ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 15 നൽകി ആദ്യദിനം ഫ്ലിപ്പ്കാർട്ടിനെ ഒതുക്കി ആമസോൺ; ഫെസ്റ്റിവൽ സെയിൽ തുടങ്ങി
ഇന്ത്യയിൽ ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്തുകൊണ്ട് വിവിധ ഇ-കൊമേഴ്സ് സൈറ്റുകളും സ്മാർട്ട്ഫോൺ ബ്രാൻഡുകളും പ്രഖ്യാപിച്ച ഡിസ്കൗണ്ട് സെയിലുകൾ ആരംഭിച്ചിരിക്കുന്നു. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്ന പേരിലും ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ എന്ന പേരിലുമാണ് ഈ ഓഫർ സെയിലുകൾ നടക്കുന്നത്. സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്കിടയിൽ എന്ന പോലെ ആമസോണിനും ഫ്ലിപ്പ്കാർട്ടിനും ഇടയിലും മത്സരം ശക്തമാണ്. മികച്ച ഡിസ്കൗണ്ടുകൾ നൽകി കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇരുപ്ലാറ്റ്ഫോമുകളും ശ്രമിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ അവസരം ഒരുക്കുന്നു. സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, ഏതാണ്ട് എല്ലാ പ്രോഡക്ടുകൾക്കും ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
ഏത് ഡിസ്കൗണ്ട് സെയിൽ വന്നാലും ഐഫോൺ മോഡലുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പുതിയ ഐഫോൺ 17 സീരീസ് വന്നതിന് ശേഷമുള്ള ആദ്യ ഡിസ്കൗണ്ട് സെയിൽ ആണിത്. അതിനാൽത്തന്നെ മുൻ ഐഫോൺ മോഡലുകൾ ഇതുവരെ ലഭ്യമാകാത്തത്ര കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരം ഇപ്പോഴുണ്ട് എന്ന പ്രത്യേകതയുണ്ട്.

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വിവിധ ഐഫോൺ മോഡലുകൾക്ക് വ്യത്യസ്ത വിലയും ഡിസ്കൗണ്ട് ഓഫറുകളുമൊക്കെയാണ് ലഭ്യമാകുക. ഐഫോൺ 15യുടെ കാര്യമെടുത്താൽ ഫെസ്റ്റിവൽ ഡിസ്കൗണ്ട് സെയിലിന്റെ ആദ്യദിനം കുറഞ്ഞ വിലയിൽ ഈ മോഡൽ ലഭ്യമാക്കി ശ്രദ്ധ നേടിയിരിക്കുന്നത് ആമസോൺ ആണ്. ഫ്ലിപ്പ്കാർട്ടിൽ 5999 രൂപ വിലയിലാണ് ഐഫോൺ 15 അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തത്.
അതേസമയം മറുവശത്ത് ആമസോൺ വെറും 46999 രൂപ വിലയിൽ ഐഫോൺ 15 അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 44749 രൂപ വിലയിൽ ഐഫോൺ 15 സ്വന്തമാക്കാം എന്ന് ആമസോൺ പറയുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.

ഐഫോൺ 15 നിലവിൽ പുതിയ ഐഫോൺ 17 മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ രണ്ട് വർഷം പഴയതാണ്. എങ്കിലും മികച്ച നിലവാരത്തിൽ എത്തിയിട്ടുള്ളതിനാൽ 50000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന മറ്റേതൊരു ബ്രാൻഡിന്റെ സ്മാർട്ട്ഫോണിനെക്കാളും മൂല്യവും ഫീച്ചറുകളും കരുത്തും ഐഫോൺ 15 മോഡലിന് ഉണ്ട്. അതിനാൽത്തന്നെ ആമസോണിലെ ഈ ഐഫോൺ 15 ഡീൽ ഏറെ ശ്രദ്ധേയമാണ്.
ഇവിടെ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഐഫോൺ 15യുടെ കളർ ഓപ്ഷൻ മാറുന്നതിന് അനുസരിച്ച് വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്നതാണ്. മറ്റൊരു കാര്യം എക്സ്ചേഞ്ച് ഡീലിൽ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഉണ്ട് എന്നതാണ്. പഴയ ഐഫോൺ മോഡൽ അല്ലെങ്കിൽ മറ്റേതെങ്കിലും സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോൺ 15യിലേക്ക് മാറുമ്പോൾ വില കുറച്ചുകൂടി കുറയും.
ഐഫോൺ 16 മോഡലിന്റെ കാര്യമെടുത്താൽ ഇപ്പോൾ 69499 രൂപ വിലയിൽ ആണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ 66499 രൂപ വിലയിൽ ആമസോണിൽ നിന്ന് ഐഫോൺ 16 മോഡൽ സ്വന്തമാക്കാനാകും.

ഇനി ഫ്ലിപ്പ്കാർട്ടിലെ കാര്യമെടുത്താൽ ഐഫോൺ 16 അടിസ്ഥാന മോഡൽ 69999 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ട് ഡിസ്കൗണ്ടിന്റെ കാര്യമെടുത്താൽ ഐഫോൺ 16യുടെ വിലയിലും ലാഭം ആമസോൺ ആണ് എന്നാണ് ആദ്യ ദിനത്തിലെ ലിസ്റ്റിങ് വിലകളിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.


Click it and Unblock the Notifications








