ആമസോൺ പോലും ഞെട്ടി! ഐഫോൺ 15 ഫ്ലിപ്പ്കാർട്ട് വിൽക്കുന്നത് കിടിലൻ ഡിസ്കൗണ്ടിൽ, പാഴാക്കാൻ സമയമില്ല...
സ്മാർട്ട്ഫോണുകളുടെ രാജാവായ ഐഫോണിന്റെ ഏറ്റവും പുതിയ സീരീസിലെ സ്റ്റാന്റേർഡ് മോഡൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്. ഐഫോൺ 14ൽ നിന്ന് ഒട്ടേറെ മെച്ചപ്പെടുത്തിയ ഫീച്ചറുകളുമായാണ് ഐഫോൺ 15 എത്തുന്നത്. ഇന്ത്യയിൽ ഐഫോൺ 15 യുടെ യഥാർഥ വില 79,900 രൂപയാണ്.
ഐഫോൺ സ്വന്തമാക്കുക എന്നത് നിരവധി പേരുടെ പ്രധാന ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ ഉയർന്ന വിലയ്ക്ക് ഐഫോൺ വാങ്ങുകയെന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യവുമല്ല. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പ്രോത്സാഹനവുമായി ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്പ്കാർട്ടും ആമസോണും വൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഐഫോണിന് ഡിസ്കൗണ്ട് നൽകുന്ന കാര്യത്തിൽ ഫ്ലിപ്പ്കാർട്ടും ആമസോണും തമ്മിൽ പരോക്ഷ മത്സരം തന്നെ നടക്കുന്നുണ്ട് എന്ന് പറയാം. ഈ മത്സരത്തിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ആധിപത്യം നേടിയിരിക്കുന്നു. ഐഫോൺ 15 ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന വില കണ്ട് ആമസോൺ പോലും അമ്പരന്നുകാണും.
കാരണം ബാങ്ക് ഡിസ്കൗണ്ടുകൾ ഇല്ലാതെ, ഫ്ലാറ്റ് ഡിസ്കൗണ്ടിൽ തന്നെ വെറും 65,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 15യുടെ 128 ജിബി സ്റ്റോറേജ് വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒറ്റയടിക്ക് 13,901 രൂപയുടെ ഡിസ്കൗണ്ടാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തുമ്പോൾ 65000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഐഫോൺ 15 പ്രാരംഭ വേരിയന്റ് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയുടെ കാര്യത്തിൽ അൽപ്പം പിന്നിൽ ആണെങ്കിലും ഐഫോൺ 15 ന് ഡിസ്കൗണ്ട് നൽകുന്ന കാര്യത്തിൽ ആമസോൺ ഒട്ടും പിന്നിലല്ല.
ഇപ്പോൾ ആമസോണിൽ ഐഫോൺ 15 പ്രാരംഭ വേരിയന്റ് 72,690 രൂപ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് ( ഈ വിലയിൽ ഏത് സമയം വേണമെങ്കിലും മാറ്റം സംഭവിക്കാം). അതായത് 7,210 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇതിന് പുറമേ ഗംഭീര ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ഉണ്ട്.
ഐഫോൺ 15 പ്രാരംഭ മോഡൽ വാങ്ങാൻ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്ക് 6,000 രൂപയുടെ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ആമസോണിൽ നിന്ന് 66,900 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ഐഫോൺ 15 സ്വന്തമാക്കാനാകും.

ആമസോണിൽ ഫ്ലാറ്റ് ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടും ചേരുമ്പോൾ പോലും ഐഫോൺ 15ന് 66,900 രൂപ വിലവരും. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഫ്ലാറ്റ് ഡിസ്കൗണ്ട് തന്നെ ആമസോണിലെ വിലയെക്കാൾ കുറവാണ്. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ട് വേറെ ലഭിക്കും എന്ന പ്രത്യേകതയും ഉണ്ട്. അതിനാൽത്തന്നെ നിലവിൽ ഏറ്റവും വിലക്കുറവിൽ ഐഫോൺ 15 ലഭിക്കുക ഫ്ലിപ്പ്കാർട്ടിൽ ആണെന്ന് പറയാം.
മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമാക്കുന്നതിന് പുറമേ, ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഐഫോൺ 15 വാങ്ങാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഫ്ലിപ്പ്കാർട്ട് 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് മൂലം ഐഫോൺ 15ന് വാഗ്ദാനം ചെയ്യുന്നു. അതായത് പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ വിലയിൽ പരമാവധി 50,000 രൂപ വരെ കുറയ്ക്കാൻ സാധിക്കും.
എന്നാൽ, എക്സ്ചേഞ്ച് ചെയ്യുന്ന ഫോണിന്റെ മോഡൽ, മൂല്യം, പ്രവർത്തനക്ഷമത എന്നിവയൊക്കെ വിലയിരുത്തിയാകും അന്തിമ മൂല്യം നിശ്ചയിക്കുക എന്നകാര്യം ഓർക്കേണ്ടതുണ്ട്. ഫ്ലിപ്പ്കാർട്ടിന് പുറമേ ആമസോണും എക്സ്ചേഞ്ച് ഓഫർ നൽകുന്നുണ്ട്. എന്നാൽ പരമാവധി 27,550 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫറായി ആമസോൺ വാഗ്ദാനം ചെയ്യുന്നത്. അവിടെയും നേട്ടം ഫ്ലിപ്പ്കാർട്ടിലാണ്.


Click it and Unblock the Notifications








