Oppo F31 5G: ഇവിടെ 2299 രൂപ ഡിസ്കൗണ്ട് കിട്ടുമ്പോൾ ഫ്ലിപ്പ്കാർട്ടിലെ 1500 രൂപ ഡിസ്കൗണ്ട് മൈൻഡ് ചെയ്യണോ!
ഇപ്പോൾ നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമാണ്. അതിൽ പുതിയ മോഡലുകളും വളരെ നാളുകൾക്ക് മുൻപ് ഇറങ്ങിയ മോഡലുകളുമൊക്കെ ഉണ്ട്. ഡിസ്കൗണ്ട് വിലയിൽ സ്മാർട്ട്ഫോൺ കിട്ടണം എന്നത് ആളുകളുടെ ഒരു ആഗ്രഹമാണ്. അതിനാൽ അവർ ആദ്യം പരിഗണിക്കുക ഫ്ലിപ്പ്കാർട്ട്, ആമസോൺ പോലുള്ള ഇ-കൊമേഴ്സ് സൈറ്റുകളെയാണ്. ബ്രാൻഡുകളുടെ യഥാർഥ വെബ്സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ഓപ്ഷനുകൾ പലപ്പോഴും ഈ ഇ-കൊമേഴസ് സൈറ്റുകളിൽ ലഭ്യമാകാറുമുണ്ട്. എന്നാൽ എല്ലായ്പ്പോഴും ഏറ്റവും മികച്ച വില ലഭിക്കുക ഇവിടെ ആകണം എന്ന് നിർബന്ധമില്ല, ചില അവസരങ്ങളിൽ ഇ-കൊമേഴ്സ് സൈറ്റുകളിലെക്കാൾ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ ബ്രാൻഡ് വെബ്സൈറ്റുകളിൽ ലഭ്യമാകാറുണ്ട്.
അത്തരത്തിൽ ഇ-കൊമേഴ്സ് സൈറ്റുകളിലെക്കാൾ കുറഞ്ഞ വിലയിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് വാങ്ങാൻ ഓപ്പോ അവസരം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം, അതായത് 2025 സെപ്റ്റംബറിൽ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ എഫ്31 സീരീസിലെ ഓപ്പോ F31 5ജി (Oppo F31 5G) എന്ന മോഡലാണ് ഇപ്പോൾ ഇത്തരത്തിൽ മികച്ച ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിരിക്കുന്നത്.

യഥാർഥ വിലയും ഡിസ്കൗണ്ടും
ഓപ്പോ F31 5ജിയുടെ 8GB+128GB മോഡലിന് 22,999 രൂപയും 8GB+256GB മോഡലിന് 24,999 രൂപയുമാണ് യഥാർഥ വില. പുതിയ ഫോൺ ആണ് എന്നതിനാൽ തന്നെ ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ വെബ്സൈറ്റ് എന്നിവിടങ്ങളിൽ യഥാർഥ വിലയിൽ തന്നെയാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലും വ്യത്യസ്തമായ ബാങ്ക് ഡിസ്കൗണ്ടാണ് ഈ ഫോണിന് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
ആമസോണിൽ ഓപ്പോ F31 5ജിയുടെ അടിസ്ഥാന മോഡൽ 22999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടാണ് ലഭ്യമാകുക. അതിനാൽ 21,749 രൂപ എന്ന വിലയിലാണ് ഇത് ആമസോണിൽ നിന്ന് വാങ്ങാനാകുക. ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും 22999 രൂപയ്ക്ക് തന്നെയാണ്. എന്നാൽ, 1500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ 21,499 രൂപയ്ക്ക് വാങ്ങാം.

എന്നാൽ ഏറ്റവും കുറഞ്ഞ വിലയിൽ ഓപ്പോ എഫ്31 5ജി ലഭ്യമാകുക ഓപ്പോ വെബ്സൈറ്റിൽ തന്നെയാണ്. അവിടെ 22999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും അടിസ്ഥാന മോഡലിന് 2299 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ, 20,700 രൂപ എന്ന നിലവിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഈ ഫോൺ സ്വന്തമാക്കാം.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് FHD+ OLED ഡിസ്പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT-സ്റ്റാർ D+ പ്രൊട്ടക്ഷൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 എനർജി 6nm പ്രോസസർ, ആം മാലി-G57 MC2 GPU, 8GB/ 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്.
50MP മെയിൻൻ ക്യാമറ (OV50D40 സെൻസർ, f/1.8 അപ്പർച്ചർ, OIS), 2MP ഡെപ്ത് ക്യാമറ (ഗാലക്‌സി കോർ 02M1B സെൻസർ, f/2.4 അപ്പേർച്ചർ), 16MP ഫ്രണ്ട് ക്യാമറ (IMX480 സെൻസർ, f/2.4 അപ്പേർച്ചർ), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66 + IP68 + IP69 റേറ്റിങ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഹൈ-റെസ് ഓഡിയോ.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, 80W ഫാസ്റ്റ് ചാർജിംഗ് ഉള്ള 7000mAh ബാറ്ററി, ColorOS 15.0 എന്നിവ ഇതിലുണ്ട്. 158.16×75.02×8mm വലിപ്പവും 185 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീൻ, ബ്ലൂം റെഡ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








