ബെസ്റ്റ് കണ്ണാ ബെസ്റ്റ്! ഈ ഓഫറുകൾ ഉണ്ടെങ്കിൽ റിയൽമി ഫോണും ഐക്യൂ ഫോണും എങ്ങനെ മേടിക്കാതിരിക്കും?
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷമാക്കാൻ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ നൽകുകയാണ് ആമസോൺ. ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സ്പെഷ്യൽ സെയിൽ ഇപ്പോൾ ലൈവ് ആണ്.സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല ഈ സെയിലിൽ വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളിൽ വമ്പിച്ച കിഴിവുകൾ ആണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഓഫറുകളിൽ മുൻപന്തിയിലുള്ളത് സ്മാർട്ട്ഫോൺ ഡീലുകൾ ആണ്. ഐക്യൂ Z9s പ്രോ (iQOO Z9s Pro), റിയൽമി നഴ്‌സോ 70 ടർബോ (realme NARZO 70 Turbo) സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ ആണ് ഈ സെയിൽ ആമസോൺ നൽകുന്നത്. അവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ...
റിയൽമി നഴ്‌സോ 70 ടർബോ 5ജി: റിയൽമി NARZO 70 Turbo 5Gയുടെ സവിശേഷതകൾ ആദ്യം നോക്കാം. സ്‌റ്റൈലിൽ വിട്ടുവീഴ്‌ച ചെയ്യാത്ത ഒരു പെർഫോമൻസ്-അധിഷ്‌ഠിത സ്‌മാർട്ട്‌ഫോണാണ് ഇത്. കാര്യക്ഷമമായ ഡൈമെൻസിറ്റി 7300 എനർജി 5G ചിപ്‌സെറ്റ് ഉപയോഗിച്ച് ഇത് 750,000 എന്ന ശ്രദ്ധേയമായ AnTuTu സ്‌കോർ കൈവരിക്കുന്നു. കൂടാതെ മെച്ചപ്പെടുത്തിയ പ്രകടനത്തിനും സുഗമമായ മൾട്ടിടാസ്‌ക്കിങ്ങിനുമായി AI BOOST 2.0 സവിശേഷതകൾ നൽകിയിട്ടുണ്ട്.

ഒരു നൂതനമായ 9-ലെയർ വേപ്പർ കൂളിംഗ് സിസ്റ്റം ഫലപ്രദമായി ചൂട് ഇല്ലാതാക്കുന്നു. ഗെയിമിംഗ് പോലുള്ള ആവശ്യമുള്ള ജോലികളിൽ പോലും ഫോൺ ചൂട് ഇല്ലാതെ നിലനിർത്തുന്നു. 6.5 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റും പ്രോ-എക്‌സ്‌ഡിആർ സാങ്കേതികവിദ്യയും ഊഷ്‌മളമായ നിറങ്ങളും ഷാർപ്പ് ആയ ഡീറ്റെയിലിങ്ങും ഫ്‌ളൂയിടും ആഴത്തിലുള്ളതുമായ കാഴ്ചാനുഭവം നൽകുന്നു.
ശക്തമായ കൂളിംഗ് സിസ്റ്റം ഉണ്ടായിരുന്നിട്ടും, റിയൽമി നാർസോ 70 ടർബോ 5G ഒരു സ്ലിം 7.6 എംഎം പ്രൊഫൈൽ നിലനിർത്തുന്നു. ഒപ്പം 185 ഗ്രാം ഭാരം മാത്രമാണ് ഇതിന് ഉള്ളത്. ഇത് പിടിക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമാക്കുന്നു. വേഗതയും സ്റ്റൈലും ഉൾക്കൊള്ളുന്ന മോട്ടോർസ്പോർട്സിൻ്റെ സുന്ദരമായ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫോണിൻ്റെ രൂപകൽപ്പന. ഈ രൂപകൽപ്പന അതിനെ മറ്റ് ഫോണുകളിൽ നിന്ന് വേറിട്ടു നിർത്തുന്നു.
റിയൽമി നഴ്‌സോ 70 ടർബോ 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ സാധാരണ സെയിൽ വില 16,990 രൂപ ആണ്. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സ്പെഷ്യൽ സെയിലിൽ നഴ്‌സോ 70 ടർബോ 5ജി സ്മാർട്ട്ഫോണിന്റെ ഡീൽ വില 15,998 രൂപ ആണ്. ഈ വില കൂപ്പൺ കിഴിവുകൾ ഉൾപ്പെടെ ആണ് എന്ന് ഓർക്കുക. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് വാങ്ങുകയാണെങ്കിൽ വില ഇതിലും കുറയും. വാങ്ങുവാൻ ക്ലിക്ക് ചെയ്യൂ.
ഐക്യൂ Z9s പ്രോ 5ജി: ഐക്യൂ Z9s പ്രോ 5ജി സറ്റൈലിന്റെയും പ്രകടനത്തിൻ്റെയും ആകർഷകമായ സംയോജനം വാഗ്ദാനം ചെയ്യുന്നു. ശക്തമായ Snapdragon 7 Gen 3 പ്രോസസർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇതിന് ഉയർന്ന AnTuTu സ്കോർ 820K+ ഉണ്ട്. കൂടാതെ കാര്യക്ഷമമായ 4nm TSMC ഒക്ടാ കോർ ആർക്കിടെക്ചറും ഫീച്ചർ ചെയ്യുന്നു. 6.77 ഇഞ്ച് 120Hz 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൻ്റെ ഏറ്റവും മികച്ച സവിശേഷത.
ഇത് ഊഷ്മളമായ കളറിംഗ്, കൂടാതെ 4,500 നിറ്റ് ലോക്കൽ പീക്ക് ബ്രൈറ്റ്നസ്സ് എന്നിവ നൽകുന്നു. മെലിഞ്ഞതും കാണാം കുറഞ്ഞതുമായ 7.49 എംഎം ബോഡിയിൽ 80W ഫ്ലാഷ് ചാർജ് പിന്തുണയുള്ള ദീർഘകാല 5,500 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് നിങ്ങൾക്ക് റീചാർജ് ചെയ്യേണ്ടി വരുമ്പോൾ കുറഞ്ഞ സമയത്തിൽ ചാർജ് ആകുമെന്ന് ഉറപ്പാക്കുന്നു.
ഐക്യൂ Z9s പ്രോ 5ജി ക്യാമറാ വിഭാഗത്തിലും നിരാശപ്പെടുത്തുന്നില്ല. എഐ ഫോട്ടോ എൻഹാൻസ്, എഐ ഇറേസ് തുടങ്ങിയ ഇൻ്റലിജൻ്റ് ഫീച്ചറുകളുള്ള 50 എംപി സോണി എഐ ക്യാമറ, അതിശയകരമായ ഫോട്ടോകൾ എളുപ്പത്തിൽ പകർത്താൻ നിങ്ങളെ അനുവദിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14ൽ പ്രവർത്തിക്കുന്ന ഫോൺ വൃത്തിയുള്ളതും ഉപയോക്തൃ-സൗഹൃദവുമായ സോഫ്റ്റ്‌വെയർ അനുഭവം പ്രദാനം ചെയ്യുന്നു. ഐക്യൂ 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുന്നു.
ഐക്യൂ Z9s പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ സാധാരണ സെയിൽ വില 24,999 രൂപ ആണ്. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സ്പെഷ്യൽ സെയിലിൽ Z9s പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഡീൽ വില 19,123 രൂപ ആണ്. ഈ വില ബാങ്ക് ഡിസ്കൗണ്ടുകൾ ഉൾപ്പെടെ ആണ് എന്ന് ഓർക്കുക. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് വാങ്ങുകയാണെങ്കിൽ വില ഇതിലും കുറയും. വാങ്ങുവാൻ ക്ലിക്ക് ചെയ്യൂ.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








