ബെസ്റ്റ് സെല്ലിങ് ബജറ്റ് 5G ഫോൺ: നാർസോ 80 ലൈറ്റ് 5ജിയുടെ ആമസോൺ സൂപ്പർ സേവർ ഡേയ്സ് ഡീൽ
ആമസോണിൽ ഫെബ്രുവരി 20 മുതൽ ആരംഭിച്ച റിയൽമി നാർസോ സൂപ്പർ സേവർ ഡേയ്സ് സെയിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി 24 വരെയാണ് ഈ ഓഫർ സെയിൽ നിശ്ചയിച്ചിരിക്കുന്നത്. റിയൽമിയുടെ നാർസോ സീരീസിലെ വിവിധ മോഡലുകൾ ഈ ഓഫർ സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാനാകും. അതിൽ റിയൽമിയുടെ പുതിയ നാർസോ 90 സീരീസിലെ മോഡലുകൾ അടക്കം ഉൾപ്പെടുന്നുണ്ട്. ഈ ഓഫർ സെയിലിൽ ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ മോഡലിന്റെ ഡീൽ ഇവിടെ പരിചയപ്പെടാം, കഴിഞ്ഞ വർഷം ജൂണിൽ കമ്പനി അവതരിപ്പിച്ച റിയൽമി നാർസോ 80 ലൈറ്റ് 5ജിയാണ് ആ ഫോൺ.
റിയൽമിയുടെ ബെസ്റ്റ് സെല്ലിങ് ബജറ്റ് 5ജി ഫോൺ ആണ് റിയൽമി നാർസോ 80 ലൈറ്റ് 5ജി. 4GB + 128GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയും 6GB + 128GB വേരിയന്റിന് 11,499 രൂപയുമാണ് ലോഞ്ച് വില. എന്നാൽ രണ്ട് മാസം മുമ്പ് അടിസ്ഥാന മോഡലിന്റെ വിലയിൽ 500 രൂപയുടെ വർധന ഉണ്ടായി.

അതോടെ റിയൽമി നാർസോ 80 ലൈറ്റ് 5ജിയുടെ അടിസ്ഥാന മോഡലിന്റെ വില 10999 രൂപയായി. എന്നാലിപ്പോൾ 10498 രൂപ വിലയിലാണ് ഇത് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 314 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ഇതിന്റെ ടോപ് മോഡലിന് ഇപ്പോൾ 12498 രൂപയാണ് വില.
പതിനായിരം രൂപയോട് അടുത്ത വിലയിൽ ഒരു പുതിയ ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ക്രിസ്റ്റൽ പർപ്പിൾ, ഓണിക്സ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക. 165.6×76.22×7.94mm വലിപ്പവും 197 ഗ്രാം ഭാരവും ഈ റിയൽമി ഫോണിനുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി റിയൽമി നാർസോ 80 ലൈറ്റ് 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.
120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 625 nits പീക്ക് ബ്രൈറ്റ്നസ്, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 64GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഫോണിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 32MP പിൻ ക്യാമറ, GALAXYCORE GC32E2 സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും റിയൽമി നാർസോ 80 ലൈറ്റ് 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 6.0ൽ ആണ് പ്രവർത്തനം.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, IP64 റേറ്റിങ്, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








