Home
Mobile

ആമസോണീന്ന് ഡിസ്കൗണ്ടിൽ ഫോൺ വാങ്ങുന്നുണ്ടേൽ ഈ വൺപ്ലസ് മോഡൽ നോക്കി വച്ചോ; ലാഭം കുറച്ച് വലുതാ!

ഡിസ്കൗണ്ട് സഹിതം ഒരു നല്ല സ്മാർട്ട്ഫോൺ ​വാങ്ങാൻ ആലോചിക്കുന്നവർക്ക് പ്രതീക്ഷയായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ വരാൻ പോവുകയാണ്. ജനുവരി 16 മുതൽ ആരംഭിക്കുന്ന ഈ ഓഫർ സെയിലിൽ പല സ്മാർട്ട്ഫോണുകളും മുൻപത്തെക്കാൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാം. ഇത്തവണത്തെ ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ ഒരു പുതിയ പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ഡീലുകളിലൊന്ന് വൺപ്ലസ് 13 (OnePlus 13) 5ജിയുടേത് ആണ്. കാരണം പുതിയ വൺപ്ലസ് 15 5ജി ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്നതിനെക്കാൾ 11000 രൂപ വിലക്കുറവിൽ ഈ മുൻ മോഡൽ സ്വന്തമാക്കാനാകും.

കൃത്യമായി പറഞ്ഞാൽ വൺപ്ലസ് 13 5ജിക്ക് ഈ ആമസോൺ ഓഫർ സെയിലിൽ ലഭ്യമാകുന്ന ഡിസ്കൗണ്ട് 11000 രൂപയ്ക്കും മുകളിലാണ്. പുതിയ മോഡലുമായുള്ള വില താരതമ്യം കണക്കിലെടുക്കുമ്പോൾ ഉള്ള ലാഭമാണ് 11000 എന്നത്. പുതിയ വൺപ്ലസ് 15 5ജി വാങ്ങണമെങ്കിൽ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB+ 512GB വേരിയന്റിന് 79,999 രൂപയും നൽകണം.

ആമസോണീന്ന് ഡിസ്കൗണ്ടിൽ ഫോൺ വാങ്ങുന്നുണ്ടേൽ ഈ വൺപ്ലസ് മോഡൽ നോക്കി വച്ചോ

ഓഫർ സെയിലിന്റെ ഭാഗമായി 4000 രൂപ ഡിസ്കൗണ്ടിന് ശേഷം 68999 രൂപ വിലയിൽ വൺപ്ലസ് 15 5ജി റിപ്പബ്ലിക് ഡേ സെയിലിൽ ലഭ്യമാകുമെന്ന് ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും വില മുടക്കി പുതിയ ​പ്രീമിയം മോഡൽ സ്വന്തമാക്കാൻ കഴിയാത്ത വൺപ്ലസ് ആരാധകർക്ക് മുൻഗാമിയായ വൺപ്ലസ് 13 5ജി പരിഗണിക്കാം, അ‌തിലൂടെ വൻ തുകയും ലാഭിക്കാം.

വൺപ്ലസ് 13 5ജിയുടെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപയും 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. പുതിയ മോഡൽ 72999 രൂപ പ്രാരംഭ വിലയിൽ എത്തിയതിനാൽ ഈ മുൻ മോഡലിന് ഇപ്പോഴും കാര്യമായ വിലക്കുറവ് ഉണ്ടായിട്ടില്ല.

ആമസോണീന്ന് ഡിസ്കൗണ്ടിൽ ഫോൺ വാങ്ങുന്നുണ്ടേൽ ഈ വൺപ്ലസ് മോഡൽ നോക്കി വച്ചോ

നിലവിൽ ആമസോണിൽ 69999 രൂപ പ്രാരംഭ വിലയിൽ തന്നെയാണ് വൺപ്ലസ് 13 ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ പോലും 65000 രൂപ നൽകേണ്ടിവരും. എന്നാൽ വരാൻ പോകുന്ന ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ വൺപ്ലസ് 13 5ജി 57999 രൂപ വിലയിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ട്.

പുതിയ വൺപ്ലസ് 15 5ജി ഡിസ്കൗണ്ട് സഹിതം 68999 രൂപ വിലയിൽ എത്തുന്നത് പരിഗണിക്കുമ്പോൾ വൺപ്ലസ് 13 5ജി 57999 രൂപ വിലയിൽ ലഭ്യമാകുന്നതിലൂടെ ഇരു മോഡലുകളുടെയും വിലകൾ തമ്മിൽ 11000 രൂപയുടെ വ്യത്യാസമാണ് കാണുന്നത്. വില ഒരു പ്രധാന ഘടകമായി പരിഗണിക്കുന്നവർക്കും കൂടുതൽ ഡിസ്കൗണ്ട് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കും വൺപ്ലസ് 13 5ജി ഡീൽ ആണ് കൂടുതൽ ലാഭകരം.

സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തുമായി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 13 5ജി. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ആദ്യത്തെ 5.5G ഡി​വൈസ്, ലോകത്തിലെ ആദ്യത്തെ ഡിസ്‌പ്ലേമേറ്റ് A++ റേറ്റിങ് സ്ക്രീൻ ഉള്ള സ്മാർട്ട്ഫോൺ എന്നിങ്ങനെ പല പ്രത്യേകതകളുമായാണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്.

ആമസോണീന്ന് ഡിസ്കൗണ്ടിൽ ഫോൺ വാങ്ങുന്നുണ്ടേൽ ഈ വൺപ്ലസ് മോഡൽ നോക്കി വച്ചോ

120Hz വരെ റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ LTPO AMOLED ഡിസ്‌പ്ലേ, CWM സൂപ്പർ ഷിബൽ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ, Hasselblad പിന്തുണയുള്ള 50MP മെയിൻ ക്യാമറ, 50MP 114° അൾട്രാവൈഡ് ക്യാമറ, 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 32MP ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്.

അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ, IP68 + IP69 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 100W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെ 6000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. മിഡ്​നൈറ്റ് ഓഷ്യൻ, ബ്ലാക് എക്ലിപ്സ്, ആർട്ടിക് ഡൗൺ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമായിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
OnePlus 13 will be available at a discount of Rs 11,000 compared to the OnePlus 15 model during the Amazon Republic Day Sale 2026. The base model of OnePlus 15 5G, which is priced at Rs 72,999, will be available at a discounted price of Rs 68,999 during the Amazon Republic Day Sale. Meanwhile, the base model of OnePlus 13 5G is listed at a price of Rs 57,999 in this offer sale. Here, there is a price difference of Rs 11,000 between the two models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X