സ്മാര്‍ട്‌ഫോണിലൂടെയും തയാറെടുക്കാം... സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്!!!

Posted By:

പഠനകാലത്ത് സിവില്‍ സര്‍വീസ് എന്ന സുന്ദര സ്വപ്‌നം കാണാത്തവര്‍ അധികമുണ്ടാകില്ല. സിനിമകളില്‍ തകര്‍പ്പന്‍ ഡയലോഗുകള്‍ പറയുന്ന ജില്ലാ കലക്ടറും സിറ്റി പോലീസ് കമ്മിഷണുറുമൊക്കെയായി ചുവന്ന ലൈറ്റിട്ട കാറില്‍ ചുറ്റുന്നത് സങ്കല്‍പിക്കാന്‍ രസമുള്ള കാര്യം തന്നെ.

എന്നാല്‍ സ്വപ്‌നം കാണുന്നപോലെ അത്ര എളുപ്പമല്ല ഈ ഐ.എ.എസും ഐ.പി.എസും നേടുക എന്നത്. കഠിനാധ്വാനം, ഏതു വിഷയത്തിലും അഗാധമായ അറിവ്, ഭാഷാ പ്രാവിണ്യം തുടങ്ങി ഒരുപാടു കാര്യങ്ങള്‍ വേണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സൂര്യനു താഴെയുള്ള എന്തിനെ കുറിച്ചും അറിഞ്ഞിരിക്കണം.

പഠിക്കാന്‍ കഴിവുണ്ടായിട്ടും ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിച്ചിട്ടും സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം ഉപേക്ഷിക്കുന്ന എത്രയോ പേരുണ്ട്. പ്രശ്‌നം പണം തന്നെ. നല്ല പരിശീലനം നേടണമെങ്കില്‍ അതിന് ചിലവുമുണ്ട്. ധാരാളം ബുക്കുകള്‍ വാങ്ങണം, നല്ല അധ്യാപകരെയോ ഇന്‍സ്റ്റിറ്റിയൂട്ടോ കണ്ടെത്തണം, മുഴുവന്‍ സമയവും പഠനത്തിനായിത്തന്നെ മാറ്റിവയ്ക്കണം.

എല്ലാവര്‍ക്കും ഇതിന് സാധിക്കണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു സ്മാര്‍ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ മറികടക്കാം. എങ്ങനെയെന്നല്ലേ?... സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഏതാനും സിവില്‍ സര്‍വീസ് പരിശീലന ആപ്ലിക്കേഷനുകള്‍ ഇറങ്ങിയിട്ടുണ്ട്.

വിവിധ വിഷയങ്ങളെ കുറിച്ച് ആധികാരികമായ അറിവുകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം മുന്‍പത്തെ സിവില്‍ സര്‍വീസ് പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും പരീക്ഷാ രീതിയും എല്ലാം വിശദമായി മനസിലാക്കാനും ആപളിക്കേഷനുകള്‍ സഹായിക്കും. ആപ്ലിക്കേഷനുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Civil Service Guide

യു.പി.എസ്.സി, എസ്.എസ്.സി, സംസ്ഥാന സര്‍വീസ് തുടങ്ങി വിവിധ പരീക്ഷകള്‍ക്ക് പഠിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. പത്ര മാധ്യമങ്ങളില്‍ സാധാരണ വരുന്ന വാര്‍ത്തകള്‍ക്കപ്പുറത്ത്, അധികമാരും ശ്രദ്ധിക്കാത്തതും എന്നാല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമായ വാര്‍ത്തകള്‍ ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു. അതോടൊപ്പം വിവിധ വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

Civil Services SectionalTest 1

പഠിച്ച കാര്യങ്ങള്‍ വിലയിരുത്തന്നതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ഒരു അധ്യായമോ പുസ്തകമോ പഠിച്ചതിനു ശേഷം അതില്‍ ഉള്‍പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. അതിന് ഉത്തരമെഴുതിയ ശേഷം എവിടെയെല്ലാം നിങ്ങള്‍ പുരേഗമിക്കാനുണ്ട് എന്ന് മനസിലാക്കുകയും ചെയ്യാം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

IAS-UPSC CSAT /RPSC /RAS Hindi

മോഡല്‍ ചോദ്യപേപ്പറുകളും ഉത്തരങ്ങളും അടങ്ങിയതാണ് ഈ ആപ്ലിക്കേഷന്‍. ഓരോ ചോദ്യപേപ്പറും ഉത്തരമെഴുതിക്കഴിഞ്ഞാല്‍ അപ്പോള്‍തന്നെ അതിന്റെ മാര്‍ക് ലഭ്യമാവും. ശരിയായ ഉത്തരങ്ങളും കൂടെ നല്‍കും. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഇതില്‍ ഉണ്ട്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

Current Affairs, News & Events

പൊതുവിജ്ഞാനം വളര്‍ത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകത്തു നടന്ന പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം വര്‍ഷം, മാസം, ദിവസം എന്നിവ അടിസ്ഥാനമാക്കി ഇതില്‍ കൊടുത്തിട്ടുണ്ട്. വാര്‍ത്തകള്‍, സ്‌പോര്‍ട്‌സ്, സാമ്പത്തികം, സയന്‍സ്, ടെക്‌നോളജി എന്നിവസംബന്ധിച്ചതെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സ്മാര്‍ട്‌ഫോണിലൂടെയും തയാറെടുക്കാം... സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot