ആമസോൺ പ്രൈം ഡേ സെയിൽ വന്നത് ഭാഗ്യമായി! രണ്ടാഴ്ച മുൻപ് ലോഞ്ച് ചെയ്ത സാംസങ് 5G ഫോണിന് വിലക്കുറവ്
സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ ഒരുപാട് ഡിവൈസുകൾക്ക് മികച്ച ഡിസ്കൗണ്ടുമായി ആമസോണിൽ ഇപ്പോൾ പ്രൈം ഡേ സെയിൽ പുരോഗമിക്കുകയാണ്. ജൂലൈ 12ന് ആരംഭിച്ച പ്രൈം ഡേ സെയിൽ ജൂലൈ 14 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. 12, 13, 14 എന്നിങ്ങനെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ഓഫർ സെയിലിൽ പ്രൈം അംഗങ്ങൾക്കായി മികച്ച ഡിസ്കൗണ്ടുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഏറെ ആകർഷകമായ ഒരു ഡീൽ ആണ് സാംസങ് ഗാലക്സി എം36 5ജി (Samsung Galaxy M36 5G) യുടേത്. കഴിഞ്ഞ വർഷത്തെ ഗാലക്സി എ35 5ജിയുടെ പിൻഗാമിയായി അവതരിപ്പിക്കപ്പെട്ട മോഡൽ ആണിത്.
രണ്ടാഴ്ചകൾക്ക് മുൻപാണ് ഗാലക്സി എം36 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഗാലക്‌സി M36 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB + 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്- എൻഡ് 8GB + 256GB വേരിയന്റിന് 20,999 രൂപയുമാണ് വില.

എം36 5ജിക്ക് ലോഞ്ച് ഓഫർ ലഭ്യമായിരുന്നു എങ്കിലും അത് പരിമിത കാലത്തേക്ക് മാത്രമായിരുന്നു. മാത്രമല്ല 1000 രൂപയായിരുന്നു അന്ന് ഡിസ്കൗണ്ട് ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ പ്രൈം ഡേ സെയിലിൽ ലോഞ്ച് ഓഫറിനെക്കാൾ മികച്ച ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാണ്. അന്ന് അവസരം നഷ്ടപ്പെട്ടവർക്ക് അതിനെക്കാൾ മികച്ച അവസരമാണ് പ്രൈം ഡേ സെയിൽ നൽകിയിരിക്കുന്നത്.
സാംസങ് ഗാലക്സി എം36 5ജി വെറും 15999 രൂപ വിലയിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുമെന്ന് ആമസോൺ പറയുന്നു. ജൂലൈ 14ന് പ്രൈം ഡേ സെയിൽ അവസാനിക്കുന്നിടം വരെ മാത്രമാകും ഈ ഡീൽ ലഭ്യമാകുക. അതിനാൽ 15000 രൂപയ്ക്കടുത്ത് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.

സാംസങ് ഗാലക്‌സി M36 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2.4GHz ക്വാഡ് A78 + 2GHz ക്വാഡ് A55 സിപിയുകൾ) എക്സിനോസ് 1380 പ്രോസസർ ആണ് ഗാലക്സി എം36 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ സഹിതമാണ് ഗാലക്സി എം36 5ജി ഡിസ്പ്ലേ എത്തിയിട്ടുള്ളത്. മികച്ച പെർഫോമൻസിന് സഹായകമായി ലാർജ് വേപ്പർ കൂളിംഗ് ചേമ്പർ, മാലി-G68 MP5 GPU, 6GB / 8GB റാം, 128GB / 256GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഗാലക്സി എം36 5ജിയിൽ ഉണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഗാലക്സി എം36 5ജിയിൽ സാംസങ് നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
5G SA / NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഈ ഗാലക്സി എം36 5ജിയുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഈ ഫോണിനൊപ്പവും സാംസങ് ചാർജർ നൽകുന്നില്ല. ഓറഞ്ച് ഹേസ്, വെൽവെറ്റ് ബ്ലാക്ക്, സെറീൻ ഗ്രീൻ നിറങ്ങളിൽ ഇത് വാങ്ങാനാകും.


Click it and Unblock the Notifications








