Home
Mobile

ആമസോൺ ​പ്രൈം ഡേ സെയിലിൽ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിച്ചവർക്ക് മികച്ച അ‌വസരം നൽകി ആമസോൺ ​പ്രൈം ഡേ സെയിൽ പുരോഗമിക്കുകയാണ്. ജൂ​ലൈ 16ന് രാത്രി 11: 59 വരെ മാത്രമാണ് ​പ്രൈം ഡേ സെയിൽ ഓഫറുകൾ ലഭ്യമാകുക. ഈ അ‌വസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയാൽ ഉപയോക്താക്കൾക്ക് ഇഷ്ടഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡ് ഉടമകൾക്ക് പ്രത്യേക ബാങ്ക് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ആമസോൺ ​പ്രൈം അ‌ംഗങ്ങൾക്ക് മാത്രമാണ് ​ഡീലുകൾ ലഭ്യമാകുക എന്നകാര്യം പ്രത്യേകം​ ശ്രദ്ധിക്കേണ്ടതുണ്ട്. ​പ്രൈം ഡേ സെയിലിൽ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ചില സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

പ്രൈം ഡേ സെയിലിൽ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ

ഐക്യൂ Z7s 5: 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ പരിഗണിക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഐക്യുവിന്റെ Z7s. 6.38-ഇഞ്ച് 90Hz ഫുൾ- എച്ച്‌ഡി+ ഡിസ്‌പ്ലേ, അഡ്രിനോ 619L GPU-മായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത്.

44W വയർഡ് ഫ്ലാഷ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയും ഇതിലുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 ഔട്ട്-ഓഫ്-ദി-ബോക്‌സിൽ പ്രവർത്തിക്കുന്നു. ഐക്യൂ Z7s 5G യുടെ 6GB വേരിയന്റ് ​പ്രൈം ഡേ സെയിലിൽ വിൽപ്പനയ്ക്കിടെ 17,999 രൂപയ്ക്ക് ലഭ്യമാണ്. നോർവേ ബ്ലൂ, പസഫിക് നൈറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്.

ഓപ്പോ A78 5ജി: 7nm മീഡിയ ടെക് ഡിമെൻസിറ്റി 700 ചിപ്സെറ്റ് പിന്തുണയിൽ ആണ് ഈ ഓപ്പോ ഫോൺ എത്തുന്നത്. 6.56-ഇഞ്ച് 90Hz HD+ IPS LCD പാനലും 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ട്. ഓപ്പോ A78 5ജിയുടെ 8GB + 128GB സ്റ്റോറേജ് വേരിയന്റാണ് ലഭ്യമായിട്ടുള്ളത്.

8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറും 50 മെഗാപിക്സൽ പ്രൈമറി റിയർ സെൻസറും സെക്കൻഡറി 2 മെഗാപിക്സൽ സെൻസറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഗ്ലോയിംഗ് ബ്ലാക്ക്, ഗ്ലോയിംഗ് ബ്ലൂ കളർ ഓപ്ഷനുകളിൽ ആണ് ഈ ഓപ്പോ സ്മാർട്ട്ഫോൺ ലഭ്യമാകുക. 18,999 രൂപയാണ് വില.

വിവോ ​വൈ56 5ജി: മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്സെറ്റ് പിന്തുണയിൽ ആണ് എത്തുന്നത്. 6.58- ഇഞ്ച് ഫുൾ- എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ പ്രൈമറി റിയർ സെൻസറും 2 മെഗാപിക്‌സൽ സെക്കൻഡറി സെൻസറും 16 മെഗാപിക്‌സൽ ഫ്രണ്ട് സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.

പ്രൈം ഡേ സെയിലിൽ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ

18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും വിവോ ​വൈ 56 5ജി ഫോൺ പായ്ക്ക് ചെയ്യുന്നു. 8ജിബി + 128ജിബി സ്റ്റോറേജ് ഓപ്ഷനിൽ ബ്ലാക്ക് എഞ്ചിൻ, ഓറഞ്ച് ഷിമ്മർ നിറങ്ങളിൽ ആണ് ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചത്. ഇപ്പോൾ നടക്കുന്ന ആമസോൺ ​പ്രൈം ഡേ സെയിലിൽ 19,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

റിയൽമി നാർസോ 60 5ജി: മീഡിയടെക് ഡിമെൻസിറ്റി 6020 ചിപ്സെറ്റ് കരുത്തുമാതാണ് ഈ ഫോൺ എത്തുന്നത്. 6.43-ഇഞ്ച് 90Hz ഫുൾ-എച്ച്‌ഡി+ സൂപ്പർ അ‌മോലെഡ് കർവ്ഡ് ഡിസ്‌പ്ലേയും 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ ഫോൺ പായ്ക്ക് ചെയ്യുന്നു.

ഒപ്റ്റിക്‌സിനായി, 64-മെഗാപിക്സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ ലെയർ ക്യാമറ സംവിധാനവും ഇതിലുണ്ട്. റിയൽമി നാർസോ 60 5ജിയുടെ 8ജിബി + 128 ജിബി വേരിയന്റ് നിലവിൽ Rs. 17,999 രൂപ, 256 ജിബി ഓപ്ഷൻ 19,999 രൂപയ്ക്കും ലഭ്യമാണ്. കോസ്മിക് ബ്ലാക്ക്, മാർസ് ഓറഞ്ച് നിറങ്ങളിലാണ് മോഡൽ എത്തുന്നത്.

More from GizBot

Best Mobiles in India

English summary
The Prime Day Sale has some smartphones available for purchase under Rs 20000 from several brands. Many smartphones like iQoo Z7s 5, Realme Narzo 60 5G, Vivo Y56 5G, Oppo A78 5G will be available for under Rs 20,000 in the Amazon Prime Day sale. The Vivo Y56 5G phone also packs a 5,000mAh battery with 18W fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X