ജൂലൈയുടെ സമ്മാനം! 4000 രൂപ വരെ ഡിസ്കൗണ്ടിൽ റിയൽമി നാർസോ 5ജി ഫോണുകൾ വാങ്ങാം
റിയൽമി ആരാധകർക്ക് ഇത് ആഹ്ലാദത്തിന്റെ അവസരമാണ്. കാരണം റിയൽമിയുടെ നാർസോ സീരീസിലെ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരം ഉണ്ട്. റിയൽമി ഔദ്യോഗിക സ്റ്റോറിലും ആമസോണിലും റിയൽമി നാർസോ വീക്ക് നടന്നുകൊണ്ടിരിക്കുന്നു. ജൂലൈ 3ന് ആരംഭിച്ച ഈ ഓഫർ സെയിൽ ഡിസ്കൗണ്ടുകൾ ജൂലൈ 7 വരെയാണ് ലഭ്യമാകുക. റിയൽമി നാർസോ സീരീസിലെ ഫോണുകൾ മാത്രമാണ് ഈ ഓഫർ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലെ ആകെ 5 നാർസോ ഫോണുകളിൽ 4 എണ്ണം 5ജി ഫോണുകളാണ്. ഈ ഫോണുകൾ ഏതൊക്കെയെന്നും അവയുടെ ഡിസ്കൗണ്ട് വില എത്രയെന്നും ഇവിടെ പരിചയപ്പെടാം.
റിയൽമി നാർസോ 70 പ്രോ 5ജി, റിയൽമി നാർസോ 70 5ജി, റിയൽമി നാർസോ 70X 5ജി, റിയൽമി നാർസോ N65 5ജി എന്നിവയാണ് ഇപ്പോൾ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്ന റിയൽമി നാർസോ സീരീസ് 5ജി ഫോണുകൾ. ഇത് കൂടാതെ അടുത്തിലെ ലോഞ്ച് ചെയ്ത റിയൽമി നാർസോ N63 4ജി ഫോണും ഡിസ്കൗണ്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

റിയൽമി നാർസോ 70 പ്രോ 5ജി: ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ക്യാമറയുള്ള ഫോൺ എന്ന് ആമസോൺ അംഗീകാരം ലഭിച്ച സ്മാർട്ട്ഫോൺ ആണിത്. എയർ ജെസ്റ്റേഴസ് ഫീച്ചർ, പ്രീമിയം ഗ്ലാസ് ഡിസൈൻ, സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന ഡിസ്‌പ്ലേ ബ്രൈറ്റ്നസ് തുടങ്ങി മികച്ച ഫീച്ചറുകളുമായി ഈ സ്മാർട്ട്ഫോൺ എത്തുന്നു.
റിയൽമി നാർസോ 70 പ്രോ 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 19,999 രൂപയായിരുന്നു വില. 8ജിബി+ 256ജിബി വേരിയൻ്റിന്റെ വില 21,999 രൂപയും. എന്നാൽ ഇപ്പോൾ 4000 രൂപ ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമായിരിക്കുന്നു. അതിനാൽ 15,999 രൂപ വിലയിൽ ഈ കിടിലൻ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും.

6.67-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡിമെൻസിറ്റി 7050 5G ചിപ്‌സെറ്റ്, 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി, 50MP Sony IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ സെൻസർ, 16MP ഫ്രണ്ട് ക്യാമറ തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ നാർസോ 70 പ്രോ 5ജിയിലുണ്ട്.
റിയൽമി നാർസോ 70 5ജി: ഇന്ത്യയിൽ റിയൽമി നാർസോ 70 5ജിയുടെ 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയും 8ജിബി+ 128ജിബി വേരിയൻ്റ് 16,999 രൂപയും ആണ് വില. 50MP മെയിൻ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7050 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
റിയൽമി നാർസോ 70x 5ജി: ഇതിന്റെ അടിസ്ഥാന വേരിയന്റ് 10999 രൂപയ്ക്കു വാങ്ങാം. 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് റിയൽമി നാർസോ 70x 5ജിയുടെ കരുത്ത്.

50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും റിയൽമി നാർസോ 70x 5ജിയിലുണ്ട്. കുറഞ്ഞ വിലയിൽ വാങ്ങാവുന്ന മികച്ച 5ജി ഫോണുകളുടെ നിരയിലെ പ്രധാനിയാണ് ഈ ഫോൺ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
റിയൽമി നാർസോ N65 5ജി: റിയൽമി നാർസോ എൻ65 5ജിയുടെ 4 ജിബി റാം+ 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റ് 11,499 രൂപ വിലയിലും 6 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് 12,499 രൂപ വിലയിലും ആണ് എത്തിയത്. ഇത് ഇപ്പോൾ ഡിസ്കൗണ്ടിൽ 10999 രൂപ വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications








