ആമസോണിൽ ലാവ ഓഫർ സെയിൽ: ലാവ അഗ്നി 3 5ജി നിസാര വിലയ്ക്ക് വാങ്ങാം
ആമസോണിൽ ഇപ്പോൾ ലാവയുടെ സ്പെഷൽ സ്മാർട്ട്ഫോൺ സെയിൽ നടക്കുകയാണ്. ലാവയുടെ വിവിധ സ്മാർട്ട്ഫോൺ മോഡലുകൾ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ സഹായിക്കും. ഈ ഡിസ്കൗണ്ട് സെയിലിൽ ലഭ്യമായിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഫ്രണ്ടിലും റിയർ പാനലിലും ഡിസ്പ്ലേയുള്ള ലാവ അഗ്നി 3 5ജിയും ഉൾപ്പെടുന്നു. അഗ്നി 3 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റ് ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജർ സഹിതം 8GB+ 128GB അടിസ്ഥാന വേരിയന്റ് 22,999 രൂപ വിലയിലും ആണ് എത്തിയത്. ചാർജറുള്ള 8GB+ 256GB വേരിയന്റിന് 24,999 രൂപയാണ് വില.
ഇപ്പോൾ പ്രത്യേക ഓഫർ സെയിലിന്റെ ഭാഗമായി ലാവ അഗ്നി 3 5ജിയുടെ അടിസ്ഥാന മോഡലിന് 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ഡിസ്കൗണ്ടിന് ശേഷം 17,498 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാനാകും.

ഐഫോണിലേത് പോലുള്ള ആക്ഷൻ കീയും റിയർ ക്യാമറ മൊഡ്യൂളിലെ സെക്കൻഡറി ഡിസ്‌പ്ലേയും സഹിതം എന്നുന്ന ഈ ലാവ സ്മാർട്ട്ഫോൺ മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ആമസോണിന് പുറമേ ലാവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.
30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇന്ത്യയിൽ ആദ്യമായി ഡ്യുവൽ അമോലെഡ് ഡിസ്പ്ലേ അവതരിപ്പിച്ച സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുള്ള ഫോണാണ് ലാവ അഗ്നി 3 5ജി. കോളുകൾക്ക് മറുപടി നൽകാനും നോട്ടിഫിക്കേഷനുകൾ കാണാനുമൊക്കെ കഴിയുന്ന സെക്കൻഡറി ഡിസ്പ്ലേ ഈ ഫോണിന്റെ ഹൈലൈറ്റാണ്.

ലാവ അഗ്നി 3 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഡിമെൻസിറ്റി 7300X ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 8ജിബി LPDDR5 റാം, 8ജിബി വെർച്വൽ റാം, 256ജിബി വരെ UFS3.1 സ്റ്റോറേജ്, വേപർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവയും ഇതിലുണ്ട്. ഇതിലെ പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു.
1.5K റെസല്യൂഷൻ, 10-ബിറ്റ്, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ, വൈഡ്‌വിൻ എൽ1, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്‌റ്റിക്‌സ് ഫീച്ചറുകളും ഇതിൽ ഉണ്ട്. റിയൽ പാനലിൽ ക്യാമറ മൊഡ്യൂളിനോട് ചേർന്നാണ് ഇതിലെ മിനി അമോലെഡ് ഡിസ്പ്ലേ എത്തുന്നത്. ഇത് 1.74 ഇഞ്ച് വലിപ്പമുള്ളതാണ്. Instascreen എന്നാണ് കമ്പനി ഈ രണ്ടാം സ്ക്രീനിനെ വിളിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം അഗ്നി 3 5ജിയിൽ ഉണ്ട്. എഐ പിന്തുണയും OIS+EIS പിന്തുണയുള്ള 1/1.55 സോണി സെൻസറോട് കൂടിയ 50MP പ്രൈമറി ക്യാമറയും 3X ഒപ്റ്റിക്കൽ സൂം+EIS പിന്തുണയുള്ള 8MP ടെലിഫോട്ടോ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറയും ഇതിലെ റിയർ ക്യാമറ മൊഡ്യൂളിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സാംസങ് സെൻസറോട് കൂടിയ 16എംപി സെൽഫി ക്യാമറയാണുള്ളത്.

ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് എത്തുന്നത്. എങ്കിലും മൂന്ന് വർഷത്തെ ഒഎസ് അപ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലാവ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രിസ്റ്റൈൻ വൈറ്റ്, ഹെതർ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications