Home
Mobile

ഐക്യൂ, വൺപ്ലസ് എല്ലാംകിട്ടും! 5ജി ഫോണുകൾക്ക് 40% വരെ ഡിസ്കൗണ്ടുമായി ആമസോണിൽ തകർപ്പൻ സെയിൽ

5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ ആവേശം ഉണർത്തുന്ന കിടിലൻ ഓഫറുകളുമായി ആമസോൺ. പ്രമുഖ ബ്രാൻഡുകളുടെ തെരഞ്ഞെടുത്ത 5ജി സ്മാർട്ട്ഫോണുകൾക്ക് 40% വരെ ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളുമാണ് ഇപ്പോൾ ആമസോൺ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആമസോണിലെ മുൻകാല ഓഫറുകൾ പ്രയോജനപ്പെടുത്താനാകാതെ പോയവർക്ക് ഇപ്പോഴത്തെ എക്സ്ചേഞ്ച് ഓഫറുകളും മറ്റും പരിഗണിക്കാവുന്നതാണ്.

​പ്രൈം ഉപയോക്താക്കൾക്ക് Amazon.in-ലെ 'Advantage Just for Prime Store'-ൽനിന്ന് ഈ ഡിസ്കൗണ്ടുകളും പ്രത്യേക എക്സ്ചേഞ്ച് ഓഫറുകളും 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ഉപയോഗിച്ച് പ്രിയപ്പെട്ട 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം. മേയ് 31 വരെയാണ് ഈ പ്രത്യേക ഓഫർ സെയിൽ നടക്കുന്നത്.

5ജി ഫോണുകൾക്ക് 40% വരെ ഡിസ്കൗണ്ടുമായി ആമസോണിൽ തകർപ്പൻ സെയിൽ

വൺപ്ലസ്, സാംസങ്, റിയൽമി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ സ്മാർട്ട്‌ഫോൺ മോഡലുകൾക്ക് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഐക്യൂ 11 5ജി, ഐക്യൂ നിയോ 6, റെഡ്മി നോട്ട് 12 5ജി, ഷവോമി 13 പ്രോ, വൺപ്ലസ് 10 പ്രോ എന്നീ 5ജി ഫോണുകൾക്ക് ആമസോണിൽ ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ പരിചയപ്പെടാം.

ഐക്യൂ നിയോ 6: ഐക്യൂ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ഫോണായിരുന്നു ഐക്യൂ നിയോ 6. ഇപ്പോൾ നിയോ 7 ലഭ്യമാണ് എങ്കിലും നിയോ 6 വാങ്ങാൻ താൽപര്യപ്പെടുന്നവർ ഇപ്പോഴുമുണ്ട്. 24,999 രൂപയ്ക്കാണ് നിയോ 6 ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുറമേ 2,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.

5ജി ഫോണുകൾക്ക് 40% വരെ ഡിസ്കൗണ്ടുമായി ആമസോണിൽ തകർപ്പൻ സെയിൽ

ഐക്യൂ 11 5ജി: ഐക്യൂവിന്റെ കരുത്തുറ്റ പ്രീമിയം സ്മാർട്ട്ഫോൺ നിരയിൽ ഉൾപ്പെടുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ 11.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ, കരുത്തിൽ മികച്ച ഫീച്ചറുകളുമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ 49,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 5,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 9 മാസം വരെ നോ-കോസ്റ്റ് EMI ഓഫറും ലഭ്യമാണ്.

വൺപ്ലസ് 10 പ്രോ 5ജി: മികച്ച ക്യാമറ​ സാന്നിധ്യത്താൽ ശ്രദ്ധനേടിയ സ്മാർട്ട്ഫോണാണ് വൺപ്ലസ് 10 പ്രോ. വലിയ ഡിസ്‌പ്ലേ, ശക്തമായ പ്രൊസസർ, മികച്ച ബാറ്ററി എന്നിങ്ങനെ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ ഫോൺ 55,499 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും 9 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

ഷവോമി 13 പ്രോ: ഷവോമിയുടെ മുൻനിര സ്മാർട്ട്ഫോണുകളിൽ ഒന്നാണ് 13 പ്രോ. ഏറ്റവും കരുത്തുറ്റ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസർ, 2K 120Hz E6 അമോലെഡ് ഡിസ്‌പ്ലേ, പ്രൊഫഷണൽ ഗ്രേഡ് ക്യാമറ എന്നിങ്ങനെ മികച്ച ഫീച്ചറുകൾ ഇതിൽ നൽകിയിരിക്കുന്നു. 71,999 രൂപയാണ് ആമസോണിൽ ഇതിന്റെ വില. 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.

5ജി ഫോണുകൾക്ക് 40% വരെ ഡിസ്കൗണ്ടുമായി ആമസോണിൽ തകർപ്പൻ സെയിൽ

റെഡ്മി നോട്ട് 12 5ജി: 120Hz സൂപ്പർ അ‌മോലെഡ് ഡിസ്പ്ലേ, ശക്തമായ സ്നാപ്ഡ്രാഗൺ 4 Gen 1 5ജി പ്രോസസർ, ഉയർന്ന നിലവാരമുള്ള ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്ന മികച്ച റെഡ്മി ഫോണാണ് നോട്ട് 12. ആമസോണിൽ 14,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 2,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.

ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ വ്യാപകമാക്കിത്തുടങ്ങിയതോടെ 5ജി സ്മാർട്ട്ഫോണുകളുടെ പ്രാധാന്യം കൂടിയിട്ടുണ്ട്. മികച്ച 5ജി ഫോണുകൾ സ്വന്തമാക്കാനും അ‌തുവഴി 5ജി സേവനങ്ങൾ ആസ്വദിക്കാനും ആമസോണിലെ ഓഫറുകൾ പറ്റുമെങ്കിൽ ഉപയോഗപ്പെടുത്താവുന്നതാണ്. എല്ലാ ഓഫറുകളും കൂടുതൽ വിശദമായി അ‌റിയുന്നതിനും അ‌നുയോജ്യമായവ തെരഞ്ഞെടുക്കുന്നതിനുമായി വെബ്സൈറ്റ് സന്ദർശിക്കുക.

More from GizBot

Best Mobiles in India

English summary
Amazon is offering up to 40% off and exchange offers on select 5G smartphones from leading brands. Prime users can get their favourite 5G smartphone from the 'Advantage Just for Prime Store' on Amazon. in with special exchange offers and no-cost EMI offers up to 24 months. The offer sale is till May 31st.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X