Home
Mobile

ക്രിസ്മസിനു മുമ്പേ സന്തോഷം വീട്ടിലെത്തിക്കാം; സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ചെയ്യാൻ ഓഫറുകളുമായി ആമസോൺ

ഇന്ത്യക്കാരെ മുഴുവൻ സ്മാർട്ട്ഫോൺ ഉടമകളാക്കിയെ അ‌ടങ്ങൂ എന്ന് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഓൺ​ലൈൻ വ്യാപാര രംഗത്തെ വമ്പനായ ആമസോൺ (Amazon) . അ‌ടുത്തിടെ പുറത്തിറങ്ങിയവ ഉൾപ്പെടെ സ്മാർട്ട്ഫോണുകൾക്കും അ‌വയുടെ ആക്സസറികൾക്കും വൻ ഓഫറുകളും ഡീലുകളും പ്രഖ്യാപിച്ച് അ‌പ്ഗ്രേഡ് സെയിൽ ആരംഭിച്ചിരിക്കുകയാണ് ആമസോൺ. ഡിസംബർ 14 വരെയാണ് 'സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ഡെയ്സ്' സെയിൽ ഓഫറുകൾ ലഭ്യമാകുക.

ഷവോമി, ഐക്കൂ, റിയൽമി,

ഷവോമി, ഐക്കൂ, റിയൽമി, ടെക്നോ, ഓപ്പോ, ലാവ, തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വിവിധ ഓഫറുകൾ ഈ അ‌പ്ഗ്രേഡ് സെയിലിൽ ലഭ്യമാണ്. ഏറ്റവും പുതിയ റെഡ്മി എ1, ഐക്കൂ Z6 ​ലൈറ്റ്, റെഡ്മി 11 ​പ്രൈം 5ജി, ടെക്നോ സ്പാർക്ക് 9, ഓപ്പോ എഫ് 21എസ് പ്രോ, റെഡ്മി നോട്ട് 11, റിയൽമി നാർസോ 50ഐ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളാണ് അ‌തിശയിപ്പിക്കുന്ന ബാങ്ക് ഓഫറുകളോടെയും നോ കോസ്റ്റ് ഇഎംഐ സൗകര്യത്തോടെയും ലഭ്യമാകുക.

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയ്സ്

ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ചും ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 5000 രൂപയുടെ മിനിമം പർച്ചേസ് വാല്യുവിൽ 10 ശതമാനം കിഴിവ് (1000 രൂപ വരെ ) ലഭിക്കും. ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡിലും 5000 രൂപയുടെ മിനിമം പർച്ചേസ് വാല്യുവിൽ 10% കിഴിവ് ( 1250 രൂപ വരെ ) ലഭിക്കും.

റിയൽമി

റിയൽമി

റിയൽമി സ്മാർട്ട്‌ഫോൺ മോഡലുകൾ മികച്ച ഓഫറുകളിൽ ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ലഭ്യമാകും. റിയൽമി നാർസോ 50ഐ സ്മാർട്ട്ഫോൺ 5,499 രൂപയ്ക്ക് സ്വന്തമാക്കാം. 5000 എംഎഎച്ച് മെഗാ ബാറ്ററി, കരുത്തുറ്റ പ്രോസസർ തുടങ്ങി നിരവധി ഫീച്ചറുകളോ എത്തുന്ന റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോൺ ഈ സെയിലിലൂടെ 8,999 രൂപയ്ക്ക് ലഭിക്കും.

ഷവോമി

ഷവോമി

ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ഷവോമി സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും അധിക ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. അ‌പ്ഗ്രേഡ് സെയിലിൽ വെറും 5,579 രൂപയ്ക്ക് റെഡ്മി എ1 സ്വന്തമാക്കാം. റെഡ്മി 10എ സ്മാർട്ട്ഫോൺ 7,469 രൂപയ്ക്കും റെഡ്മി 11 പ്രൈം 5ജി 11,999 രൂപയ്ക്കും റെഡ്മി നോട്ട് 11 10,999 രൂപയ്ക്കും സ്വന്തമാക്കാൻ അ‌വസരമുണ്ട്.

ടെക്നോ

ടെക്നോ

ടെക്നോ പോപ്പ് 6 പ്രോ ആമസോൺ സ്‌മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിലൂടെ 5,579 രൂപയ്ക്ക് ലഭിക്കും. ടെക്നോ സ്പാർക്ക് 9 സ്മാർട്ട്ഫോൺ ആമസോൺ സെയിലിൽ 7,649 രൂപയ്ക്കും ടെക്നോ പോവ 5ജി, ടെക്നോ കാമൺ 19 മോണ്ട്രിയൻ എന്നിവ യഥാക്രമം 14299 രൂപയ്ക്കും 16999 രൂപയ്ക്കും ലഭ്യമാകും.

ഓപ്പോ

ഓപ്പോ

ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഡിവൈസുകൾക്ക് ആകർഷകമായ ഓഫറുകളാണ് ആമസോൺ നൽകുന്നത്. ഓപ്പോ എ76, ഓപ്പോ എ77എസ് എന്നിവ യഥാക്രമം 15490 രൂപയ്ക്കും 16999 രൂപയ്ക്കും ലഭിക്കും. ഓപ്പോ എഫ്21എസ് പ്രോ 5ജി സ്മാർട്ട്ഫോൺ ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിലൂടെ 24,499 രൂപയ്ക്ക് ലഭ്യമാകും. ഈ ഡിവൈസിന് 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറും കമ്പനി നൽകുന്നുണ്ട്. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് 3000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും.

ഐക്കൂ

ഐക്കൂ

ഐക്കൂ നിയോ 6 ആമസോൺ സ്മാർട്ട്ഫോൺ അപ്‌ഗ്രേഡ് ഡേയ്സ് സെയിലിൽ 26,999 രൂപ മുതൽ വിലയിൽ ലഭ്യമാകും. ഇത് കൂടാതെ മൂന്ന് മാസത്തെയും ആറ് മാസത്തെയും കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. ഐക്കൂ Z6 പ്രോ, ഐക്കൂ Z6 ലൈറ്റ് എന്നിവ യഥാക്രമം 19,999 രൂപയ്ക്കും 12,499 രൂപയ്ക്കും ലഭിക്കും.

Best Mobiles in India

English summary
Amazon has started an upgrade sale with huge offers and deals on smartphones and their accessories. The "Smartphone Upgrade Days" sale offers will be available until December 14. Various offers are available in this upgrade sale for smartphones from brands such as Xiaomi, iQOO, Realme, Tecno, Oppo, Lava, etc.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X