ആന്‍ഡ്രോയ്ഡ് 'L' ആദ്യമെത്തുന്നത് HTC, മോട്ടറോള ഫോണുകളില്‍!!!

Posted By:

ഗൂഗിളിന്റെ ഡവലപ്പേഴസ് കോണ്‍ഫ്രന്‍സില്‍ ആന്‍ഡ്രോയ്ഡിന്റെ അടുത്ത വേര്‍ഷനായ ആന്‍ഡ്രോയ്ഡ് 'L' പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഡവലപ്പേഴ്‌സിനു നല്‍കുന്ന പുതിയ വേര്‍ഷന്‍ ഒ.എസ് എന്നു മുതല്‍ക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക എന്നു ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് 'L' ആദ്യമെത്തുന്നത് HTC, മോട്ടറോള ഫോണുകളില്‍!!!

എങ്കിലും HTC യും മോട്ടറോളയും അവരുടെ ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് 'L' ലോഞ്ച് ചെയ്താല്‍ ഉടന്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു. HTC വണ്‍ M8, HTC വണ്‍ M7, മോട്ടറോള മോട്ടോ G, മോട്ടോ X എന്നീ ഫോണുകളിലായിരിക്കും ആന്‍ഡ്രോയ്ഡ് 'L' അപ്‌ഡേറ്റ് ലഭ്യമാവുക.

മോട്ടോ G, മോട്ടോ X ഫോണുകളില്‍ ആന്‍ഡ്രോയ്ഡ 'L' അപ്‌ഡേറ്റ് ലഭ്യമാക്കുമെന്ന് മോട്ടറോള ജര്‍മനിയാണ് അറിയിച്ചത്. മാത്രമല്ല, പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് 5.0 ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബറോടെ പുതിയ അപ്‌ഡേറ്റ് ലഭ്യമാക്കുമെന്നാണ് മോട്ടറോള ജര്‍മനി അറിയിച്ചിരിക്കുന്നത്. അതേസമയം മോട്ടോ Eയില്‍ ആന്‍ഡ്രോയ്ഡ് 'L' ലഭ്യമാക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആന്‍ഡ്രോയ്ഡ്'L' ലഭ്യമായില്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് വണ്‍ ആയിരിക്കും മോട്ടോ E യുടെ അടുത്ത അപ്‌ഡേറ്റ് എന്നും സൂചനയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot