1000 രൂപ വിലകിഴിവിൽ വൺപ്ലസ് നോർഡ് സ്വന്തമാക്കാം: ഓഫറുകൾ, സവിശേഷതകൾ

|

ഐസിഐസിഐ കാർഡ് ഉപയോഗിച്ച് 1,000 രൂപ തൽക്ഷണ കിഴിവിൽ നിങ്ങൾക്ക് ഇപ്പോൾ വൺപ്ലസ് നോർഡ് ആമസോൺ ഇന്ത്യയിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. നിലവിലുള്ള ഓഫറിനൊപ്പം ആമസോൺ ഇന്ത്യ ഇപ്പോൾ വൺപ്ലസ് നോർഡിന്റെ ബേസിക് മോഡൽ 27,999 രൂപയ്ക്ക് പകരം 26,999 രൂപയ്ക്ക് വില്പന നടത്തുന്നു. 6 ജിബി റാമുള്ള വൺപ്ലസ് നോർഡിന്റെ അടിസ്ഥാന മോഡൽ 24,999 രൂപയാണെന്ന കാര്യം നിങ്ങൾക്കെല്ലാവർക്കും അറിയാം. സെപ്റ്റംബർ 21 മുതൽ ആദ്യമായി ഈ ഓഫറിൽ വൺപ്ലസ് നോർഡ് വിൽപ്പനയ്‌ക്കെത്തും. വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള പ്രീമിയം സ്മാർട്ട്ഫോൺ പട്ടികയിൽ വരുന്നതാണ് വൺപ്ലസ് നോർഡ്.

വൺപ്ലസ് നോർഡിന് 1,000 രൂപ കിഴിവ്: ഓഫർ വിശദാംശങ്ങൾ
 

വൺപ്ലസ് നോർഡിന് 1,000 രൂപ കിഴിവ്: ഓഫർ വിശദാംശങ്ങൾ

ഐസിഐസിഐ ക്രെഡിറ്റ് കാർഡ് വഴിയോ ഐസിഐസിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ വഴിയോ പണമടച്ചാൽ മാത്രമേ വൺപ്ലസ് നോർഡ് 1,000 രൂപ തൽക്ഷണ കിഴിവോടെ നിങ്ങൾക്ക് സ്വന്തമാക്കുവാൻ സാധിക്കുകയുള്ളു. ഈ ഓഫർ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റ് മോഡലുകൾ 26,999 രൂപ അല്ലെങ്കിൽ 28,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഈ പരിമിത കാലയളവ് സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെ നിലനിൽക്കും. ഈ ഫ്ലാഷ് വിൽപ്പന ദിനത്തിൽ നിങ്ങൾക്ക് ഈ ഡിവൈസ് സ്വന്തമാക്കാവുന്നതാണ്.

വൺപ്ലസ് നോർഡ്: സവിശേഷതകൾ

വൺപ്ലസ് നോർഡ്: സവിശേഷതകൾ

അഡ്രിനോ 620 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 765G SoC ചിപ്പ്‌സെറ്റാണ് വൺപ്ലസ് നോർഡിൽ കമ്പനി നൽകിയിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുൾ എച്ച് ഡി+ (1,080x2,400 പിക്സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് നോർഡിന്റെ മറ്റൊരു പ്രത്യകത. 20:9 ആസ്പെക്ട് റേഷ്യോയിൽ വരുന്ന ഈ ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുണ്ട്.

ഡ്യുവൽ ഡിസ്പ്ലേയും സ്വിവൽ ഡിസൈനുമായി എൽജി വിംഗ് അവതരിപ്പിച്ചു: പോപ്പ്-അപ്പ് സെൽഫി ക്യാമറ, സവിശേഷതകൾ

വൺപ്ലസ് നോർഡ്: ക്യാമറ

വൺപ്ലസ് നോർഡ്: ക്യാമറ

എഫ്/1.75 ലെൻസുമായി 48 മെഗാപിക്സൽ സോണി ഐ മാക്‌സ് 586 പ്രൈമറി സെൻസർ, അൾട്രാ-വൈഡ്-ആംഗിൾ ലെൻസുമായി 8 മെഗാപിക്സൽ സെക്കന്ററി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ എഫ്/2.4 മാക്രോ ലെൻസ് എന്നിവ ചേർന്ന ക്വാഡ് പിൻ ക്യാമറ സെറ്റപ്പാണ് വൺപ്ലസ് നോർഡിന് കൊടുത്തിരിക്കുന്നത്. ഏറ്റവും മികച്ച ഫോട്ടോകൾക്കും വിഡിയോകൾക്കുമായി പ്രധാന സെൻസറിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സവിശേഷത നൽകിയിരിക്കുന്നു. സെൽഫി, വീഡിയോ കോളിംഗ് തുടങ്ങിയവയ്ക്ക് 32 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെക്കന്ററി ഷൂട്ടറും ചേർന്ന ഡ്യുവൽ ക്യാമറയാണ് ഈ ഹാൻഡ്സെറ്റിനെ മുൻപിലായി സ്ഥിതിചെയ്യുന്നത്.

4,115mAh ബാറ്ററി
 

രണ്ട് നാനോ സിമ്മുകൾ വരുന്ന വൺപ്ലസ് നോർഡ് ആൻഡ്രോയിഡ് 10 ഓക്‌സിജൻ ഒഎസ് 10.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ബ്ലൂ മാർബിൾ, ഗ്രേയ്‌ ഓനിക്സ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ വൺപ്ലസ് നോർഡ് വരുന്നു. 30W വാർപ്പ് ഫാസ്റ്റ് ചാർജിങ്ങുള്ള 4,115mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിനുള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.1, ജിപിഎസ്/ എ-ജിപിഎസ്/ NavIC, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്.

Most Read Articles
Best Mobiles in India

English summary
Amazon India is now offering OnePlus Nord at Rs 1,000 instant discount with ICICI card for a limited period of time, in addition to the deal offer on OnePlus 8 set. Amazon India now retails the OnePlus Nord base model at Rs 26,999 instead of Rs 27,999 with the ongoing bid.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X