ആന്‍ഡ്രോയ്ഡ 'L' സെപ്റ്റംബറില്‍; ആദ്യം അപ്‌ഡേറ്റ് ലഭിക്കുന്ന അഞ്ച്് ഫോണുകള്‍

Posted By:

കഴിഞ്ഞ ദിവസം സമാപിച്ച ഗൂഗിളിന്റെ വാര്‍ഷിക ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലാണ് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവു പുതിയ വേര്‍ഷനായ ആന്‍ഡ്രോയ്ഡ് 'L' അവതരിപ്പിച്ചത്. നിലവിലുള്ളതിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ എന്നതിനേക്കാള്‍ ആന്‍ഡ്രോയ്ഡിന്റെ അടുത്ത തലമുറ എന്ന് 'L' -നെ വിമെഷിപ്പിക്കാം.

തീര്‍ത്തും വ്യത്യസ്തമായതും പുതുമയുള്ളതുമായ നിരവധി ഫീച്ചറുകള്‍ പുറിയ ഒ.എസിലുണ്ടാവുമെന്ന് ആന്‍ഡ്രോയ്ഡിന്റെ ചുമതല വഹിക്കുന്ന സുന്ദര്‍ പിച്ചൈയും പറഞ്ഞിരുന്നു. എന്തായാലും നിലവില്‍ ഡവലപ്പര്‍മാര്‍ക്കു മാത്രമാണ് ആന്‍ഡ്രോയ്ഡ് 'L' ലഭിക്കുക.

എന്നാല്‍ സെപ്റ്റംബറോടെ ഉപയോക്താക്കള്‍ക്കും പുതിയ ഒ.എസ് ലഭിക്കും. ഏതെല്ലാം ഫോണുകളിലാവും ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് L ലഭ്യമാവുക എന്നറിയാന്‍ ആംകാഷയുണ്ടോ?? ആ ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യഘട്ടത്തില്‍ പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് ലഭ്യമാവുന്ന സ്മാര്‍ട്‌ഫോണുകളില്‍ ഒന്ന് മോട്ടറോളയുടെ മോട്ടോ G തന്നെയാണ്. മോട്ടറോള ജര്‍മനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

 

മോട്ടോ G ക്കു പിന്നാലെ മോട്ടറോള പുറത്തിറക്കിയ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണായ മോട്ടോ X-ലും ആന്‍ഡ്രോയ്ഡ് 'L' ലഭ്യമാവും. എന്നുമുതലാണെന്ന് അറിയിച്ചിട്ടില്ല.

 

കമ്പനിയുടെ ഫ ളാഗ്ഷിപ് ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് L ലഭ്യമാക്കുമെന്ന് HTC കഴിഞ്ഞയാഴ്ചതന്നെ വ്യക്തമാക്കിയതാണ്. അതില്‍ ഒന്ന് HTC വണ്‍ M7 ആണെന്ന് ഉറപ്പിക്കാം.

 

പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ലഭ്യമാവുന്ന മറ്റൊരു ഫോണ്‍ HTCയുടെ തന്നെ വണ്‍ M8 ആണ്.

 

മോട്ടോ E യില്‍ ആന്‍ഡ്രോയ്ഡ് L ലഭ്യമാവുമോ ഉറപ്പില്ല. ഇക്കാര്യത്തില്‍ മോട്ടറോളയും അറിയിപ്പൊന്നും നല്‍കിയിട്ടില്ല. അതേസമയം L അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് വണ്‍ ആയിരിക്കും മോട്ടോ E യുടെ അടുത്ത അപ്‌ഡേറ്റ് എന്നുറപ്പാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot