റെഡ്മി 5ജി ഫോണുകൾ തമ്മിൽ വിലക്കുറവിൽ പൊരിഞ്ഞ മത്സരം! ആമസോൺ പ്രൈം ഡേയിൽ ഡിസ്കൗണ്ടിന്റെ അയ്യരുകളി
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളുടെയും ബാങ്ക് ഓഫറുകളുടെയും എക്സ്ചേഞ്ച് ഓഫറുകളുടെയും ഇൻസ്റ്റന്റ് ഡിസ്കൗണ്ട് കൂപ്പണുകളുടെയും ചാകരക്കാലം ഒരുക്കിക്കൊണ്ട് ആമസോണിൽ പ്രൈം ഡേ സെയിൽ നടക്കാൻ പോകുകയാണ്. ഈ ഓഫർ സെയിലിൽ ബജറ്റ് വിലയിലുള്ള 5ജി സ്മാർട്ട്ഫോണുകൾ മുതൽ ലക്ഷത്തിനും മുകളിൽ വിലയുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ വരെ വൻ ഡിസ്കൗണ്ടിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ജൂലൈ 20, 21 തീയതികളിലായിട്ടാണ് ഈ വർഷത്തെ പ്രൈം ഡേ സെയിൽ ആമസോണിൽ നടക്കുന്നത്. ഈ രണ്ട് ദിവസത്തെ ഓഫർ സെയിലിൽ ആമസോൺ പ്രൈം അംഗത്വം ഉള്ളവർക്കാണ് ഓഫറുകൾ ലഭ്യമാകുക.
സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, ആമസോണിൽ ലഭ്യമായിട്ടുള്ള സകലമാന സാധനങ്ങളും വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ പ്രൈം ഡേ സെയിലിൽ അവസരം തുറന്നുകിട്ടും. എങ്കിലും കൂടുതൽ പേരും സ്മാർട്ട്ഫോൺ വാങ്ങാനുള്ള ഏറ്റവും മികച്ച അവസരമായാണ് പ്രൈം ഡേ സെയിലിനെ കാണുന്നത്. പഴയതും പുതിയതുമായ ഐഫോണുകൾ ഉൾപ്പെടെ വൻ ഡിസ്കൗണ്ടിൽ ആണ് ഈ ഓഫർ സെയിലിൽ എത്തുന്നത്.

ഐഫോൺ വിലക്കുറവിൽ എത്തുന്നുണ്ട് എങ്കിലും സാധാരണക്കാർ അന്വേഷിക്കുക കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ആൻഡ്രോയിഡ് 5ജി സ്മാർട്ട്ഫോണുകൾ ആണ്. റിയൽമി, റെഡ്മി തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ 7,699 രൂപ മുതൽ വിലയിൽ ആമസോൺ പ്രൈം ഡേ സെയിലിന് എത്തിക്കുന്നുണ്ട്.
ആമസോൺ പ്രൈം ഡേ സെയിലിൽ റിയൽമി ബ്രാൻഡിൽ നിന്നുള്ള ഫോണുകൾ 7,499 രൂപ മുതൽ വിലയിൽ ആരംഭിക്കും. 1,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടുകൾ, 4,000 രൂപ വരെ കൂപ്പൺ ഓഫറുകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങൾ റിയൽമി സ്മാർട്ട്ഫോണുകളുടെ വില കുറയ്ക്കാൻ സഹായിക്കും. റിയൽമി GT 6T 5G ലോഞ്ച് ഈ ഓഫർ സെയിലിന്റെ ഹൈലൈറ്റുകളിലൊന്നാണ്.

റിയൽമി നാർസോ 70x സ്മാർട്ട്ഫോൺ 11,749 രൂപയ്ക്ക് ആമസോൺ പ്രൈം ഡേ സെയിലിൽ ലഭ്യമാകും. അതേപോലെ റിയൽമിയുടെ നാർസോ 70 പ്രോ 15,249 രൂപ വിലയിലും വാങ്ങാൻ ലഭ്യമാകും. ഡയറക്ട് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടുകളും കൂപ്പൺ ഡിസ്കൗണ്ടുകളും ഒക്കെ അടക്കമുള്ള വിലയാണ് ഇത്.
റെഡ്മിയുടെ ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ ലഭിക്കും എന്നതും ആമസോൺ പ്രൈം ഡേയ്ക്കായി കാത്തിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. റെഡ്മിയുടെ കഴിഞ്ഞ വർഷത്തെ ബജറ്റ് വിലയിലുള്ള ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോൺ ആയ റെഡ്മി 12 5ജിയും അതിന്റെ പിൻഗാമിയായി ഈ കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി 13 5ജിയും തമ്മിൽ വിലക്കുറവിന്റെ കാര്യത്തിൽ കനത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്.
കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത റെഡ്മി 12 5ജി ഡിസ്കൗണ്ട് സഹിതം 11,499 രൂപയ്ക്ക് ആമസോണിൽ പ്രൈം ഡേ സെയിലിൽ ലഭ്യമാകും. എന്നാൽ ഇതോടൊപ്പം അടുത്തിടെ ലോഞ്ച് ചെയ്ത റെഡ്മി 13 5ജിയും മത്സരിക്കാനെത്തുന്നു. റെഡ്മി 13 5ജിയുടെ വിൽപ്പന ആരംഭിക്കുന്നത് തന്നെ പ്രൈം ഡേ സെയിൽ തുടങ്ങുന്ന അന്നാണ്.

റെഡ്മി 13 5G പ്രൈം ഡേയിൽ പുതിയ ഓർക്കിഡ് പിങ്ക് വേരിയൻ്റിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. എല്ലാ ഓഫറുകളും സഹിതം 12,999 രൂപ വിലയിൽ റെഡ്മി 13 5ജി ആമസോണിൽ ലഭ്യമാകും. റെഡ്മി 12 5ജി വാങ്ങുന്നതിനെക്കാൾ കുറച്ചുകൂടി പണം മുടക്കിയാൽ ഒട്ടനവധി പുതിയ ഫീച്ചറുകളുമായി എത്തുന്ന റെഡ്മി 13 5ജി വാങ്ങാൻ സാധിക്കും എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഡിസ്കൗണ്ട് നേടാനുള്ള വഴികൾ: ഐസിഐസിഐ ബാങ്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ, എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലെ ഇഎംഐ ഇടപാടുകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടാൻ കഴിയും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് ഈ ഓഫർ സെയിൽ സമയത്ത് 5% അധിക ഡിസ്കൗണ്ടും കിട്ടും.
പ്രൈം ഡേ സമയത്ത് പ്രൈം അംഗങ്ങൾക്ക് മാത്രമേ എക്‌സ്‌ക്ലൂസീവ് ഡീലുകളും പുതിയതായി ലോഞ്ച് ചെയ്യുന്ന ഡിവൈസുകളും വിനോദ ഓഫറുകളും ആക്‌സസ് ചെയ്യാനാകൂ. ഒരു ആമസോൺ പ്രൈം അംഗത്വം ഉറപ്പാക്കുന്നതിലൂടെ ഡിസ്കൗണ്ടുകൾക്ക് പുറമേ 1 ദശലക്ഷത്തിലധികം ഇനങ്ങൾ അന്നുതന്നെ ഡെലിവറി കിട്ടും. 4 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ ഒരു ദിവസത്തെ ഡെലിവറി കാലയളവിനുള്ളിൽ ലഭിക്കാനുള്ള സൗകര്യവുമുണ്ട്.


Click it and Unblock the Notifications








