അവിടെ പുതിയ എഡ്ജ് സീരീസ് തുടങ്ങി; ഇവിടെ പഴയ മോട്ടറോള എഡ്ജ് പ്രോ മോഡൽ വമ്പൻ വിലക്കുറവിൽ വിൽക്കുന്നു
മോട്ടറോളയുടെ എഡ്ജ് സീരീസ് വളരെ പ്രശസ്തമാണ്. ഇന്ത്യയിൽ നിലവിൽ ഏറ്റവും ഒടുവിൽ എത്തി നിൽക്കുന്നത് മോട്ടറോള എഡ്ജ് 60 സീരീസ് ആണ്. എന്നാൽ ആഗോള തലത്തിൽ പുതിയ എഡ്ജ് സീരീസിന് തുടക്കം കുറിച്ചുകൊണ്ട് മോട്ടറോള എഡ്ജ് 70 മോഡൽ അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. അധികം വൈകാതെ ഇന്ത്യയിലും എഡ്ജ് 70 സീരീസ് ഫോണുകൾ എത്തിത്തുടങ്ങും എന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ ഒരു എഡ്ജ് സീരീസ് മോട്ടറോള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ അനുയോജ്യമായ ഒരു മികച്ച ഓഫർ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിലുള്ള മോട്ടറോള എഡ്ജ് 60 പ്രോയുടെ മുൻഗാമിയായ മോട്ടറോള എഡ്ജ് 50 പ്രോയുടെ 256ജിബി വേരിയന്റ് ആമസോൺ ഇപ്പോൾ മികച്ച ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. മോട്ടറോള എഡ്ജ് 50 പ്രോയുടെ 8ജിബി റാമും 256ജിബി അടിസ്ഥാന മോഡൽ 31,999 രൂപ വിലിലും 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 35,999 രൂപ വിലയിലുമാണ് ഇന്ത്യയിലെത്തിയത്.

ഇപ്പോൾ ആമസോണിൽ പ്രത്യേക ഓഫറായി മോട്ടറോള എഡ്ജ് 50 പ്രോയുടെ 12GB റാം 256GB വേരിയന്റ് കാനീൽ ബേ കളർ ഓപ്ഷൻ മാത്രം 22999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ 1724 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ഈ ടോപ് വേരിയന്റ് ഇപ്പോൾ 21,275 രൂപ വിലയിൽ വാങ്ങാനാകും.
ഈ ടോപ് വേരിയന്റിന്റെ കാനീൽ ബേ കളർ ഓപ്ഷനുമാത്രമാണ് ഈ വിലക്കുറവ് കാണുന്നത്. മറ്റൊരു കളർ ഓപ്ഷനായ വാനില ക്രീ വേരിയന്റ് 27999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക. അതേസമയം ഫ്ലിപ്പ്കാർട്ടിലാകട്ടെ എഡ്ജ് 50 പ്രോയുടെ 8GB റാമുള്ള അടിസ്ഥാന വേരിയന്റ് 25,960 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അതിനർഥം നിലവിൽ മികച്ച വിലക്കുറവിൽ എഡ്ജ് 50 പ്രോ മോഡൽ ആമസോൺ വാഗ്ദാനം ചെയ്യുന്നു എന്നാണ്. കുറഞ്ഞ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ ഈ ഡീൽ പരിശോധിച്ച ശേഷം പരിഗണിക്കാവുന്നതാണ്. ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള എഡ്ജ് സീരീസ് ഫോണാണ് ഇത്.
പ്രധാന ഫീച്ചറുകൾ
6.7 ഇഞ്ച് 1.5K 144Hz കർവ്ഡ് pOLED ഡിസ്പ്ലേ, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR 10+ പിന്തുണ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, ക്വാൽക്കോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, 12GB വരെ റാം, 256GB ഓൺബോർഡ് സ്റ്റോറേജ്, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎസ്, 3 ഒഎസ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
50MP പ്രൈമറി ക്യാമറ, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 10MP ടെലിഫോട്ടോ ക്യാമറ, 13MP അൾട്രാ വൈഡ് ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, ഫ്രണ്ടിൽ 50എംപി ഓട്ടോഫോക്കസ് ക്യാമറ, AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ക്വാഡ് പിക്സൽ ടെക്നോളജി, ഓട്ടോഫോക്കസ് ട്രാക്കിംഗ്, AI ഫോട്ടോ എൻഹാൻസ്മെന്റ് എഞ്ചിൻ, ടിൽറ്റ് മോഡ്, IP68 റേറ്റിങ്.

ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 6E 802.11ax (2.4GHz /5GHz), ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി, 125W ടർബോപവർ ഫാസ്റ്റ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 10W റിവേഴ്സ് വയർലെസ് ചാർജിങ്, 4500mAh ബാറ്ററി എന്നിവ ഇതിലുണ്ട്.


Click it and Unblock the Notifications








