വരുന്നൂ... ആമസോണിന്റെ 3 ഡി സ്മാര്‍ട്‌ഫോണ്‍; അറിഞ്ഞിരിക്കേണ്ടതെല്ലാം!!!

Posted By:

ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്നതാണ് ആമസോണിന്റെ 3 ഡി സ്മാര്‍ട്‌ഫോണിനെ കുറിച്ച്. ഒടുവില്‍ ഇപ്പോള്‍ അത് യാദാര്‍ഥ്യമാവുന്നു. ജൂണ്‍ 18-ന് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

3 ഡി അനുഭവം ലഭ്യമാക്കുന്ന ഫോണായിരിക്കും ഇതെന്നാണ് കരുതുന്നത്. അതിനായി ഫോണിന്റെ മുന്‍വശത്ത് 4 ക്യാമറകളാണ് ഉള്ളത്. ഈ ക്യാമറകള്‍ ത്രിമാനതലത്തിലുള്ള അനുഭൂതി നല്‍കും. ആന്‍ഡ്രോയ്ഡിന്റെ കസ്റ്റമൈസ്ഡ് വേര്‍ഷനായിരിക്കും ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നും അറിയുന്നു.

4.7 ഇഞ്ച് HD ഡിസ്‌പ്ലെ, ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, 13 എം.പി. പ്രൈമറി ക്യാമറ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. എന്തെല്ലാമായിരിക്കും ഈ 3 ഡി സ്മാര്‍ട്‌ഫോണിന്റെ പ്രത്യേകതകള്‍ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

പ്രത്യേക കണ്ണടകള്‍ ഉപയോഗിക്കാതെ തന്നെ 3 ഡി അനുഭവം ലഭ്യമാകുമെന്നാണ് ഫോണിന്റെ പ്രധാന സവിശേഷത. അതിനായി നാല് VGA ക്യാമറകള്‍ ഉള്‍പ്പെടെ ആറ് ക്യാമറകള്‍ ഫോണിലുണ്ടാവും. കൂടാതെ ആംഗ്യത്തിലൂടെ ഫോണ്‍ നിയന്ത്രിക്കാനും സാധിക്കും.

#2

ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ ടാബ്ലറ്റുകളെ പോലെ ആന്‍ഡ്രോയ്ഡിന്റെ കസ്റ്റമൈസ്ഡ് വേര്‍ഷന്‍ ആയിരിക്കും ഫോണില്‍ ഒ.എസ്. അതുകൊണ്ടുതന്നെ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ലഭിക്കില്ല. പകരം ആമസോണ്‍ സ്‌റ്റോറില്‍ നിന്നായിരിക്കും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

#3

4.7 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെയായിരിക്കും 3 ഡി സ്മാര്‍ട്‌ഫോണിന് ഉണ്ടാവുക. 2 ജി.ബി. റാം, 13 എം.പി. പ്രൈമറി ക്യാമറ എന്നിവയും ഫോണിലുണ്ടാവും.

 

#4

മുന്‍പ് കേട്ടപോലെ സൗജന്യമായിട്ടായിരിക്കില്ല ഫോണ്‍ വില്‍ക്കുന്നത്. എങ്കിലും മിതമായ വിലയായിരിക്കും 3 ഡി സ്മാര്‍ട്‌ഫോണിന് ഉണ്ടാവുക എന്നാണ് കരുതുന്നത്.

 

#5

ജൂണ്‍ 18-ന് ഫോണ്‍ ലോഞ്ച് ചെയ്യും. ഇതിനായി ഡവലപ്പര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും കമ്പനി ക്ഷണക്കത്ത് അയച്ചുകഴിഞ്ഞു.

 

#6

3 ഡി സ്മാര്‍ട്‌ഫോണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട ആമസോണ്‍ പോസ്റ്റ് ചെയ്ത വീഡിയോ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot