കവർപോലും തുറക്കാതെ പതിനഞ്ച് വർഷം; 2007 ലെ ഐഫോൺ വിറ്റത് 32 ലക്ഷത്തിന്

|

ലോകമെങ്ങുമുള്ള മൊ​ബൈൽഫോൺ ആരാധകരിൽ ഭൂരിഭാഗത്തിന്റെയും ഇഷ്ട ബ്രാൻഡാണ് ആപ്പിളിന്റെ ഐഫോണുകൾ( iphone). ഐഫോൺ ​കൈയിലുള്ളത് ഒരു അ‌ഭിമാനമായാണ് പലരും കരുതുന്നത്. അ‌തിനാൽത്തന്നെ എന്ത് വിലകൊടുത്തും ഐഫോൺ സ്വന്തമാക്കുന്നവർ നമുക്കിടയിൽത്തന്നെ ധാരാളമുണ്ട്. എന്നാൽ ആഗ്രഹം ഉണ്ടെങ്കിലും വാങ്ങാൻ സാധിക്കാത്തവരും ഏറെ. ഇങ്ങനെ ആരെയും കൊതിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആയി ഐഫോൺ മാറിയത് സാങ്കേതികത്തികവും സ്മാർട്ട് ഫീച്ചറുകളും ഡി​സൈനും എല്ലാം ചേർന്നാണ്.

 

നമ്പർ വൺ നില

ഇന്ന് കാണുന്ന നമ്പർ വൺ നിലയിലേക്ക് ഐഫോണും ആപ്പിളും യാത്രതിരിക്കുന്നത് 2007 ൽ ആണ്. തുടർന്നിങ്ങോട്ട് നിരവധി ഐഫോൺ മോഡലുകൾ ഏറെ പുതുമകളോടെ നമുക്കുനൽകാൻ ആപ്പിളിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് 2022-ൽ ഐഫോൺ 14 സീരിസീലെത്തി നിൽക്കുന്നു ഐഫോണിന്റെ ​ജൈത്രയാത്ര. വർഷങ്ങൾ കടന്നുപോകുന്നത് അ‌നുസരിച്ച് ഐഫോൺ മോഡലുകളുടെ വിലയും വർധിച്ചുവന്നു. ഇന്ന് ലോകത്തെ ഏറ്റവുമധികം വിലയുള്ള സ്മാർട്ട്ഫോണുകളിൽ മുന്നിൽത്തന്നെയാണ് ഐഫോൺ ഉള്ളത്.

ഐഫോൺ 14 സീരീസ്

എന്നാൽ വിലയുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള ഐഫോൺ 14 സീരീസ് ഫോണുകളെ ബഹുദൂരം പിന്നിലാക്കി ഇപ്പോൾ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഒരു സ്മാർട്ട്ഫോൺ. ആപ്പിളിനെ തോൽപ്പിക്കുന്ന മറ്റൊരു ബ്രാൻഡോ എന്ന് ആശ്ചര്യം തോന്നുന്നുണ്ടോ. എങ്കിൽ അ‌റിയൂ ഇതും ഒരു ഐഫോൺ തന്നെയാണ്. ആർക്കുമുന്നിലും അ‌ത്ര പെട്ടെന്ന് കീഴടങ്ങുന്നതല്ല ഐഫോൺ പാരമ്പര്യം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നുഅ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നു

പുത്തൻ ഐഫോണിനെ തോൽപ്പിച്ചിരിക്കുന്നത്
 

ഇവിടെയും പുത്തൻ ഐഫോണിനെ വിലയിൽ തോൽപ്പിച്ചിരിക്കുന്നത് ഒരു ഐഫോൺ തന്നെയാണ്. ആളൽപ്പം പഴയതാണ്. പഴയതെന്നു പറയുമ്പോൾ കുറേയേറെ പഴയത്. ഇപ്പോൾ ഇറങ്ങിയതും ഇനി ഇറങ്ങാനിരിക്കുന്നതുമായ എല്ലാ ഐഫോണുകളുടെയും കാരണവർ. അ‌തെ 2007ൽ പുറത്തിറങ്ങിയ ആപ്പിൾ ഐഫോണിന്റെ ആദ്യ മോഡൽ ആണ് റെ​ക്കോഡ് വിലയ്ക്ക് ഇപ്പോൾ വിറ്റിരിക്കുന്നത്. അ‌മേരിക്കയിലെ ലോസാഞ്ചൽസിൽ ആണ് ഈ ചരിത്രലേലം നടന്നത്.

599 ഡോളർ

2007 ൽ പുറത്തിറങ്ങുമ്പോൾ 599 ഡോളർ അ‌തായത് ഇപ്പോഴത്തെ ഏകദേശം 49,200 രൂപ വിലയുള്ള ഐഫോൺ ആണ് ലേലത്തിൽ 39,339 ഡോളറിന് (ഏകദേശം 32,34,000 രൂപ) വിറ്റിരിക്കുന്നത്. ഉപയോഗിച്ച് പഴകിയ പുരാവസ്തുവിനാണ് ഈ വില കിട്ടിയത് എന്ന് ധരിക്കരുത്. കാരണം പുറത്തിറങ്ങി പത്തുപതിനഞ്ച് വർഷം ആയെങ്കിലും സൂര്യപ്രകാശം പോലും കാണതെ കവറിനുള്ളിൽത്തന്നെ ഇരിക്കുകയായിരുന്നു ഈ ഐഫോൺ മുതുമുത്തച്ഛൻ.

നിലവിളികളുമായി തുരുതുരാവിളി; കൺട്രോൾ റൂമിന്റെ കൺട്രോൾ തെറ്റിച്ച് ഐഫോണിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർനിലവിളികളുമായി തുരുതുരാവിളി; കൺട്രോൾ റൂമിന്റെ കൺട്രോൾ തെറ്റിച്ച് ഐഫോണിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ

8ജിബി ഇന്റേണൽ സ്റ്റോറേജ്

2007 ൽ ആദ്യമിറങ്ങിയ ഐഫോണിന് 4ജിബി, എട്ട് ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളാണ് ഉണ്ടായിരുന്നത്. അ‌തിൽ 8ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റാണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നത്. ആപ്പിളിന്റെ എല്ലാമെല്ലാമായിരുന്ന സ്റ്റീവ് ജോബ്സ് ആണ് 2007 ഐഫോൺ പുറത്തിറക്കിയത്. അ‌ന്നത്തെ ആ പരമ്പരയിൽപ്പെടുന്ന കണ്ണിയാണ് ഇപ്പോൾ ഉയർന്ന വിലയിൽ ലേലത്തിൽ പോയിരിക്കുന്നത്. എൽസിജി ആക്ഷൻ ആണ് ഈ ഐഫോൺ ലേലത്തിന് വച്ചത്.

പ്രാരംഭ വില

സെപ്റ്റംബർ 30-ന് 2,500 ഡോളർ(ഏകദേശം 2,05,500 രൂപ) പ്രാരംഭ വിലയിലാണ് ലേലം ആരംഭിച്ചത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ വില 10,000ഡോളറായി (ഏകദേശം 8,21,990 രൂപ) ഉയർന്നു. ഒക്‌ടോബർ 14 വരെ അ‌തേ നിലയിൽ തുടർന്ന വില അ‌വസാന രണ്ടുദിവസം കൊണ്ടാണ് റെക്കോഡിലേക്ക് ഉയർന്നത്. അ‌ങ്ങനെ മൂന്നാം ഘട്ടത്തിൽ ഏറ്റവും ഉയർന്ന ലേലത്തുകയായ 39,339.60 ഡോളറിന് ലേലം ഉറപ്പിക്കുകയായിരുന്നു. ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന വിലയുടെ 19 മടങ്ങ് അ‌ധിക വിലയാണ് ഈ 2007 മോഡൽ ഐഫോണിന് ലഭിച്ചിരിക്കുന്നത്.

വിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺവിപണിയിലെ മിന്നും താരങ്ങൾ; ഐക്കൂ സ്മാർട്ട്ഫോണുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺ

ഈ പഴമക്കാരനോട് മത്സരിക്കാനാകില്ല

ഇപ്പോഴത്തെ ഏറ്റവും വിലകൂടിയ പുതുപുത്തൻ മോഡലിനുപോലും വിലയുടെ കാര്യത്തിൽ ഈ പഴമക്കാരനോട് മത്സരിക്കാനാകില്ല. ഇത് ആദ്യമായല്ല ഐഫോണിന്റെ ആദ്യ ഫോണിന് ഉയർന്ന തുക ലഭിക്കുന്നത്. ഈ വർഷമാദ്യം, നടന്ന മറ്റൊരു ലേലത്തിൽ സീൽ ചെയ്ത ബോക്സിൽ തുറക്കാത്ത ആദ്യ തലമുറ 2007 ഐഫോൺ 35,000 ഡോളറിന് (ഏകദേശം 28 ലക്ഷം രൂപ) വിറ്റുിരുന്നു. അ‌തിനെയും മറികടക്കുന്ന പ്രകടനമാണ് ഇത്തവണത്തെ ലേലത്തിനെത്തിയ ഐഫോൺ കാഴ്ചവച്ചത് എന്നുമാത്രം.

കോടീശ്വരനാകാമായിരുന്നു

ഇറങ്ങിയ സമയത്ത കുറച്ച് ഐഫോൺ വാങ്ങി വച്ചിരുന്നെങ്കിൽ ഇപ്പോൾ കോടീശ്വരനാകാമായിരുന്നു എന്ന് വെറുതേ തോന്നുന്നുണ്ടോ?. കാര്യമായി തോന്നിയാലും അ‌ത് അ‌ന്ന് അ‌ത്ര നടക്കുന്ന കാര്യമല്ല. കാരണം എന്താണെന്നോ അ‌ന്ന് ഒരു ഐഫോൺ വാങ്ങുന്നതിനെക്കാൾ പാടുപിടിച്ച പണി വേറെ ഇല്ലായിരുന്നു എന്നതുതന്നെ. അ‌മേരിക്കയിലും മറ്റു ചില രാജ്യങ്ങളിലുമാണ് ഫോൺ വിൽപ്പനയ്ക്കെത്തിയത്. വാങ്ങുന്ന ആളുടെ ഐഡന്റിറ്റി അ‌റിയാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മാത്രമാണ് അ‌ന്ന് ഐഫോൺ വിൽപ്പന നടത്തിയിരുന്നത്.

ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!

കവർപോലും തുറക്കാതെ പതിനഞ്ച് വർഷം

2007 ൽ പുതുപുത്തനായി വാങ്ങിയ ഈ ഫോൺ കവർപോലും തുറക്കാതെ പതിനഞ്ച് വർഷം സൂക്ഷിച്ചുവച്ച ആ 'മഹാൻ' ആരാണെന്നോ, ഇത്രയും ഉയർന്ന തുകയ്ക്ക് അ‌ത് ഇപ്പോൾ സ്വന്തമാക്കാൻ മുന്നിട്ടിറങ്ങിയ ആ തീവ്ര ഐഫോൺ ഫാൻ ആരാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് മെഗാപിക്സൽ ക്യാമറ, നൂതന ടച്ച്‌സ്‌ക്രീൻ, സഫാരി വെബ് ബ്രൗസർ എന്നിവയൊക്കൊയാണ് 2007 മോഡലിന്റെ പ്രധാന ആകർഷണങ്ങൾ. പതിനഞ്ച് വർഷങ്ങൾക്കിപ്പുറം ആപ്പിളും ഐഫോണുകളും എത്രത്തോളം വളർന്നു എന്ന് നമുക്ക് ഇപ്പോഴുള്ള ഐഫോൺ മോഡലുകളും അ‌വയുടെ ജനപ്രീതിയും വ്യക്തമാക്കിത്തരുന്നു.

കടുത്ത ഐഫോൺ ആരാധകരും നമുക്കിടയിൽ ഉണ്ട്

ആറ്റുനോറ്റിരുന്നാണ് നമ്മളിൽ പലരും ഒരു ഫോൺ വാങ്ങുന്നത്. എന്നാൽ ഇറങ്ങുന്ന ഐഫോണുകൾ എല്ലാക്കൊല്ലവും വാങ്ങുന്ന കടുത്ത ഐഫോൺ ആരാധകരും നമുക്കിടയിൽ ഉണ്ട്. പഴയഫോൺ സൂക്ഷിച്ചു വയ്ക്കുന്ന സ്വഭാവം എത്രപേർക്ക് ഉണ്ട് എന്ന് അ‌റിയില്ല. മിക്കവരും നിലവിലുള്ള ഐഫോൺ എക്സ്ചേഞ്ച് ഓഫറിൽ നൽകിയ ശേഷമാകും പുതിയ ഐഫോൺ എടുക്കുന്നത്.

ഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കിഐഫോണി​ന്റെ 'പഞ്ചറൊട്ടിച്ച് ' ആപ്പിൾ; ക്യാമറയുടെ തകരാർ പരിഹരിക്കാൻ ഐ​ഒഎസ് 16.0.2 പുറത്തിറക്കി

ചിലപ്പോൾ ബിരിയാണി കിട്ടിയാലോ'!

എന്തായാലും പഴയ ഐഫോൺ ഉള്ളവർ ഒക്കെ ഒന്നു ശ്രദ്ധിച്ചോ, ലക്ഷങ്ങളുടെ മുതലായിരിക്കാം നിങ്ങൾ ഏതെങ്കിലും മൂലയിൽ ഉപേക്ഷിച്ചിരിക്കുന്നത്. അ‌വ പൊടിതട്ടിയെടുത്ത് കാര്യമായൊന്ന് സൂക്ഷിച്ച് വച്ചോ. കവർ പൊട്ടിയെങ്കിലും പുരാവസ്തു എന്ന നിലയിൽ ഒരു 25 കൊല്ലം കഴിയുമ്പോൾ കോടികൾ കിട്ടിലാലോ. ഐഫോണിന്റെ കാര്യമല്ലേ ഒന്നു പറയാൻ പറ്റില്ല. ഇനി 'എങ്ങാനും ചിലപ്പോൾ ബിരിയാണി കിട്ടിയാലോ'!.

Best Mobiles in India

English summary
A smartphone has set a new record by beating the latest iPhone 14 series phones by far in terms of price. Wondering if another brand will beat Apple? Then know that this is also an iPhone. One of the first models of the Apple iPhone, released in 2007, has now been sold at a record price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X