Home
Mobile

വില കൂടും മുമ്പ് വാങ്ങിക്കോ! 3000 രൂപ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ടുമായി പുത്തൻ റെഡ്മി നോട്ട് സീരീസ് ഫോൺ

റിയൽമി തങ്ങളുടെ 16 പ്രോ സീരീസ് മോഡലുകളുടെ വില വർധിപ്പിച്ചതിന്റെ ഞെട്ടലിലാണ് പല സ്മാർട്ട്ഫോൺ ആരാധകരും. ഇഷ്ടത്തോടെ നോക്കി വച്ചിരുന്ന ഫോണിന്റെ വില അ‌പ്രതീക്ഷിതമായി ഒറ്റയടിക്ക് കുത്തനെ കൂടിയത് പലർക്കും ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സ്മാർട്ട്ഫോൺ വിപണിയിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ വില വർധന ഒരു ഞെട്ടലുണ്ടാക്കുന്ന കാര്യമല്ല. ചിപ് ക്ഷാമവും അ‌സംസ്കൃത വസ്തുക്കളുടെ ചിലവ് കൂടിയതും മൂലം സ്മാർട്ട്ഫോൺ നിർമാണത്തിന്റെ ചെലവ് ഉയർന്നു എന്നതാണ് കമ്പനികൾ പറയുന്നത്. അ‌തിനാൽ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കുന്നുവെന്നും കമ്പനികൾ ന്യായീകരിക്കുന്നു.

എന്തായാലും ഇപ്പോൾ പുതിയതായി അ‌വതരിപ്പിക്കപ്പെട്ട മോഡലുകളിൽ പ്രധാനമായും റിയൽമി 16 പ്രോ സീരീസിനാണ് വില കൂടിയിരിക്കുന്നത്. പുതിയ മറ്റേതെങ്കിലും സ്മാർട്ട്ഫോൺ ഇഷ്ടപ്പെട്ട് വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അ‌ത് അ‌ധികം നീട്ടിക്കൊണ്ട് പോകേണ്ടതില്ല. ഇപ്പോഴാണെങ്കിൽ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ടുകൾ ലഭ്യമാണ് എന്നതും ഒരു നേട്ടമാണ്. ഫ്ലിപ്പ്കാർട്ടിലും ആമസോണിലും വിവിധ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം ലഭ്യമാണ്.

3000 രൂപ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് സീരീസ് ഫോൺ

ആമസോണിൽ ഇപ്പോൾ 35000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഒരു മികച്ച സ്മാർട്ട്ഫോൺമോഡലാണ് പുതിയ റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി (REDMI Note 15 Pro+ 5G). ഈ മാസത്തിന്റെ (ഫെബ്രുവരി) തുടക്കത്തിൽ ആണ് റെഡ്മി നോട്ട് 15 പ്രോ മോഡലുകൾ ഇന്ത്യയിൽ എത്തിയത്.

ഇതിനകം വിൽപ്പന ആരംഭിച്ച റെഡ്മി നോട്ട് 15 പ്രോ സീരീസിലെ ടോപ് മോഡലാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി. ഇതിന്റെ 8GB + 256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, 12GB + 512GB വേരിയന്റിന് 43,999 രൂപയുമാണ് വില.

3000 രൂപ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് സീരീസ് ഫോൺ

വിൽപ്പന ആരംഭിച്ചപ്പോൾ ലോഞ്ച് ഓഫറുകൾ സഹിതം ലഭ്യമായതിന് സമാനമായ വിലയിൽ ഇപ്പോൾ ഈ ഫോൺ ആമസോണിൽ വാങ്ങാനാകും. യഥാർഥ വിലയിൽ തന്നെയാണ് ഇതിന്റെ വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് എന്ന നിലയിൽ 3000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 34999 രൂപ പ്രാരംഭ വിലയിൽ റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി ഇപ്പോൾ വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ

200MP ക്യാമറ സജ്ജീകരണം ഉണ്ട് എന്നതാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസിന്റെ മുഖ്യ ആകർക്ഷണങ്ങളിലൊന്ന്. 1/1.4″ Samsung HPE സെൻസറുള്ള 200MP മെയിൻ ക്യാമറയ്ക്ക് (f/17 അപ്പർച്ചർ) പുറമേ Sony IMX355 സെൻസറുള്ള 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും (f/2.2 അപ്പർച്ചർ) അ‌ടങ്ങുന്നതാണ് ഇതിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. 4K വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെയാണ് ഇത് എത്തിയിട്ടുള്ളത്.

സെൽഫിക്കും മറ്റുമായി f/2.2 അപ്പർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും 1080p വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 4 4nm പ്രോസസർ ആണ് ഈ പ്രോ പ്ലസ് മോഡലിന്റെ കരുത്ത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi Hyper OS 2-ൽ ആണ് പ്രവർത്തനം.

3000 രൂപ വാല​ന്റൈൻസ് ഡേ ഡിസ്കൗണ്ടുമായി റെഡ്മി നോട്ട് സീരീസ് ഫോൺ

120Hz 6.83-ഇഞ്ച് 1.5K OLED ഡിസ്പ്ലേ, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്നസ്, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, അഡ്രിനോ 810 GPU, 8GB/ 12GB LPDDR4X റാം 128GB/ 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

100W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി മോഡലിൽ ഉള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. കാർബൺ ബ്ലാക്ക്, കോഫി മോച്ച, മിറേജ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
The Redmi Note 15 Pro Plus 5G is available with a bank discount of Rs 3,000 during the Amazon Valentine's Day sale. Its 8GB + 256GB variant is priced at Rs 37,999, the 12GB + 256GB variant is priced at Rs 39,999, and the 12GB + 512GB variant is priced at Rs 43,999. With the discount, you can now buy the Redmi Note 15 Pro Plus 5G at a starting price of Rs 34,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X