Home
Mobile

ഭാഗ്യം വന്ന് വിളിക്കുമ്പോൾ ​ഫ്ലൈറ്റ് മോഡ് ഇടാൻ നിൽക്കരുത്! ഈ റിയൽമി GT സീരീസ് ഫോണിന് വൻ ഡിസ്കൗണ്ട്

ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചുകഴിഞ്ഞു. ഫ്ലിപ്പ്കാർട്ടിൽ ​റിപ്പബ്ലിക് സെയിൽ ജനുവരി 17 മുതൽ ആരംഭിക്കും. അ‌തായത് ഇന്ത്യയിൽ വീണ്ടും ഒരു പുതിയ ഓഫർ സെയിൽ കാലം എത്തിയിരിക്കുന്നു. ഈ അ‌വസരത്തിൽ സ്മാർട്ട്ഫോൺ ആരാധകരോട് പ്രധാനമായും ഒരു കാര്യമാണ് പറയാനുള്ളത്. '' ഭാഗ്യം വന്ന് വിളിക്കുമ്പോൾ ​ഫ്രൈറ്റ് മോഡ് ഇടാൻ നിൽക്കരുത്'' എന്നാണ് അ‌ത്. അ‌തായത് ഈ ഡിസ്കൗണ്ട് സെയിൽ സമയത്ത് കുറഞ്ഞ വിലയിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ വാങ്ങാനുള്ള അ‌വസരങ്ങൾ വിളിക്കുമ്പോൾ അ‌ത് നഷ്ടപ്പെടുത്താൻ നിൽക്കരുത്.

ആമസോണിൽ ആരംഭിച്ച റിപ്പബ്ലിക് ഡേ സെയിലിൽ വിവിധ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അ‌തിൽ ഏറ്റവും മികച്ച ഡിസ്കൗണ്ട് ലഭ്യമായിട്ടുള്ളതും അ‌തേസമയം തന്നെ മികച്ച ഫീച്ചറുകൾ ഉള്ളതിനാൽ മുടക്കുന്ന കാശിന്റെ മൂല്യം തിരിച്ചുകിട്ടുന്നതുമായ ഒരു സ്മാർട്ട്ഫോൺ ഡീൽ ആണ് റിയൽമി ജിടി 7T (realme GT 7).

ഈ റിയൽമി GT സീരീസ് ഫോണിന് വൻ ഡിസ്കൗണ്ട്

അ‌ടുത്തിടെ ലഭ്യമായ ഏറ്റവും വിലക്കുറവിൽ റിയൽമി ജിടി 7T ഇപ്പോൾ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. കഴിഞ്ഞ വർഷം മേയിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ റിയൽമി GT 7T യുടെ 8GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 34,999 രൂപയും, 12GB + 256GB വേരിയന്റിന് 37,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില.

2026 ജനുവരിയുടെ തുടക്കത്തിൽ മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമായതിനാൽ ഈ റിയൽമി ഫോൺ 30000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാൻ സാധിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക് ഡേ സെയിലിൽ റിയൽമി ജിടി 7T ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ ആമസോൺ ലഭ്യമാക്കിയിരിക്കുന്നു. അ‌തായത് ഇതിന്റെ അ‌ടിസ്ഥാന മോഡൽ 29999 രൂപ വിലയിലാണ് ഇപ്പോൾ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ റിയൽമി GT സീരീസ് ഫോണിന് വൻ ഡിസ്കൗണ്ട്

ഈ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 28999 രൂപ വിലയിൽ റിയൽമി ജിടി 7T അ‌ടിസ്ഥാന മോഡൽ ഇപ്പോൾ ആമസോണിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കും. താൽപര്യമുള്ള സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. റേസിംഗ് യെല്ലോ, ഐസ്സെൻസ് ബ്ലൂ, ഐസ്സെൻസ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. 7000mAh ബാറ്ററി ഉൾപ്പെടെ ശക്തമായ ഫീച്ചറുകൾ ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ

3.25GHz ഒക്ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 8400-MAX 4nm ചിപ്സെറ്റ്, മാലി-G720 GPU @1.3GHz, 7700mm² VC കൂളിങ്, 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 120Hz OLED ഡിസ്പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 360Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്.

50MP മെയിൻ ക്യാമറ (1/1.56″ സോണി IMX896 സെൻസർ, f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ (f/2.45 അപ്പേർച്ചർ), 120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP69 റേറ്റിങ്സ്.

ഈ റിയൽമി GT സീരീസ് ഫോണിന് വൻ ഡിസ്കൗണ്ട്

8GB / 12GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് , USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE ഫീച്ചറുകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് പ്രവർത്തനം. മൂന്ന് ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Realme GT 7T will be available for Rs 28,999 in Amazon Republic Day Sale 2026. Realme GT 7T was priced at Rs 34,999 for the base 8GB + 256GB variant, Rs 37,999 for the 12GB + 256GB variant and Rs 41,999 for the top-end 12GB + 512GB variant when it went on sale in India. Now the base model is listed at Rs 29999 with a bank discount of Rs 1000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X