Home
Mobile

9499 രൂപ മുതൽ 52999 രൂപ വരെ വിലയിൽ ഐക്യൂ ഫോണുകൾ! ആമസോൺ ​പ്രൈം ഡേ ഓഫർ വിലകൾ പ്രഖ്യാപിച്ചു

ആമസോണിൽ ജൂ​ലൈ 12 മുതൽ 14 വരെ മൂന്ന് ദിവസം ​പ്രൈം ഡേ സെയിൽ നടക്കാൻ പോകുകയാണ്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ ​പ്രൈം അ‌ംഗങ്ങൾക്ക് വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അ‌വസരമുണ്ട്. ഇപ്പോൾ ഓഫർ സെയിൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ വിവിധ ബ്രാൻഡുകളുടെ പ്രമുഖ സ്മാർട്ട്ഫോൺ മോഡലുകൾ എന്ത് വിലയിൽ ആണ് ഈ ഓഫർ സെയിലിൽ ​പ്രൈം അ‌ംഗങ്ങൾക്ക് ലഭ്യമാകുക എന്നുള്ള വിവരം ആമസോൺ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഐക്യൂ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമായ ഓഫർ വിലയും സെയിലിൽ ലഭ്യമാകുന്ന മോഡലുകളും ഏതൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.

ഐക്യൂ Z10 ​ലൈറ്റ് 5ജി (iQOO Z10 Lite 5G): ആമസോൺ ​പ്രൈം ഡേ സെയിലിൽ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ 9499 രൂപ വിലയിൽ ലഭ്യമാകും എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. യഥാർഥത്തിൽ ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ 4GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 12,999 രൂപയുമാണ് വില.

ആമസോൺ ​പ്രൈം ഡേ: 9499 രൂപ മുതൽ 52999 രൂപ വരെ വിലയിൽ ഐക്യൂ ഫോണുകൾ!

ഐക്യൂ Z10x 5ജി (iQOO Z10x 5G): 15000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ വരുന്ന ഈ മോഡൽ ആമസോൺ ​പ്രൈം ഡേ സെയിലിൽ ഓഫർ സഹിതം 12479 രൂപ വിലയിൽ വാങ്ങാനാകും. ഇതിന്റെ യഥാർഥ ലോഞ്ച് വില 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമാണ്.

ഐക്യൂ Z10 5ജി (iQOO Z10): 25000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അ‌വതരിപ്പിക്കപ്പെട്ട ഈ സ്മാർട്ട്ഫോൺ ​പ്രൈം ഡേ സെയിലിൽ ഓഫർ സഹിതം 19999 രൂപ വിലയിൽ വാങ്ങാനാകും. കൂടാതെ 3-6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും.

ആമസോൺ ​പ്രൈം ഡേ: 9499 രൂപ മുതൽ 52999 രൂപ വരെ വിലയിൽ ഐക്യൂ ഫോണുകൾ!

ഐക്യൂ Z10 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB + 256GB വേരിയന്റിന് 23,999 രൂപയും 12GB + 256GB വേരിയന്റിന് 25,999 രൂപയുമായിരുന്നു ലോഞ്ച് വില. 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

ഐക്യൂ നിയോ 10R (iQOO Neo 10R): 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ വരുന്ന ഈ ഐക്യൂ ഫോൺ ​പ്രൈം ഡേ സെയിലിൽ ഓഫർ സഹിതം 23499 രൂപയ്ക്ക് വാങ്ങാനാകും. കൂടാതെ 3-6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ മോഡലിന് ലഭ്യമാകും.

ഇന്ത്യയിൽ ഐക്യൂ നിയോ 10R ന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റ് 26,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 28,999 രൂപ വിലയിലും 12GB + 256GB വേരിയന്റ് 30,999 രൂപ വിലയിലുമാണ് ലോഞ്ച് ചെയ്യപ്പെട്ടത്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ആമസോൺ ​പ്രൈം ഡേ: 9499 രൂപ മുതൽ 52999 രൂപ വരെ വിലയിൽ ഐക്യൂ ഫോണുകൾ!

ഐക്യൂ നിയോ 10 (iQOO Neo 10): ആമസോൺ ​പ്രൈം ഡേ സെയിലിൽ ഈ കിടലൻ ഐക്യൂ ഫോൺ ഓഫർ സഹിതം 29999 രൂപ വിലയിലാണ് വാങ്ങാനാകുക. കൂടാതെ 3-6 മാസ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. ഇതിന്റെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB+256GB മോഡലിന് 33,999 രൂപയും, 12GB+256GB മോഡലിന് 35,999 രൂപയും, ടോപ്പ്-എൻഡ് 16GB+512GB മോഡലിന് 40,999 രൂപയുമാണ് യഥാർഥ വില.

ഐക്യൂ 13 5ജി (iQOO 13 5G): ​പ്രൈം ഡേ സെയിലിൽ ഈ പ്രീമിയം ഐക്യൂ ഫോൺ ഓഫർ സഹിതം 52999 രൂപ വിലയിൽ വാങ്ങാനാകും. ഒപ്പം നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ടാകും. ഐക്യൂ 13 5ജിയുടെ 12GB+ 256GB വേരിയന്റിന് 54,999 രൂപയും 16GB+ 512GB വേരിയന്റിന് 59,999 രൂപയും ആണ് വില. പുതിയ ഏസ് ഗ്രീൻ ഉൾപ്പെടെ മൂന്ന് കളർ വേരിയന്റുകളിൽ ഇത് വാങ്ങാം.

More from GizBot

Best Mobiles in India

English summary
Amazon is going to hold a three-day Prime Day sale from July 12 to 14. Prime members will have the opportunity to buy smartphones from various brands at huge discounts in this offer sale. In this offer sale, Prime members can buy the iQoo Z10 Lite 5G for Rs 9499. Similarly, the iQoo 13 can be bought for Rs 52999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X