Home
Mobile

ആമസോൺ ​പ്രൈം ഡേ സെയിലിൽ ഐഫോൺ 15 ചുളുവിൽ വാങ്ങാം, വൻ വിലക്കുറവ് പ്രഖ്യാപിച്ചു!

ആമസോൺ ​പ്രൈം ഡേ സെയിൽ ജൂ​ലൈ 12 മുതൽ 14 വരെ നിശ്ചയിച്ചിരിക്കുകയാണ്. ​പ്രൈം അ‌ംഗങ്ങൾക്ക് വൻ ഡിസ്കൗണ്ടിൽ ആമസോണിൽ നിന്ന് പർച്ചേസ് നടത്താൻ ഈ ഓഫർ സെയിൽ അ‌നുവദിക്കുന്നു. പുതിയ സ്മാർട്ട്ഫോണും മറ്റും വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് സുവർണാവസരമായാണ് കരുതപ്പെടുന്നത്. കാരണം വൻ ഡിസ്കൗണ്ടാണ് ​പ്രൈം ഡേ സെയിലിൽ പല സ്മാർട്ട്ഫോണുകൾക്കും ലഭ്യമാക്കിയിരിക്കുന്നത്. ഏത് ഓഫർ സെയിൽ വന്നാലും ഐഫോൺ സ്വന്തമാക്കാൻ വലിയൊരു നിരതന്നെ ഉണ്ടാകാറുണ്ട്. ഇത്തവണത്തെ ​പ്രൈം ഡേ സെയിലിലും പ്രധാന ആകർഷണങ്ങളിലൊന്ന് ഐഫോൺ ഡീലുകൾ തന്നെയാകും.

​പ്രൈം ഡേ സെയിലിന് മുന്നോടിയായി ഓഫർ സഹിതം ഡിസ്കൗണ്ടിൽ വാങ്ങാനാകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ഓഫർ വിലയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ലേറ്റസ്റ്റ് ഐഫോൺ 16 സീരീസ് ഫോണുകൾ മാത്രമല്ല, മുൻ ഐഫോൺ മോഡലുകൾക്കും വിലക്കുറവ് ലഭ്യമാകും. അ‌തിൽ ഏറെ ശ്രദ്ധേയം ഐഫോൺ 15യുടെ വിലയാണ്.

ആമസോൺ ​പ്രൈം ഡേ സെയിലിൽ ഐഫോൺ 15 ചുളുവിൽ വാങ്ങാം, വൻ വിലക്കുറവ് ഉണ്ട്

​പ്രൈം ഡേ സെയിലിൽ ഐഫോൺ 15 അ‌ടിസ്ഥാന മോഡൽ വെറും 57249 രൂപ വിലയിൽ വാങ്ങാനാകും എന്നാണ് ആമസോൺ പറയുന്നത്. ഓഫർ സഹിതമുള്ള വിലയാണ് ഇത്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 79,900 രൂപ ആയിരുന്നു പ്രാരംഭ വില. പിന്നീട് പുതിയ ഐഫോൺ 16 സീരീസ് എത്തിയതോടെ പതിനായിരം രൂപ വില കുറച്ചു.

അ‌ങ്ങനെ ഐഫോൺ 15 അ‌ടിസ്ഥാന മോഡലിന്റെ വില 69900 ആയി. എന്നാൽ നിലവിൽ ആമസോണിൽ 60200 രൂപ വിലയി​ലും ഫ്ലിപ്പ്കാർട്ടിൽ 64900 രൂപ വിലയിലുമാണ് ഐഫോൺ 15 അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോൺ ​പ്രൈം ഡേ സെയിലിൽ ഐഫോൺ 15 അ‌ടിസ്ഥാന മോഡൽ 57249 രൂപയ്ക്ക് ലഭ്യമാകും എന്നത് അ‌തിനാൽത്തന്നെ ഉപയോക്താവിനെ സംബന്ധിച്ച് മികച്ച ഡീൽ ആണ്.

ആമസോൺ ​പ്രൈം ഡേ സെയിലിൽ ഐഫോൺ 15 ചുളുവിൽ വാങ്ങാം, വൻ വിലക്കുറവ് ഉണ്ട്

ഐഫോൺ 15 മാത്രമല്ല, മറ്റനേകം സ്മാർട്ട്ഫോണുകളും ഈ ഓഫർ സെയിലിൽ വൻ വിലക്കുറവിൽ വാങ്ങാനാകും. അ‌തിൽ ഏറ്റവും ശ്രദ്ധേയമായ ഡീൽ ആയി ആമസോൺ എടുത്തുകാണിക്കുന്നത് സാംസങ് ഗാലക്സി എസ്24 അ‌ൾട്രയുടെ ഡീൽ ആണ്. 129,999 രൂപ വിലയുണ്ടായിരുന്ന എസ്24 അ‌ൾട്ര ഈ ഓഫർ സെയിലിൽ 74999 രൂപ വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ പറയുന്നു.

ആമസോൺ ​പ്രൈം ഡേ സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മറ്റ് സ്മാർട്ട്ഫോണുകളിൽ ചിലത് കൂടി പരിചയപ്പെടാം: ഐക്യൂ 13 5ജി 52999 രൂപ വിലയിൽ ​വാങ്ങാം. വൺപ്ലസ് 13 5ജി 59,999 രൂപയ്ക്ക് വാങ്ങാം. വൺപ്ലസ് 13R 39,999 രൂപയ്ക്ക് (സൗജന്യ വൺപ്ലസ് ബഡ്‌സ് 3 അ‌ടക്കം) വാങ്ങാം.

വൺപ്ലസ് 13s 49,999 രൂപയ്ക്ക് വാങ്ങാം, ഐക്യൂ നിയോ 10R 23,499 രൂപയ്ക്ക് വാങ്ങാം, ഐഫോൺ 16e 49,249 രൂപയ്ക്കു വാങ്ങാം, ഏറ്റവും പുതിയ നോർഡ് 5 സീരീസ് സ്മാർട്ട്ഫോണുകളായ വൺപ്ലസ് നോർഡ് 5 അ‌ടിസ്ഥാന മോഡൽ 29999 രൂപ വിലയിലും വൺപ്ലസ് നോർഡ് സിഇ5 22999 രൂപ വിലയിലും വാങ്ങാം.

ആമസോൺ ​പ്രൈം ഡേ സെയിലിൽ ഐഫോൺ 15 ചുളുവിൽ വാങ്ങാം, വൻ വിലക്കുറവ് ഉണ്ട്

കൂടാതെ സാംസങ് ഗാലക്സി എം36 5ജി 16499 രൂപ വിലയിലും ഐക്യൂ Z10 ​ലൈറ്റ് 5ജി 9499 രൂപ വിലയിലും റിയൽമി നാർസോ 80 ​ലൈറ്റ് 5ജി 10499 രൂപ വിലയിലും ലാവ സ്റ്റോം ​ലൈറ്റ് 5ജി 7199 രൂപ വിലയിലും ഗാലക്സി എ55 5ജി 24999 രൂപ വിലയിലും വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
You can buy the iPhone 15 at a huge discount in the Amazon Prime Day Sale. The iPhone 15 base model can be purchased for just Rs 57,249 in the Prime Day Sale. The iPhone 15 base model is currently listed at Rs 60,200 on Amazon and Rs 64,900 on Flipkart. Not only the iPhone 15, but many other smartphones can also be purchased at a huge discount in this offer sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X