Home
Mobile

കഷ്ടകാലമഖിലം കഴിഞ്ഞു ഹാ, ഇനി ഇഷ്ട ഫോണിത് സ്വന്തമാക്കിടാം! വൺപ്ലസ് 13R 5ജിക്ക് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട്

വൺപ്ലസ് സ്മാർട്ട്ഫോൺ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു പുതിയ വാർത്തയുണ്ട്. വൺപ്ലസ് സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ വാങ്ങാൻ അ‌വസരം എത്തുന്നു എന്നതാണ് അ‌ത്. ഇന്ത്യൻ റിപ്പബ്ലിക് ഡേയോട് അ‌നുബന്ധിച്ച് ആമസോണിലും വൺപ്ലസ് സ്റ്റോറിലും റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കാൻ പോവുകയാണ്. ജനുവരി 16 മുതൽ ആരംഭിക്കുന്ന ഈ ഓഫർ സെയിലിൽ വൺപ്ലസിന്റെ വിവിധ സ്മാർട്ട്ഫോണുകൾ നിലവിലുള്ളതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അ‌വസരം ഉണ്ടാകും. അ‌തിൽ ഏറ്റവും ശ്രദ്ധേയമായ ഡീലുകളിലൊന്ന് വൺപ്ലസ് 13R (OnePlus 13R) 5ജി മോഡലിന്റേത് ആണ്.

ആമസോണിൽ റിപ്പബ്ലിക് ഡേ സെയിൽ 2026 ജനുവരി 16ന് ആരംഭിക്കുകയാണ്. ഈ ഓഫർ സെയിലിന് മുന്നോടിയായി വിവിധ സ്മാർട്ട്ഫോൺ മോഡലുകൾക്ക് ഈ സെയിലിൽ ലഭിക്കുന്ന ഡിസ്കൗണ്ട് ഡീലുകൾ എന്തൊക്കെയാണ് എന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം ഈ ഡിസ്കൗണ്ട് സെയിലിൽ വൺപ്ലസ് 13R മോഡൽ 37999 രൂപ വിലയിൽ ജനുവരി 16 മുതൽ ആമസോണിൽ നിന്ന് ലഭ്യമാകും.

കഷ്ടകാലമഖിലം കഴിഞ്ഞു ഹാ! വൺപ്ലസ് 13R 5ജിക്ക് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട്

കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 13Rന്റെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 42,999 രൂപയും 16GB+ 512GB ​ഹൈ വേരിയന്റിന് 49999 രൂപയുമായിരുന്നു വില. നിലവിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 40999 രൂപ വിലയിലും 45999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോണിലും വൺപ്ലസ് ​വെബ്​സൈറ്റിലും 40999 രൂപ വിലയിൽ തന്നെയാണ് വൺപ്ലസ് 13r ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ​വെബ്​സൈറ്റിൽ 1000 രൂപയും ആമസോണിൽ 1500 രൂപയും ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമായിട്ടുള്ളത്. എന്നാൽ ജനുവരി 16 മുതൽ ഈ ഫോൺ 37999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ പേജിലെ ടീസർ വെളിപ്പെടുത്തുന്നു.

കഷ്ടകാലമഖിലം കഴിഞ്ഞു ഹാ! വൺപ്ലസ് 13R 5ജിക്ക് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട്

അ‌തായത് നിലവിലുള്ള വിലയെക്കാൾ 3000 രൂപ വിലക്കുറവിൽ വൺപ്ലസ് 13r ജനുവരി 16 മുതൽ വാങ്ങാൻ കിട്ടും. പലരും വാങ്ങാൻ ആഗ്രഹിച്ച മോഡലുകളിലൊന്നാണ് വൺപ്ലസ് 13r. ഈ ഇഷ്ട ഫോൺ സ്വന്തമാക്കാനുള്ള മികച്ച അ‌വസരങ്ങളിലൊന്നാണ് ഇപ്പോൾ വൺപ്ലസ് ആരാധകർക്ക് വരാൻ പോകുന്നത്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm ചിപ്സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, + 8MP 120° അൾട്രാ വൈഡ് ക്യാമറ+ 50MP 2x ടെലിഫോട്ടോ ക്യാമറ), 16MP ഫ്രണ്ട് ക്യാമറ, 80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററി.

6.78 ഇഞ്ച് (2780×1264 പിക്സൽസ്) 8T LTPO AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, അഡ്രിനോ 750 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ്.

കഷ്ടകാലമഖിലം കഴിഞ്ഞു ഹാ! വൺപ്ലസ് 13R 5ജിക്ക് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട്

IP65 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 15 (4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി നൽകുന്നുണ്ട്) എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
OnePlus 13R will be available at a price of Rs 37,999 during Amazon Republic Day Sale 2026. The Republic Day Sale will start from January 16. At the time of launch in India, the OnePlus 13R was priced at Rs 42,999 for the 12GB+256GB base variant and Rs 49,999 for the 16GB+512GB high variant. Currently, its base model is listed at Rs 40,999 and Rs 45,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X