ആമസോൺ പ്രൈം ഡേ സെയിലിൽ ഏത് ഫോൺ വാങ്ങണമെന്ന് കൺഫ്യൂഷൻ ഉണ്ടോ? വാ പറഞ്ഞുതരാം!
ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 12 മുതൽ 14 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുകയാണ്. പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് മികച്ച ഡിസ്കൗണ്ടുകളുടെയും ബാങ്ക് ഓഫറുകളുടെയും നോ കോസ്റ്റ് ഇഎംഐ സൗകര്യങ്ങളുടെയും സഹായത്തോടെ മികച്ച സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാനുള്ള അവസരം ഈ ഓഫർ സെയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി സ്മാർട്ട്ഫോണുകൾക്ക് ഓഫർ ഉള്ളതിനാൽ ഏത് മോഡൽ തിരഞ്ഞെടുക്കണം എന്ന് കൺഫ്യൂഷനുള്ള ആളുകൾ ഉണ്ടാകും. ബജറ്റ് എത്രയാണ് എന്ന് നിശ്ചയിക്കുകയാണ് ആദ്യം വേണ്ടത്. ഈ ഓഫർ സെയിലിലെ ഏറ്റവും മികച്ച ഡീൽ ആയി ആമസോൺ എടുത്തുകാണിക്കുന്നത് ഗാലക്സി എസ്24 അൾട്രയുടെ വിലക്കുറവാണ്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഗാലക്സി എസ്24 അൾട്രയുടെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 129,999 രൂപ ആയിരുന്നു വില. പ്രൈം ഡേ സെയിൽ സമയത്ത് ഇത് 74999 രൂപ വിലയിൽ പ്രൈം അംഗങ്ങൾക്ക് സ്വന്തമാക്കാനാകും. മറ്റൊരു മികച്ച ഡീൽ ഐഫോൺ 15യുടേത് ആണ്.

60000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഐഫോൺ 15 ആണ് മികച്ച ഡീൽ ആയി ആമസോൺ മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 79,900 രൂപ ആയിരുന്നു പ്രാരംഭ വില. പിന്നീട് പുതിയ ഐഫോൺ 16 സീരീസ് എത്തിയതോടെ വില 69900 ആയി.
നിലവിൽ ആമസോണിൽ 60200 രൂപ വിലയിലും ഫ്ലിപ്പ്കാർട്ടിൽ 64900 രൂപ വിലയിലുമാണ് ഐഫോൺ 15 അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ പ്രൈം ഡേ സെയിലിൽ ഐഫോൺ 15 അടിസ്ഥാന മോഡൽ വെറും 57249 രൂപ വിലയിൽ വാങ്ങാനാകും എന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്.

ഇതൊന്നുമല്ലാതെ പ്രൈം ഡേ സെയിലിൽ 25000 രൂപയോട് അടുത്ത വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവരാണ് എങ്കിൽ ആമസോൺ മുന്നോട്ട് വയ്ക്കുന്നത് പ്രധാനമായും ഐക്യൂ നിയോ 10r, സാംസങ് ഗാലക്സി എ55 5ജി എന്നിവയാണ്. ഇതിൽ ഗാലക്സി എ55 കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആണ്. അതേസമയം ഐക്യൂ നിയോ 10r ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മോഡലാണ്.
എന്തുകൊണ്ട് ഐക്യൂ നിയോ 10r മികച്ച ഓപ്ഷനാകുന്നു: ഐക്യൂ സ്മാർട്ട്ഫോണുകൾ എക്കാലവും മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുനൽകാറുണ്ട് എന്ന് ഒരു വിശ്വാസം ഉപയോക്താക്കൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്താക്കിയെത്തുന്ന മിഡ് റേഞ്ച് സ്മാർട്ട്ഫോണാണ് ഐക്യൂ നിയോ 10r.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ നിയോ 10R ന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറുകൾ ലഭ്യമായപ്പോൾ പോലും വില കുറഞ്ഞത് 25000 രൂപയോടടുത്ത വിലയിലായിരുന്നു.

എന്നാൽ ആമസോൺ പ്രൈം ഡേ സെയിലിൽ ഐക്യൂ നിയോ 10r വെറും 23499 രൂപ വിലയിൽ വാങ്ങാനാകും എന്ന് ആമസോൺ അറിയിച്ചിരിക്കുന്നു. ഇത് ഐക്യൂ നിയോ 10rന് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ്. അതിനാൽത്തന്നെ ഉപയോക്താക്കളെ സംബന്ധിച്ച് ഇത് മികച്ച ഡീൽ ആണ്. ഇതിന്റെ ഫീച്ചറുകളെപ്പറ്റി വിശദമായി അറിയാൻ ഞങ്ങളുടെ ഐക്യൂ നിയോ 10r ലോഞ്ച് റിപ്പോർട്ട് പരിശോധിക്കുക.
എന്തുകൊണ്ട് സാംസങ് ഗാലക്സി എ55 5ജി ഡീൽ മികച്ചതാകുന്നു: 15000 രൂപ വിലക്കുറവിൽ വാങ്ങാം എന്നതാണ് ഈ ഡീലിന്റെ നേട്ടം. അതായത് ഗാലക്സി എ55 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB + 128GB അടിസ്ഥാന മോഡലിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില.
പിന്നീട് പുതിയ ഗാലക്സി എ56 5ജി എത്തിയതോടെ മുൻഗാമിയായ എ55 5ജിയുടെ വില കുറഞ്ഞു. 25999 രൂപ വരെ വിലയിലാണ് അതിന് ശേഷം ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരുന്നത്. എന്നാൽ പ്രൈം ഡേ സെയിലിൽ ഇത് 24999 രൂപ വിലയിൽ വാങ്ങാനാകും എന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ വിലയ്ക്ക് കൂടിയ മോഡൽ സ്വന്തമാക്കാം എന്നതാണ് ഈ ഡീലുകൊണ്ടുള്ള നേട്ടം.


Click it and Unblock the Notifications








