Home
Mobile

ചെറിയ ഡിസ്കൗണ്ട്, വലിയ മനസുഖം! റെഡ്മിയുടെ പുത്തൻ 5G ഫോണിന് പുതിയ ഡിസ്കൗണ്ട്

ഒരു നല്ല 5ജി ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ധാരാളം പേരുണ്ട്. എല്ലാവരും പുതിയ 5ജി ഫോണുകളിലേക്ക് മാറുന്ന ഈ ഘട്ടത്തിലും സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് വിലക്കുറവിന് പ്രാധാന്യം നൽകി പുതിയ 4ജി സ്മാർട്ട്ഫോൺ വാങ്ങുന്നവരും നിരവധി. എന്നാൽ ഒരു പുതിയ നല്ല 4ജി സ്മാർട്ട്ഫോണിന് അ‌ത്യാവശ്യം 7000 രൂപയ്ക്കടുത്ത് എങ്കിലും ചെലവാകും. പക്ഷേ ഇത്രയും തുക മുടക്കിൽ 4ജി ഫോണുകൾ തെരഞ്ഞെടുക്കുന്നതിലും നല്ലത് 5ജി ഫോണുകൾ വാങ്ങുന്നതാണ്. കാരണം, 7000 രൂപയിൽ താഴെ വിലയിൽ 5ജി ഫോണും ഇന്ത്യയിൽ ലഭ്യമാണ്.

എന്നാൽ കുറഞ്ഞ വിലയിൽ ലഭ്യമാകുമ്പോൾ വില കുറയ്ക്കാൻ കമ്പനികൾ ഈ ബജറ്റ് 5ജി ഫോണുകളിലെ ഫീച്ചറുകളിൽ ചില കുറവുകളൊക്കെ വരുത്തും, വില കൂടും തോറും ഫീച്ചറുകം കൂടും. അ‌ത്യാവശ്യം തരക്കേടില്ലാത്ത ഫീച്ചറുകളോടെ ഒരു പുതിയ 5ജി ഫോൺ 12000 രൂപയിൽ താഴെ വിലയിൽ തേടുന്നവർക്ക് ഇപ്പോൾ ഒരു പുതിയ ഓപ്ഷൻ ലഭ്യമായിട്ടുണ്ട്.

ചെറിയ ഡിസ്കൗണ്ട്, വലിയ മനസുഖം! റെഡ്മിയുടെ 5G ഫോണിന് പുതിയ ഡിസ്കൗണ്ട്

റെഡ്മി തങ്ങളുടെ നമ്പർ സീരീസിൽ രണ്ട് മാസം മുമ്പ് (കൃത്യമായി പറഞ്ഞാൽ 2025 ഡിസംബറിൽ) ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ മോഡലാണ് റെഡ്മി നോട്ട് 15C (REDMI 15C 5G). ഇതിന്റെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 12,499 രൂപയും, 6GB + 128GB വേരിയന്റിന് 13,999 രൂപയും, 8GB + 128GB ടോപ് വേരിയന്റിന് 15,499 രൂപയുമാണ് വില.

കുറഞ്ഞ വിലയിൽ എത്തിയതിനാലാകാം, ഈ ബജറ്റ് 5ജി ഫോണിന് വിൽപ്പന ആരംഭിച്ച ഘട്ടത്തിൽ കാര്യമായ ലോഞ്ച് ഓഫറുകൾ ലഭ്യമായില്ല. ഇപ്പോഴും ഷവോമി വെബ്​സൈറ്റിൽ ഡിസ്കൗണ്ട് ഇല്ലാതെ യഥാർഥ വിലയിൽ തന്നെയാണ് റെഡ്മി 15C 5ജി ലഭ്യമായിരിക്കുന്നത്. എന്നാൽ ആമസോണിൽ ചെറിയ ഒരു ഡിസ്കൗണ്ട് ലഭ്യമാണ്, ഡിസ്കൗണ്ട് ചെറുതാണെങ്കിലും അ‌ത് ഈ ഫോണിന്റെ റേഞ്ച് തന്നെ മാറ്റുന്നുണ്ട് എന്നത് വേറെകാര്യം.

ചെറിയ ഡിസ്കൗണ്ട്, വലിയ മനസുഖം! റെഡ്മിയുടെ 5G ഫോണിന് പുതിയ ഡിസ്കൗണ്ട്

ആമസോണിൽ ഫെബ്രുവരി 20 മുതൽ 22 വരെ മെഗാ ഫോൺ മാനിയ എന്ന പേരിൽ ഒരു ഡിസ്കൗണ്ട് ഓഫർ സെയിൽ നടക്കുകയാണ്. ഈ സെയിലിന്റെ ഭാഗമായി വിവിധ സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. റെഡ്മി 15C 5ജി മോഡലിനും ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് കാണാനാകുന്നുണ്ട്.

750 രൂപയുടെ ഡിസ്കൗണ്ട് ആണ് റെഡ്മി 15C 5ജിക്ക് ആമസോൺ ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ 11,749 രൂപയ്ക്ക് ഈ ഫോൺ വാങ്ങാം. കാഴ്ചയിൽ ചെറുതാണെങ്കിലും ഈ ഡിസ്കൗണ്ടിന് ഒട്ടേറെ പ്രാധാന്യമുണ്ട്. ലോഞ്ച് ചെയ്യപ്പെട്ട ശേഷം റെഡ്മി 15C 5ജിക്ക് ലഭിക്കുന്ന നല്ലൊരു ഡിസ്കൗണ്ട് ഡീൽ എന്നതാണ് ഏറ്റവും പ്രധാനം. മാത്രമല്ല, ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നതോടെ 12000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്ന നിലയിലേക്ക് റെഡ്മി 15C 5ജിയുടെ വില നിലവാരം മാറുന്നുണ്ട്.

ബജറ്റ് 5ജി ഫോണിൽ താൽപര്യമുള്ളവർക്ക് ആമസോണിലെ ഈ റെഡ്മി സ്മാർട്ട്ഫോൺ ഡീൽ പരിഗണിക്കാവുന്നതാണ്. ഡസ്ക് പർപ്പിൾ, മൂൺലൈറ്റ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുക. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.

ചെറിയ ഡിസ്കൗണ്ട്, വലിയ മനസുഖം! റെഡ്മിയുടെ 5G ഫോണിന് പുതിയ ഡിസ്കൗണ്ട്

പ്രധാന ഫീച്ചറുകൾ

120Hz 6.9-ഇഞ്ച് HD+ ഡിസ്പ്ലേ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആം മാലി-G57 MC2 GPU, LPDDR4X റാം, UFS2.2 ഇന്റേണൽ സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി).

5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C പോർട്ട്, 33W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2 -ൽ ആണ് പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Amazon is running its Mega Phone Mania sale from February 20 to 22. Now the Redmi 15C 5G is listed on Amazon with a discount. If you take advantage of this, you can buy this phone for less than Rs 12,000. The actual price is Rs 12,499 for the 4GB + 128GB base variant, Rs 13,999 for the 6GB + 128GB variant, and Rs 15,499 for the 8GB + 128GB top variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X