Home
Mobile

അ‌തേതായാലും നന്നായി! 7000mAh ബാറ്ററിയുള്ള റിയൽമി നാർസോ 90X ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടും

അ‌ടുത്തിടെ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ റിപ്പബ്ലിക് ഡേ സെയിൽ ഓഫറുകൾ നിരവധി ഉണ്ടായിരുന്നു. എന്നാൽ അ‌ന്ന് സ്മാർട്ട്ഫോൺ വാങ്ങാൻ കഴിഞ്ഞില്ല എങ്കിൽ അ‌ത് നല്ലതിനായിരുന്നു എന്ന് ഇനി കരുതാം, കാരണം റിപ്പബ്ലിക് ഡേ സെയിലിൽ ലഭിച്ചതിനെക്കാൾ കുറഞ്ഞ വിലയിൽ റിയൽമിയുടെ പുതിയ 5ജി ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. കാരണം ആമസോണിൽ റിയൽമി ബെസ്റ്റ് സെല്ലർ ഡേയ്സ് സെയിൽ നടക്കുകയാണ്. ജനുവരി 26 മുതൽ 29 വരെ നിശ്ചയിച്ചിരിക്കുന്ന ഈ ഓഫർ സെയിലിൽ റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G) ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടും.

റിയൽമി നാർസോ 90x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB + 128GB വേരിയന്റിന് 15,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ടുകൾ ലഭ്യമായപ്പോഴും റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ടുകൾ ലഭ്യമായപ്പോഴും വാങ്ങാൻ ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ ഫോൺ ആമസോണിൽ കിട്ടും.

റിയൽമി നാർസോ 90X ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടും

യഥാർഥ വിലയിൽ തന്നെയാണ് റിയൽമി നാർസോ 90X 5ജി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, റിയൽമി ബെസ്റ്റ് സെല്ലർ ഡേയ്സ് സെയിലിന്റെ ഭാഗമായി 1250 രൂപയുടെ പ്രത്യേക കൂപ്പൺ ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്. ഇത് കൂടാതെ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും കിട്ടും.

ഈ രണ്ട് ഡിസ്കൗണ്ടും പ്രയോജനപ്പെടുത്തിയാൽ 11,749 രൂപ വിലയിൽ ഇപ്പോൾ ആമസോണിൽ നിന്ന് റിയൽമി നാർസോ 90X 5ജി വാങ്ങാനാകും. ബജറ്റ് വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഇത് ഒരു മികച്ച അ‌വസരമാണ്. 7000mAh ബാറ്ററി + 60W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള ഈ സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയും ഫാസ്റ്റ് ചാർജിങ്ങും വാഗ്ദാനം ചെയ്യുന്ന ഫോൺ ആണ്.

റിയൽമി നാർസോ 90X ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടും

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) പ്രൊസസർ ആണ് ഈ ​ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 1/1.95″ സോണി IMX852 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സഹിതമുള്ള റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ), 1080p 30fps വരെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറും ഈ ബജറ്റ് 5ജി ഫോണിലുണ്ട്. 2 ദിവസത്തെ ഉപയോഗം വാഗ്‌ദാനം ചെയ്യുന്ന 7000mAh ബാറ്ററിയും 60W ഫാസ്റ്റ് ചാർജിങ്, 6.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നീ ഫീച്ചറുകളും ആണ് ഈ ഫോണിന്റെ മുഖ്യ ആകർഷണം.

6.8- ഇഞ്ച് (1570×720 പിക്‌സൽസ്) HD+ IPS LCD സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits വരെ പീക്ക് തെളിച്ചം, DT-Star D+ ഗ്ലാസ് പ്രൊട്ടക്ഷൻ, ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB (eMMC5.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.

റിയൽമി നാർസോ 90X ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടും

സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 1115 അൾട്രാ-ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

More from GizBot

Best Mobiles in India

English summary
The Realme Narzo 90X 5G is available at the lowest price in the Amazon Realme Best Seller Days Sale. The 6GB + 128GB base variant of the Realme Narzo 90X 5G is priced at Rs 13,999 and the 8GB + 128GB variant is priced at Rs 15,499. Now, this model is getting a special coupon discount of Rs 1250 and a bank discount of Rs 1000. If you take advantage of this, you can now buy the Realme Narzo 90X 5G from Amazon for Rs 11,749.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X