ആരാണ് ഏറ്റവും വിലക്കുറവിൽ വിൽക്കുന്നത്? റെഡ്മി നോട്ട് 14 5G ഡിസ്കൗണ്ട് വിലകൾ അറിയാം
ഷവോമി റെഡ്മി നോട്ട് സീരീസ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് സുപരിചിതമാണ്. മികച്ച നിരവധി സ്മാർട്ട്ഫോണുകൾ ഇതിനകം ഈ സീരീസിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ റെഡ്മി നോട്ട് സീരീസ് എത്തി നിൽക്കുന്നത് നോട്ട് 14 മോഡലുകളിലാണ്. റെഡ്മി നോട്ട് 14, നോട്ട് 14 പ്രോ, 14 പ്രോ പ്ലസ് മോഡലുകൾ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാനാകുന്ന മോഡൽ നോട്ട് 14 5ജിയാണ്. പ്രോ മോഡൽ 21999 രൂപ വിലയിലും പ്രോ പ്ലസ് മോഡൽ 26999 രൂപ പ്രാരംഭ വിലയിലും എത്തുമ്പോൾ, നോട്ട് 14 5ജിയുടെ വില 16499 രൂപ മുതലാണ്.
യഥാർഥ വില
ഈ വർഷം ജനുവരിയിലാണ് റെഡ്മി നോട്ട് 14 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്ന് വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇതിന്റെ 6ജിബി + 128 ജിബി മോഡലിന് 18,999 രൂപയും 8ജിബി + 128ജിബി മോഡലിന് 19,999 രൂപയും 8ജിബി + 256ജിബി മോഡലിന് 21,999 രൂപയുമായിരുന്നു വില.

നിലവിൽ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റെഡ്മി നോട്ട് 14 5ജി അടിസ്ഥാന വേരിയന്റ് 16499 രൂപ പ്രാരംഭ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 15499 രൂപ വിലയിൽ സ്വന്തമാക്കാം. അതായത് ലോഞ്ച് വിലയെക്കാൾ 3,500 രൂപ വിലക്കുറവിൽ ഇത് വാങ്ങാനാകും.
ആമസോണിലും നിലവിൽ റെഡ്മി നോട്ട് 14 5ജി 16499 രൂപ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ 15249 രൂപ വിലയിൽ വാങ്ങാം. ഈ രണ്ട് പ്ലാറ്റ്ഫോമുകൾക്കും പുറമേ ഫ്ലിപ്പ്കാർട്ടിലും റെഡ്മി നോട്ട് 14 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

റെഡ്മി നോട്ട് 14 5ജിയുടെ അടിസ്ഥാന മോഡൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 15,280 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു. 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 14280 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ റെഡ്മി നോട്ട് സീരീസ് ഫോൺ സ്വന്തമാക്കാൻ സാധിക്കും.
റെഡ്മിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലെയും റെഡ്മി നോട്ട് 14 5ജി വില പരിശോധിക്കുമ്പോൾ മികച്ച ലാഭത്തിൽ ഈ ഫോൺ ലഭ്യമാകുന്നത് ഫ്ലിപ്പ്കാർട്ടിൽ ആണ് എന്നാണ് മനസിലാക്കാനാകുന്നത്. ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ നിറങ്ങളിൽ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. താൽപര്യമുള്ളവർക്ക് ഇതിൽ മികച്ചതെന്ന് തോന്നുന്ന ഡീൽ പരിഗണിക്കാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ 6nm പ്രൊസസർ, 6.67-ഇഞ്ച് FHD+ (1080×2400 പിക്സലുകൾ) സൂപ്പർ AMOLED ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, IMG BXM-8-256 ജിപിയു, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്.

ട്രിപ്പിൾ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ,2MP മാക്രോ ക്യാമറ), LED ഫ്ലാഷ്, 20MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസ് (2 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP64 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W ഫാസ്റ്റ് ചാർജിംഗുള്ള 5110mAh ബാറ്ററി.


Click it and Unblock the Notifications








