാങ്ങണോ
ദീപാവലി ഫെസ്റ്റിവൽ ഓഫർ സമയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായിരുന്നു. കാരണം നിരവധി മികച്ച സ്മാർട്ട്ഫോണുകൾ ഇതുവരെ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ഈ ഓഫർ സെയിലിൽ അവസരം ഉണ്ടായിരുന്നു. എന്നാൽ ഈ ഓഫർ സെയിലിൽ ആഗ്രഹമുണ്ടായിട്ടും പല കാരണങ്ങളാൽ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാതെ പോയവർ ഉണ്ട്. അവർക്കായി ഇപ്പോൾ ആമസോണിൽ ചില ബാങ്ക് ഡിസ്കൗണ്ടുകളും മറ്റും ലഭ്യമാണ്. ഇതിൽ ഐക്യൂ z10 5ജിക്ക് നിലവിൽ ലഭ്യമായ ഡിസ്കൗണ്ടും ഈ വിലയിൽ ഇപ്പോൾ ഇത് വാങ്ങുന്നത് ലാഭകരമാണോ എന്നതും ഇവിടെ പരിശോധിക്കാം.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z10 5ജിയുടെ 8GB+128GB അടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമായിരുന്നു വില. അടുത്തിടെ നടന്ന ആമസോൺ ഫെസ്റ്റിവൽ സെയിൽ സമയത്ത് ഇത് ഓഫറുകൾ സഹിതം 18999 രൂപ വിലയിൽ ആണ് വാങ്ങാൻ ലഭ്യമായിരുന്നത്.

ഇപ്പോൾ ആമസോണിലും ഐക്യൂ വെബ്സൈറ്റിലും ഐക്യൂ z10 5ജി അടിസ്ഥാന മോഡൽ 20999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും കിട്ടും. അതിനാൽ 19999 രൂപ വിലയിലാണ് നിലവിൽ ഈ ഐക്യൂ ഫോൺ വിപണിയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.
ഫെസ്റ്റിവൽ സെയിൽ സമയത്തെ ഡീലുമായി താരതമ്യം ചെയ്താൽ ഇപ്പോൾ ഡിസ്കൗണ്ട് കുറവാണ്. എന്നാൽ നിലവിൽ 20000 രൂപ വിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മികച്ച മോഡൽ തന്നെയാണ് ഇത്. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറും ഈ സ്മാർട്ട്ഫോണിന് ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഈ ഫോണിലുള്ളത്. ഇത് 20:9 ആസ്പക്ട് റേഷ്യോ, HDR10+ പിന്തുണ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതമാണ് എത്തിയിട്ടുള്ളത്.
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഉണ്ട്.
സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചറുള്ള ), ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഐക്യൂ Z10 5ജി വാഗ്ദാനം ചെയ്യുന്നു.

മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7300mAh ബാറ്ററി ഇതിലുണ്ട്. ഗ്ലേസിയർ സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.


Click it and Unblock the Notifications








