എവർ'ഗ്രീൻ' ഹീറോ ലുക്കിൽ വന്നത് വെറുതേയാണോ! ഐക്യൂ 13 ഏസ് ഗ്രീൻ വേരിയന്റ് ഡിസ്കൗണ്ടിൽ വാങ്ങാം
2024 ഡിസംബറിൽ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ എന്ന നിലയിൽ ഐക്യൂ 13 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിലെ ഏറ്റവും കരുത്തുറ്റ സ്മാർട്ട്ഫോൺ പ്രോസസറും പ്രമുഖ കമ്പനികളുടെയെല്ലാം പ്രീമിയം സ്മാർട്ട്ഫോണിലെ കരുത്തുമായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിൽ എത്തിയ ഐക്യൂ 13 5ജി ഇപ്പോഴും നിരവധിപേർ വാങ്ങാൻ കൊതിക്കുന്ന സ്മാർട്ട്ഫോൺ ആണ്. മികച്ച പെർഫോമൻസും ഫീച്ചറുകളും മാന്യമായ വിലയിൽ ലഭ്യമാകുന്നു എന്നതാണ് ഐക്യൂ 13 5ജിയെ ഉപയോക്താക്കൾക്ക് പ്രിയങ്കരമാക്കുന്നത്. ലോഞ്ച് ചെയ്ത് 7 മാസം പിന്നിട്ടുവെങ്കിലും ഇപ്പോളും ഇവനെവെല്ലാൻ അതുകഴിഞ്ഞ് വന്ന പലമോഡലുകൾക്കും കഴിഞ്ഞിട്ടില്ല.
തങ്ങളുടെ പ്രൈം ഡേ സെയിൽ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ആമസോൺ മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി നടത്തിയിരുന്നു. സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയ മോഡലായ ഐക്യൂ 13 പുതിയ ഏസ് ഗ്രീൻ കളർ വേരിയന്റിൽ പ്രൈം ഡേ സെയിലിൽ വാങ്ങാനാകും എന്നതായിരുന്നു ആ പ്രഖ്യാപനം.

തുടർന്ന് ജൂൺ 4ന് ഐക്യു 13 ഏസ് ഗ്രീൻ കളർ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. ഇതോടെ നാർഡോ ഗ്രേ, ലെജൻഡ് എന്നീ കളർ ഓപ്ഷനുകൾക്ക് പിന്നാലെ ഒരു പുതിയ കളർ വേരിയന്റിൽ കൂടി ഐക്യൂ 13 5ജി വാങ്ങാൻ ലഭ്യമായി. പ്രൈം ഡേ സെയിൽ ആരംഭിച്ച ജൂലൈ 12 മുതൽ ആണ് ഐക്യൂ 13 5ജിയുടെ ഏസ് ഗ്രീൻ കളർ വേരിയന്റിന്റെ വിൽപ്പനയും ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്.
പുതിയ കളർ വേരിയന്റിൽ എത്തി എന്നതിനപ്പുറം ഐക്യൂ 13 5ജിയുടെ മറ്റ് ഫീച്ചറുകളിൽ വ്യത്യാസം വന്നിട്ടില്ല. വിലയിലും മാറ്റമില്ല. ഐക്യൂ 13 ഏസ് ഗ്രീൻ 12ജിബി + 256 ജിബി മോഡലിന് 54,999 രൂപയും 16 ജിബി + 512 ജിബി മോഡലിന് 59,999 രൂപയുമാണ് വില. പുതിയ കളർ ഓപ്ഷൻ ആമസോണിന് പുറമേ ഐക്യൂ വെബ്സൈറ്റിലും വാങ്ങാൻ ലഭ്യമാണ്.

യഥാർഥ വില 54999 രൂപയാണെങ്കിലും ആമസോൺ പ്രൈം ഡേ സെയിലിൽ 52999 രൂപ വിലയിൽ ഐക്യൂ 13 5ജി ഏസ് കളർ വേരിയന്റ് വാങ്ങാൻ ലഭ്യമാണ്. അതിനായി എസ്‌ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. കൂടാതെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
ഐക്യൂ 13 5ജി ഏസ് ഗ്രീൻ കളർ വേരിയന്റിലെ പ്രധാന ഫീച്ചറുകൾ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്‌സെറ്റാണ് ഈ ഫോണിന്റെ ശക്തികേന്ദ്രം. 144Hz LTPO അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2K BOE Q10 FHD+ 8T LTPO 2.0 OLED Q10 ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1/ 1.56 ഇഞ്ച് സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP (Samsung S5KJN1 സെൻസർ) 150° അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 50MP ( IMX816 സെൻസർ )119.4° ടെലിഫോട്ടോ ക്യാമറ (4x ലോസ്ലെസ് സൂം) എന്നിവ അടങ്ങുന്നു. GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

ഇൻ-ഹൗസ് ക്യു2 ഗെയിമിംഗ് ചിപ്പ്, 16GB LPDDR5x റാം, 1TB വരെ UFS 4.0 സ്റ്റോറേജ്, 360° സറൗണ്ട് ആൻ്റിന, ഫൺടച്ച്ഒഎസ് 15 (നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും), 7000 mm² അൾട്രാ-ലാർജ് VC വേപ്പർ ചേമ്പർ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, IP68+IP69 റേറ്റിങ്, 5G SA/NSA, 120W അൾട്രാ ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗിനൊപ്പം 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








