ആമസോണ്‍ സ്മാര്‍ട്‌ഫോണ്‍; ഉണ്ടായിരിക്കുമെന്നു കരുതുന്ന 5 ഫീച്ചറുകള്‍

Posted By:

ആമസോണ്‍ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്യുന്നു എന്നതാണ് അടുത്തിടെ ടെക്‌ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിരിക്കുന്ന വിഷയം. എന്നാല്‍ ആമസോണ്‍ ഇങ്ങനെയൊരു പദ്ധതിയെ കൂറിച്ച് ിതുവരെ ഔദ്യോഗികമായി ഇതുവരെ ഒന്നു പറഞ്ഞിട്ടുമില്ല. എന്തായാലും സാംസങ്ങും ആപ്പിളും അടക്കിവാഴുന്ന വിപണിയില്‍ ഏറെ പുതുമകളുള്ള ഫോണായിരിക്കും കമ്പനി പുറത്തിറക്കുക എന്നാണ് കരുതുന്നത്.

എന്തായാലും നിലവില്‍ ഫോണിനെ കുറിച്ച് നിരവധി അഭ്യുഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് 3 ജി ഇന്റര്‍ഫേസ്. പ്രത്യേക കണ്ണട ഇല്ലാതെ തന്നെ 3 ഡി അനുഭവം ലഭിക്കുന്ന തരത്തിലാണ് ഫോണിന്റെ ഡിസ്‌പ്ലെ എന്നു പറയപ്പെടുന്നു. ഇതിനായി സ്‌ക്രീനില്‍ നാല് ഇന്‍ഫ്രറെഡ് ക്യാമറകള്‍ ഉണ്ടായിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്.

മറ്റെന്തൊക്കെയാണ് ആമസോണ്‍ സ്ണമാര്‍ട്‌ഫോണില്‍ ഉണ്ടായിരിക്കുക. ഇതുവരെ മകള്‍ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനമാക്കി ഫോണില്‍ ഉണ്ടായിരിക്കുമെന്ന് കരുതുന്ന അഞ്ച് പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കണ്ണടയില്ലാതെതന്നെ 3 ഡി ചിത്രങ്ങള്‍ കാണാന്‍ കഴിയും എന്നതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഇത് ഏറെ അനുയോജ്യമായിരിക്കും. ഓണ്‍ലൈനില്‍ ഏതെങ്കിലും ഒരു വസ്തു വാങ്ങാന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ, അതിന്റെ ത്രിമാന ചിത്രങ്ങള്‍ കാണാനും എല്ലാ ഫീച്ചറുകളും മനസിലാക്കാനും സാധിക്കും.

 

ആമസോണ്‍ അടുത്തിടെ ഇറക്കിയ ഫയര്‍ ടി.വിയില്‍ വീഡിയോ ഗെയിമിനുള്ള സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ സ്മാര്‍ട്‌ഫോണിലും ഇന്‍ബില്‍റ്റായി നിരവധി ഗെയിമുകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല, 3 ഡി സംവിധാനം ഉള്ളതിനാല്‍ ഗെയിമുകള്‍ക്ക് കൂടുതല്‍ മികച്ച ദൃശ്യാനുഭവവും ലഭിക്കും.

 

ഓണ്‍ലൈന്‍ ഷോപ്പിംഗ് സുഖകരമാക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ആമസോണ്‍ സ്മാര്‍ട്‌ഫോണില്‍ ഉണ്ടാകും. ഓരോ ഉത്പന്നങ്ങളും വേറെെേറ തിരയുന്നതിനു പകരം വീട്ടിലേക്ക് ആവശ്യമായതെല്ലാം വളരെപ്പെട്ടെന്ന് ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം ആവിഷ്‌കരിക്കും എന്നാണ് അറിയുന്നത്.

 

ആമസോണിന്റെ ഇന്‍സ്റ്റന്റ് വീഡിയോ സര്‍വീസ് സൗജന്യമായി ലഭിക്കുന്ന സംവിധാനവും ഫോണിന്റെ മറ്റൊരു പ്രത്യേകത. പരസ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും ഇത്തരത്തില്‍ സൗജന്യ വീഡിയോ സ്ട്രീമിംഗ് ലഭ്യമാക്കുന്നത്.

 

ആമസോണ്‍ വിവിധ വിലകളില്‍ ഫോണ്‍ ലഭ്യമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് ആമസോണ്‍ ആപ്ലിക്കേഷനുകളും സര്‍വീസുകളും ലഭിക്കുന്ന ഒരു വേര്‍ഷന്‍. ഇതില്‍ പക്ഷേ മറ്റു ഫീച്ചറുകള്‍ അധികമുണ്ടാവില്ല. വില കുറവായിരിക്കുകയും ചെയ്യും. മറ്റൊന്ന് കൂടുതല്‍ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാ മാസവും ബില്‍ ഈടാക്കുന്ന തരത്തിലുള്ളതും ആയിരിക്കും. അതിന് വില അല്‍പം കൂടും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting