ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.1 : ഇന്ത്യയിലെ സാംസങ് ഗാലക്‌സി എസ് 3 ഉപയോക്താക്കള്‍ക്ക് എന്ന് അപ്‌ഡേറ്റ് ലഭിയ്ക്കും ?

By Super
|

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.1 : ഇന്ത്യയിലെ സാംസങ് ഗാലക്‌സി എസ് 3 ഉപയോക്താക്കള്‍ക്ക് എന്ന് അപ്‌ഡേറ്റ് ലഭിയ്ക്കും ?
കൂടുതല്‍ ചിത്രങ്ങള്‍...

പോളണ്ടില്‍ എന്ത് സംഭവിച്ചു ? ഗാലക്‌സി എസ് 3 ഉപയോക്താക്കളോടാണ് ചോദ്യം. പേടിക്കേണ്ട യുദ്ധമൊന്നുമല്ല. പോളണ്ടിലെ എസ് 3 ഉപയോക്താക്കള്‍ക്കാണ് ആദ്യത്തെ ജെല്ലി ബീന്‍ അപ്‌ഡേറ്റ് സാംസങ് നല്‍കിയത്. ഈ വാര്‍ത്ത അറിഞ്ഞത് മുതല്‍ ലോകമെമ്പാടുമുള്ള ഗാലക്‌സി എസ് 3 ഉടമകള്‍ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ അപ്‌ഡേറ്റ് എന്ന് തങ്ങളുടെ രാജ്യത്തെത്തും എന്നറിയാനായി കണ്ണില്‍ നല്ലെണ്ണയൊഴിച്ച് കാത്തിരിയ്ക്കുകയാണ്. ഒക്ടോബര്‍ പകുതിയോടെ എല്ലായിടത്തും ജെല്ലി ബീന്‍ അപ്‌ഡേറ്റ് ലഭ്യമാകും എന്നായിരുന്നു സാംസങ് ആദ്യം നല്‍കിയ ഉറപ്പ് .

 

സാംസങ് ഗാലക്‌സി എസ്4 2013 ഫെബ്രുവരിയില്‍ കളത്തിലിറങ്ങും

ഇനി എന്തര് അപ്‌ഡേറ്റ് എന്ന് ചോദിയ്ക്കുന്നവര്‍ക്ക് വേണ്ടി ചിലത് പറയാം. സാംസങ് ഗാലക്‌സി എസ് 3 ആന്‍ഡ്രോയ്ഡ് 4.0.4 എന്ന ഓ എസ് ആണ് ഉപയോഗിയ്ക്കുന്നത്. ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. മികച്ച ഇന്റര്‍ഫേസും, ക്യാമറാ സൗകര്യങ്ങളും, സുരക്ഷാ സംവിധാനങ്ങളും ഒപ്പം കണക്ടിവിറ്റിയിലെ വര്‍ധിച്ച സവിശേഷതകളും ഈ ഓ എസ്സിന്റെ പ്രത്യേകതകളാണ്. കഴിഞ്ഞ ജൂണ്‍ പകുതിയോടെ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ എന്ന ഏറ്റവും പുതിയ ഓ എസ് പതിപ്പ് പുറത്തിറക്കി. എസ് വോയിസ്സിന് സമാനമായ വോയിസ് അസിസ്റ്റന്റ് സംവിധാനവും, മറ്റ് പല സോഫ്റ്റ് വെയര്‍ മാറ്റങ്ങളുമായി എത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണിത്.

1500 രൂപയുടെ ആകാശ് 2 ടാബ്ലെറ്റ് നവംബര്‍ 11 മുതല്‍ വിപണിയില്‍

സെപ്റ്റംബര്‍ മാസത്തിന്റെ അവസാനത്തില്‍ ചില തിരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളില്‍ ജെല്ലി ബീന്‍ അപ്‌ഡേറ്റുകള്‍ ലഭിച്ചിരുന്നു.പക്ഷെ ഇന്ത്യ അടക്കമുള്ള ധാരാളം രാജ്യങ്ങളിലെ അപ്‌ഡേറ്റ് ലഭിയ്ക്കാത്ത പാവം എസ് 3 ഉപയോക്താക്കളുടെ കാര്യമോ?

ഒക്ടോബര്‍ 17 ന് സാംസങ് പുറത്തിറക്കിയ പ്രസ്സ് റിലീസ് അനുസരിച്ച് വരും മാസങ്ങളില്‍ അമേരിക്കയിലെ ഗാലക്‌സി എസ് 3 കള്‍ക്ക് ജെല്ലി ബീന്‍ അപ്‌ഡേറ്റ് ലഭ്യമാകും. അങ്ങനെ വന്നാല്‍ ഇന്ത്യയിലും അതേ സമയത്ത്, അതായത് 2012 അവസാനത്തോടെ, അപ്‌ഡേറ്റ് ലഭിയ്ക്കും. കഴിഞ്ഞ ജൂലൈ മാസത്തിലാണ് അമേരിക്കയിലെ സാംസങ് ഗാലക്‌സി നോട്ട് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയ്ഡ് ഐ സി എസ് ലഭ്യമാകുന്നത്. തുടര്‍ന്ന് ആഗസ്തില്‍ ഇന്ത്യന്‍ ഗാലക്‌സി നോട്ട് ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയ്ഡ് 4.0.4 അപ്‌ഡേറ്റ് ലഭിച്ചു. അങ്ങനെ നോക്കുമ്പോള്‍ ജെല്ലി ബീന്‍ അപ്‌ഡേറ്റിന്റെ കാര്യത്തിലും ഇതേ ക്രമം ആവര്‍ത്തിയ്ക്കപ്പെടാം. അപ്പോള്‍ ഇന്ത്യന്‍ എസ് 3 ഉപയോക്താക്കള്‍ക്ക് ഉടനെ ഒരു അപ്‌ഡേറ്റ് പ്രതീക്ഷിയ്ക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X