ബാറ്ററി ശേഷിയിലും ഫാസ്റ്റ് ചാർജിങ്ങിലും സെഗ്മെന്റിലെ ഒന്നാമൻ! ഈ റിയൽമി ഫോണിനുമുണ്ട് ഡിസ്കൗണ്ട്
ഇപ്പോൾ പുതിയ സ്മാർട്ട്ഫോണുകളിലധികവും കുറഞ്ഞത് 7000mAh ബാറ്ററി ശേഷിയോടെയാണ് എത്തുന്നത്. ഒപ്പം മികച്ച ഫാസ്റ്റ് ചാർജിങ് ശേഷികൂടിയുണ്ടെങ്കിൽ ഫോൺ ഉപയോഗം കൂടുതൽ ഈസിയാകും. ചാർജിങ്ങിനായി അധികം മെനക്കെടേണ്ടി വരില്ല. കുറഞ്ഞ വിലയിലുള്ള സ്മാർട്ട്ഫോണുകൾ പോലും ഇപ്പോൾ 7000mAh ബാറ്ററി ശേഷി സഹിതം ലഭ്യമാണ്. ഇത്തരമൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വരാൻ പോകുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഒരു മികച്ച ഡീൽ മുന്നോട്ട് വച്ചിട്ടുണ്ട്. റിയൽമി അടുത്തിടെ അവരുടെ നാർസോ സീരീസിൽ പുറത്തിറക്കിയ റിയൽമി നാർസോ 90 സീരീസിലെ ബജറ്റ് 5ജി ഫോൺ ഓപ്ഷനാണ് അത്.
ജനുവരി 16 മുതൽ ആരംഭിക്കുന്ന റിപ്പബ്ലിക് ഡേ സെയിലിൽ റിയൽമി നാർസോ 90x 5ജി (realme NARZO 90x 5G) ഡിസ്കൗണ്ട് സഹിതം ലഭ്യമാകുമെന്ന് ആമസോൺ വ്യക്തമാക്കിയിരിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ റിയൽമി നാർസോ 90x 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB + 128GB വേരിയന്റിന് 15,499 രൂപയുമായിരുന്നു വില.

നിലവിൽ യഥാർഥ വിലയിൽ തന്നെയാണ് ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമായതിനാൽ 12999 രൂപ വിലയിൽ വാങ്ങാനാകും. അതേസമയം റിപ്പബ്ലിക് ഡേ സെയിലിൽ 12749 രൂപ വിലയിൽ ഈ ഫോൺ ലഭ്യമാകുമെന്ന് ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
7000mAh ബാറ്ററി + 60W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള ഈ സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയും ഫാസ്റ്റ് ചാർജിങ്ങും വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ ആണ് എന്ന് റിയൽമി പറയുന്നു. VC കൂളിംഗ്, 8GB വരെ റാം + 10GB വരെ ഡൈനാമിക് റാം എന്നിവ അടക്കം നിരവധി ഫീച്ചറുകളും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) പ്രൊസസർ കരുത്തിലാണ് റിയൽമി നാർസോ 90x 5ജി എത്തിയിട്ടുള്ളത്. 1/1.95″ സോണി IMX852 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ ( f/1.8 അപ്പേർച്ചർ), LED ഫ്ലാഷ്, എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
6.8- ഇഞ്ച് (1570×720 പിക്‌സൽസ്) HD+ IPS LCD സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 180Hz വരെ ടച്ച് സാംപ്ലിംഗ് നിരക്ക്, 1200 nits വരെ പീക്ക് തെളിച്ചം, DT-Star D+ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB (eMMC5.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 1115 അൾട്രാ-ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, 400% അൾട്രാ വോളിയം ഓഡിയോ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ), ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

2 ദിവസത്തെ ഉപയോഗം വാഗ്‌ദാനം ചെയ്യുന്ന 7000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിങ്, 6.5W റിവേഴ്സ് വയർഡ് ചാർജിങ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 166.07×77.93×8.28mm വലിപ്പവും 212 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.


Click it and Unblock the Notifications








