ഗാലക്സി എം34 16,999 രൂപയ്ക്ക് വാങ്ങാം, പുത്തൻ സ്മാർട്ട്ഫോണുകളുടെ ആമസോൺ പ്രൈം ഡേ സെയിൽ ഓഫറുകൾ
ആമസോണിൽ പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന സെയിലിൽ പ്രൈം അംഗങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. സാംസങ് ഗാലക്സി എം34 ഉൾപ്പെടെ അടുത്തിടെ പുറത്തിറങ്ങിയ പ്രമുഖ സ്മാർട്ട്ഫോണുകളിൽ പലതിന്റെയും വിൽപ്പന നിശ്ചയിച്ചിരിക്കുന്നത് ആമസോൺ പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ചായിരുന്നു.
അതിനാൽത്തന്നെ പ്രൈം ഡേ സെയിൽ ഓഫറുകൾകൊണ്ട് മാത്രമല്ല, പുത്തൻ സ്മാർട്ട്ഫോണുകളുടെ വരവുകൊണ്ടും പ്രൈം ഡേ സെയിൽ ഏറെ പ്രാധാന്യം നേടിയിരിക്കുന്നു. വൺപ്ലസ് നോർഡ് 3ജി, റിയൽമി നാർസോ 60 5ജി, ഐക്യൂ നിയോ 7 പ്രോ തുടങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകളെല്ലാം ഇപ്പോൾ മികച്ച ഓഫറുകളോടെ സ്വന്തമാക്കാം.

സാംസങ് ഗാലക്സി എം34: അടുത്തിടെയായി തുടർച്ചയായി പുത്തൻ ഫോണുകൾ വിപണിയിൽ എത്തിക്കുന്ന സാംസങ് ഏറ്റവുമൊടുവിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഗാലക്സി എം34. പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ച് വിൽപ്പന ആരംഭിക്കുന്നതിനാൽ M34 5G യുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് വേരിയന്റിന് 16,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
എം 34 ന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡൽ 18,999 വിലയിലും ലഭ്യമാകും. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ വിലയിൽ ലഭിക്കുക എന്നാണ് റിപ്പോർട്ട്. അതിനാൽ ഇപ്പോൾ വാങ്ങിയാൽ കുറഞ്ഞ വിലയ്ക്കൊപ്പം പ്രൈം ഡേ സെയിലിന്റെ ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്തി ഈ സ്മാർട്ട്ഫോൺ വാങ്ങാം.
എക്സിനോസ് 1280 ചിപ്സെറ്റ് ആണ് ഗാലക്സി M34 5Gക്ക് കരുത്ത് പകരുന്നത്. M34 ന്റെ കുറഞ്ഞ വേരിയന്റിൽ 6ജിബി റാം + 128ജിബി സ്റ്റോറേജും ഉയർന്ന വേരിയന്റിൽ 8ജിബി റാം + 128ജിബി ഇന്റേണൽ സ്‌റ്റോറേജും നൽകിയിരിക്കുന്നു. 50 മെഗാപിക്സൽ ഇമേജ് സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്.
വൺപ്ലസ് 10 ആർ: 38,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 36,999 രൂപയ്ക്ക് ലഭ്യമാണ്. ഡെബിറ്റ് കാർഡുപയോഗിച്ചാൽ 2,250 രൂപ ഡിസ്കൗണ്ടും ലഭിക്കും!
റിയൽമീ നാർസോ 60 5ജി: 17,999 രൂപയുടെ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിൽ മികച്ച ഡീലിൽ ലഭിക്കും. 90Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 64എംപി സ്ട്രീറ്റ് ഫോട്ടോഗ്രാഫി ഫീച്ചറും ഇതിലുണ്ട്.

വൺപ്ലസ് നോർഡ് 3 5ജി: 256GB സ്റ്റോറേജ്, 5000mAH ബാറ്ററി, 16MP പിൻ ക്യാമറ എന്നിങ്ങനെ മികച്ച ഫീച്ചറുകളുമായാണ് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. 33,999 രൂപ വിലയിലാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. സോണി IMX890 കരുത്തുള്ള 50 എംപി ക്യാമറയാണ് നോർഡ് സിഇ 3യുടെ റിയർ ക്യാമറ വിഭാഗത്തെ നയിക്കുന്നത്.
ഐടെൽ എ60ഐ: വളരെ കുറഞ്ഞ വിലയിൽ മികച്ചൊരു ഫോൺ അന്വേഷിക്കുന്നവർക്ക് ഐടെൽ എ60ഐ പരിഗണിക്കാം. വെറും 6,299 രൂപ വിലയിൽ ഈ ഫോൺ ലഭിക്കും. 64 ജിബി സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി, 8 എംപി ഡ്യുവൽ റിയർ ക്യാമറ എന്നിവയുമായി വരുന്ന ഈ ഐടെൽ ഫോൺ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നല്ലൊരു ഓപ്ഷനാണ്.


Click it and Unblock the Notifications








