മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടുകള്‍!

Written By:

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ എല്ലാം ഉത്സവ സീസണുകളിലായിരിക്കും ആകര്‍ഷിക്കുന്ന ഓഫറുകള്‍ നല്‍കുന്നത്.

ഈ ക്രിസ്തുമസിന് വമ്പന്‍ ഓഫറുകളാണ് മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണ്‍ നല്‍കുന്നത്. 2000 രൂപ ഡിസ്‌ക്കൗണ്ടും കൂടാതെ മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഡിസ്‌ക്കൗണ്ടുകള്‍!

ഏതൊക്കെ മോട്ടോ സ്മാര്‍ട്ട്‌ഫോണുകളാണ് ഓഫറില്‍ നല്‍കുന്നതെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ ജി4 പ്ലേ

മോട്ടോ ജി4 പ്ലേയുടെ യഥാര്‍ത്ഥ വില 8,999 രൂപയാണ്. ഈ ഫോണിന് 500 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി ആമസോണ്‍ ഇന്ത്യയില്‍ 8,499 രൂപയ്ക്കു ലഭിക്കുന്നു. ഈ ഓഫര്‍ ഡിസംബര്‍ 20നും 21നും മാത്രമാണ് നടക്കുന്നത്. അതിനു ശേഷം ഈ ഫോണിന്റെ വില 8,999 രൂപ തന്നെയായിരിക്കും.

ക്യാഷ്ബാക്ക് ഓഫര്‍/ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

ഡിസംബര്‍ 22 മുതല്‍ ആമസോണ്‍ പേ വാലറ്റ് വഴി ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. ഇത് ഇലക്ട്രോണിക് പേയ്‌മെന്റകള്‍ക്കാണ്, ക്യാഷ്-ഓണ്‍-ഡലിവറിയ്ക്കല്ല.

നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ മാറ്റി പുതിയ മോട്ടോ ജി4 പ്ലേ വാങ്ങണമെങ്കില്‍ 6,600 രൂപയുടെ എക്‌ച്ചേഞ്ച് ഓഫറും നല്‍ക്കുന്നു.

 

മോട്ടോ ജി4

മോട്ടോ ജി4 (16ജിബി)യുടെ യഥാര്‍ത്ഥ വില 12,499 രൂപയാണ്. ഈ ഫോണിന് 2,000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 10,499 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യ വഴി ലഭിക്കുന്നതാണ്.

അതു പോലെ മോട്ടോ ജി4(32ജിബി) ഫോണിന് 13,999 രൂപയാണ്, ഡിസ്‌ക്കൗണ്ടിനു ശേഷം ഈ ഫോണ്‍ 11,999 രൂപയ്ക്കു ലഭിക്കുന്നു.

 

എക്‌ച്ചേഞ്ച് ഓഫര്‍

നിങ്ങളുടെ പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്ത് പുതിയ മോട്ടോ ജി4 ഫോണ്‍ വാങ്ങുകയാണെങ്കില്‍ 8,550 എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നതാണ്. ഇതേ ഫോണിന്റെ 16ജിബി വേരിയന്റിന് 1949 രൂപ കുറയുകയും, 32ജിബിയ്ക്ക് 3,499 രൂപ കുറയുകയും ചെയ്യുന്നു.

മോട്ടോ ജി4 പ്ലസ്

മോട്ടോ ജി4 പ്ലസ് 16ജിബി വേരിയന്റിന് 13,499 രൂപയാണ്, ഇതില്‍ 1000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കി 12,499 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യയില്‍ നിന്നും വാങ്ങാം. അതു പോലെ മോട്ടോ ജി4 പ്ലസ് (32ജിബി)ക്ക് 14,999 രൂപയില്‍ നിന്നും 13,999 രൂപയ്ക്കു ലഭിക്കുന്നു.

എക്‌ച്ചേഞ്ച് ഓഫര്‍

നിങ്ങളുടെ പഴയ ഫോണ്‍ നല്‍കി പുതിയ മോട്ടോ ജി4 പ്ലസ് ഫോണ്‍ വാങ്ങണമെങ്കില്‍ 10,035 വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു. ഇതേ ഫോണ്‍ 16ജിബി വേരിയന്റിന് 3,964 രൂപയും 32ജിബി വേരിയന്റിന് 3,964 രൂപയും കുറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The special discount runs from December 20 to mid-January 2017. Buyers can also avail 10 percent cashback on buying the smartphones using Standard Chartered bank credit cards.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot