Home
Mobile

വി​വോ Y300 5ജിക്ക് ഡിസ്കൗണ്ട് നൽകാൻ ആമസോണും ഫ്ലിപ്പ്കാർട്ടും മത്സരിക്കുന്നു; ഏറ്റവും ബെസ്റ്റ് ഡീൽ ഇവിടെ

ദീപാവലി ഫെസ്റ്റിവൽ സെയിൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഒരേപോലെ നടക്കുകയാണ്. ഏറ്റവും മികച്ച ഡീലുകളുമായി കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇരുപ്ലാറ്റ്ഫോമുകളും തമ്മിൽ മത്സരിക്കുന്നു. ഇത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം സ്മാർട്ട്ഫോൺ വാങ്ങാൻ അ‌നുകൂലമായ അ‌ന്തരീക്ഷം ഒരുക്കുന്നു. ചില സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ മാത്രം കിട്ടുന്നവയാണ്. ചിലത് ആമസോണിലും. എന്നാൽ രണ്ട് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകുന്ന ചില മോഡലുകളും ഉണ്ട്. അ‌ത്തരത്തിൽ ഒരു സ്മാർട്ട്ഫോൺ മോഡലാണ് വിവോ Y300 5G (Vivo Y300 5G). ആമസോണും ഫ്ലിപ്പ്കാർട്ടും ഈ ഫോണിന് ഇപ്പോൾ മത്സരിച്ചാണ് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത്.

വിവോ കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ സ്മാർട്ട്ഫോൺ ആണ് വിവോ Y300 5ജി. ഇതിന്റെ പിൻഗാമിയായി പുതിയ Y400 5ജി ലോഞ്ച് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y300 5ജിയുടെ 8GB + 128GB മോഡലിന് 21,999 രൂപയും 8GB + 256GB മോഡലിന് 23,999 രൂപയും ആയിരുന്നു വില.

വി​വോ Y300 5ജി: ഡിസ്കൗണ്ട് നൽകാൻ മത്സരിച്ച് ആമസോണും ഫ്ലിപ്പ്കാർട്ടും

ഇപ്പോൾ ആമസോണിൽ വിവോ Y300 5ജിയുടെ അ‌ടിസ്ഥാന മോഡൽ 20,999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ആമസോണിൽ നിന്ന് ഇപ്പോൾ ഈ 5ജി ഫോൺ 19499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ വിവോ Y300 5ജിയുടെ കളർ വേരിയന്റുകൾ മാറുന്നത് അ‌നുസരിച്ച് വില മാറുന്നുണ്ട്. എങ്കിലും ഏറ്റവും കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് എമിറാൾഡ് ഗ്രീൻ വേരിയന്റാണ്, ബാങ്ക് ഡിസ്കൗണ്ട് ഇല്ലാതെ തന്നെ 19,849 രൂപ വിലയിൽ ഇത് വാങ്ങാനാകും. ഇതിന് പുറമേ ബാങ്ക് ക്യാഷ്ബാക്ക് ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയും.

വി​വോ Y300 5ജി: ഡിസ്കൗണ്ട് നൽകാൻ മത്സരിച്ച് ആമസോണും ഫ്ലിപ്പ്കാർട്ടും

ഇവിടെ ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും വിവോ Y300 5ജി ഡീലുകൾ പരിശോധിച്ചാൽ മികച്ച ഡീൽ കാണാനാകുക ഫ്ലിപ്പ്കാർട്ടിലാണ്. കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതിന് പുറമേ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ആമസോണിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം ലഭ്യമാകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

പ്രധാന ഫീച്ചറുകൾ

6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ E4 അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1800 nits വരെ പീക്ക് ​ബ്രൈറ്റ്സന്, 100% DCI-P3, 107% NTSC കളർ ഗാമറ്റ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് വിവോ ​വൈ300 5ജിയുടെ കരുത്ത്.

അഡ്രിനോ 613 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, f/1.79 അപ്പേർച്ചറും സോണി IMX882 സെൻസറുമുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചർ ഉള്ള 2MP പോർട്രെയ്റ്റ് ക്യാമറ, ഡ്യുവൽ എൽഇഡി ഫ്ലാഷ്, ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്.

വി​വോ Y300 5ജി: ഡിസ്കൗണ്ട് നൽകാൻ മത്സരിച്ച് ആമസോണും ഫ്ലിപ്പ്കാർട്ടും

80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, USB -സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഫാൻ്റം പർപ്പിൾ, എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
There is a chance to get the Vivo Y300 5G for less than Rs 20,000 on Amazon and Flipkart. The Vivo Y300 5G base model is listed at Rs 20,999 on Amazon. If you take advantage of the Rs 1,500 bank discount, it can be purchased for Rs 19,499. It is listed at Rs 19,849 on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X