മോസ്റ്റ് ഡ്യൂറബിൾ AI സ്മാർട്ട്ഫോൺ ഇതാണെന്ന് ആമസോൺ; ഇപ്പോൾ ഫെസ്റ്റിവൽ ഡിസ്കൗണ്ടിൽ വാങ്ങാം
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ അതിന്റെ എട്ടാം ദിനത്തിലും മികച്ച ഡീലുകളുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ബ്രാൻഡുകളും അവയുടെ നിരവധി മോഡലുകളും പലവിധ ഡിസ്കൗണ്ടുകളുമായി ഈ സെയിലിൽ അണിനിരന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ ഏത് ഫോൺ തെരഞ്ഞെടുക്കണം എന്ന ആളുകളുടെ കൺഫ്യൂഷൻ പരിഹരിക്കാൻ സഹായിക്കുന്ന വിധത്തിൽ, ആമസോൺ ചില ഫോണുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ആമസോൺ മോസ്റ്റ് ഡ്യൂറബിൾ AI സ്മാർട്ട്ഫോൺ ആയി ഒരു ഹോണർ സ്മാർട്ട്ഫോൺ തെരഞ്ഞെടുത്ത് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഈ ഫോണിന് ഫെസ്റ്റിവൽ സെയിലിൽ ലഭ്യമായിരിക്കുന്ന ഡീലുകളും അതിന്റെ ലോഞ്ച് വിലയും അടക്കമുള്ള കാര്യങ്ങൾ പരിചയപ്പെടാം.
മോസ്റ്റ് ഡ്യൂറബിൾ AI സ്മാർട്ട്ഫോൺ
മോസ്റ്റ് ഡ്യൂറബിൾ AI സ്മാർട്ട്ഫോൺ ആയി ആമസോൺ ഹോണറിന്റെ X9c 5G (Honor X9c 5G) മോഡലിനെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വിശേഷണത്തിന് അർഹമാകാൻ തക്ക യോഗ്യതകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ ആണോ ഇത് എന്ന് ആദ്യം പരിചയപ്പെടാം. ഹോണർ X9c 5G യുടെ ഫ്രണ്ടിൽ സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു.

ഓൾ-ആംഗിൾ അൾട്രാ ടഫ് ഡിസൈൻ ആണ് ഇതിനുള്ളത്. പൊടി, സ്‌പ്ലാഷ് റെസിസ്റ്റൻസിനായി IP65M റേറ്റിങ്സും ഹോണർ X9c 5ജിയിൽ ഉണ്ട്. 2 മീറ്റർ വരെ സർട്ടിഫൈഡ് വാട്ടർ, പൊടി, ഡ്രോപ്പ് റെസിസ്റ്റൻസുള്ള ട്രിപ്പിൾ-റെസിസ്റ്റൻസ് പ്രൊട്ടക്ഷൻ ഇതിൽ ഉണ്ട്. കൂടാതെ SGS സർട്ടിഫിക്കേഷനോടുകൂടിയ അഡ്വാൻസ്ഡ് 3D പ്രൊട്ടക്ഷൻ ഡിസൈൻ സമഗ്രമായ സംരക്ഷണം ഈ ഫോണിന് നൽകുന്നുവെന്ന് ഹോണർ പറയുന്നു.
ദ അൺബ്രേക്കബിൾ AI സ്മാർട്ട്ഫോൺ
ദ അൺബ്രേക്കബിൾ എഐ സ്മാർട്ട്ഫോൺ എന്നാണ് ഹോണർ ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിക്കുന്നത്. മികച്ച ഈടിന് പുറമേ എഐ ഫീച്ചറുകളും ഇതിൽ ഹോണർ സജ്ജീകരിച്ചിരിക്കുന്നു. ഈ വർഷം ജൂലൈയിൽ ആണ് ഹോണർ X9c 5G ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോഞ്ച് സമയത്ത് ഇതിന്റെ സിംഗിൾ 8GB + 256GB മോഡലിന് 21,999 രൂപയായിരുന്നു വില.

നിലവിലെ വിലയും ഡിസ്കൗണ്ടും
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഹോണർ X9c 5G ആമസോൺ 20,998 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ലോഞ്ച് വിലയെക്കാൾ 1000 രൂപ ഡിസ്കൗണ്ട് വിലയിലാണ് ഇപ്പോൾ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 19,748 രൂപ വിലയിൽ വാങ്ങാനാകും.
ഈ ഡിസ്കൗണ്ടുകൾക്ക് പുറമേ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഈ സ്മാർട്ട്ഫോണിന് ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. 162.8× 75.5×7.98mm വലിപ്പവും 189 ഗ്രാം ഭാരവുമാണ് ഉള്ള ഹോണർ X9c 5G ടൈറ്റാനിയം ബ്ലാക്ക്, ജേഡ് സിയാൻ കളർ ഓപ്ഷനുകളിലാണ് വാങ്ങാൻ ലഭ്യമാകുക.
ഹോണർ X9c 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.78-ഇഞ്ച് 1.5K 120Hz കർവ്ഡ് AMOLED ഡിസ്പ്ലേ, 3840Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഹാർഡ്‌വെയർ- ലെവൽ ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 10-ബിറ്റ് 10.7 ബില്യൺ കളർ HDR 10, 4000nit പീക്ക് ബ്രൈറ്റ്‌നസ്, ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm ചിപ്സെറ്റ്, അഡ്രിനോ 710 GPU, 8GB റാം, 256GB സ്റ്റോറേജ്.

ഡ്യുവൽ റിയർക്യാമറ (സാംസങ് HM6 സെൻസറുള്ള 108MP മെയിൻ ക്യാമറ, 5MP അൾട്രാ-വൈഡ് ക്യാമറ), 16MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, MagicOS 9.0, 66W ഫാസ്റ്റ് ചാർജിംഗുള്ള 6600mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








