ഡിലീറ്റ് ചെയ്ത ഫയലുകൾ ഫോൺ ഉപയോഗിച്ചുതന്നെ എളുപ്പം തിരിച്ചെടുക്കാനുള്ള 4 മാർഗ്ഗങ്ങൾ

By GizBot Bureau
|

പലപ്പോഴും ഇവിടെ പറഞ്ഞ ഒരു വിഷയമാണെങ്കിലും ഇനിയും കാര്യമായി മനസ്സിലാക്കാത്ത ആളുകൾക്ക് വേണ്ടി എങ്ങനെ ആൻഡ്രോയ്ഡ് ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ ഫോൺ ഉപയോഗിച്ച് തന്നെ തിരിച്ചെടുക്കാം എന്നതിനെ കുറിച്ച് ഒന്നുകൂടെ അല്പം വിശദമായിത്തന്നെ ഇവിടെ പറയുകയാണ്. പലപ്പോഴും ഒരു നിമിഷത്തെ അശ്രദ്ധ മതിയാകും തിരിച്ചെടുക്കാനാവാത്ത വിധം പല ഫയലുകളും നഷ്ടപ്പെടുത്താൻ. പലപ്പോഴും ഇത്തരത്തിൽ ഫയലുകൾ ഡിലീറ്റ് ചെയ്തു പോയാൽ ഉടൻ നമ്മൾ തിരയുക എങ്ങനെ ആ ഫയലുകൾ തിരിച്ചെടുക്കാൻ പറ്റും എന്നതിനെ കുറിച്ചായിരിക്കും.

 

ഫോണിലൂടെ തന്നെ ഡിലീറ്റ് ചെയ്തവ തിരിച്ചെടുക്കാം

ഫോണിലൂടെ തന്നെ ഡിലീറ്റ് ചെയ്തവ തിരിച്ചെടുക്കാം

ഗൂഗിളിൽ കയറി ഇതിനുള്ള പരിഹാരം കാണുമ്പോൾ പലപ്പോഴും നമുക്ക് ലഭിക്കുക കംപ്യൂട്ടർ വഴി ഫയലുകൾ തിരിച്ചെടുക്കാനുള്ള മാർഗ്ഗങ്ങളെയും ആപ്പുകളെയും കുറിച്ചുള്ള വിവരങ്ങൾ മാത്രമായിരിക്കും. എന്നാൽ ഒരു വിധം ഫയലുകളെല്ലാം നിങ്ങൾക്ക് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് തന്നെ തിരിച്ചെടുക്കാൻ സാധിക്കുമെന്നത് എത്ര പേർക്കറിയാം. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ തന്നെ ഇതിന് സഹായിക്കുന്ന ഒരുപിടി ആപ്പുകൾ ലഭ്യവുമാണ്. ഏതൊക്കെ അപ്പുകളാണ്, എങ്ങനെയാണ് അവ ഉപയോഗിക്കുക എന്നിവയെല്ലാം നമുക്ക് ഇവിടെ നോക്കാം.

 cloudൽ നിന്നും തിരിച്ചെടുക്കൽ

cloudൽ നിന്നും തിരിച്ചെടുക്കൽ

ഏറെ സുഗമമായ ഒരു സൗകര്യമാണിത്. പല ഗാലറി ആപ്പുകളും മറ്റും ഇത്തരത്തിൽ cloud സൗകര്യം നൽകുന്നുണ്ട്. നമ്മുടെ ഗ്യാലറിയിൽ നമുക്ക് ഇഷ്ടമുള്ള ഫോൾഡറുകളിൽ ഉള്ള ഫയലുകൾ നേരിട്ട് cloud സേവനങ്ങളിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടും. നമ്മൾ അറിയാതെയോ അറിഞ്ഞുകൊണ്ടോ ഡിലീറ്റ് ചെയ്താലും പ്രശ്നമില്ല, ഫയലുകൾ എല്ലാം തന്നെ cloud ൽ സുരക്ഷിതമായിരിക്കും. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ്, ഡ്രോപ്പ്ബോക്‌സ് തുടങ്ങി പലരും ഈ സേവനങ്ങൾ സൗജന്യമായിത്തന്നെ നൽകുന്നുണ്ട്.

 മെമ്മറി കാർഡിൽ നിന്നും
 

മെമ്മറി കാർഡിൽ നിന്നും

ആദ്യം പറയാൻ പോകുന്നത് വിൻഡോസ് ഉപയോഗിച്ച് മെമ്മറി കാർഡിൽ നഷ്ടമായ ഫയലുകൾ തിരിച്ചെടുക്കുന്ന സൗകര്യത്തെ കുറിച്ചാണ്. ഡാറ്റാ റിക്കവറി നടത്തിയിട്ടുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം സുപരിചിതമായ ഒരു പേരായ EaseUSനെ കുറിച്ചാണ്. വിൻഡോസിൽ ലഭ്യമായ അത്രയ്ക്കും സൗകര്യങ്ങൾ ആൻഡ്രോയിഡിൽ ലഭ്യമല്ല എങ്കിലും ഈ ആപ്പും ഒരു പരിധിയോളം നഷ്ടമായ ഫയലുകൾ തിരിച്ചെടുക്കാൻ സഹായിക്കുന്നവയാണ്. ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവയ്‌ക്കൊപ്പം മെസേജുകൾ, കോൺടാക്ട്സ്, വാട്സാപ്പ് മെസ്സേജസ്, കാൾ ഹിസ്റ്ററി എന്നിവയെല്ലാം തന്നെ ഈ ആപ്പ് വഴി തിരിച്ചെടുക്കാം. വളരെ ലളിതമായ രീതിയിൽ തന്നെ ഈ ആപ്പ് ഉപയോഗിക്കുകയും ചെയ്യാം.

ഏതൊരാൾക്കും ഫോണിൽ വേഗത്തിൽ ടൈപ്പ് ചെയാനായിതാ 6 പൊടിക്കൈകൾഏതൊരാൾക്കും ഫോണിൽ വേഗത്തിൽ ടൈപ്പ് ചെയാനായിതാ 6 പൊടിക്കൈകൾ

DiskDigger: ഫോൺ വഴി ചെയ്യാൻ മികച്ച ആപ്പ്

DiskDigger: ഫോൺ വഴി ചെയ്യാൻ മികച്ച ആപ്പ്

നിലവിൽ ആൻഡ്രോയിഡ് പ്ലെ സ്റ്റോറിൽ ലഭ്യമായ മികച്ച റിക്കവറി ആപ്പുകളിൽ ഒന്നാണ് DiskDigger photo recovery. ഡിലീറ്റ് ചെയ്തുപോയ ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവയെല്ലാം തന്നെ ഈ ആപ്പ് വഴി ഒരു പരിധി വരെ തിരിച്ചെടുക്കാം. ഇനി നിങ്ങളുടെ മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ പോലും ഈ ആപ്പ് ഉപയോഗിച്ച് ഫയലുകൾ കഴിവതും തിരിച്ചെടുക്കാം. ഈ ആപ്പ് ഉപയോഗിക്കണമെങ്കിൽ ഫോണിന് റൂട്ട് ആക്സസ് വേണമെന്നില്ല. റൂട്ട് ഉണ്ടെങ്കിൽ അല്പം കൂടെ ഫലവത്തായ രീതിയിൽ ആപ്പ് പ്രവർത്തിക്കുകയും ചെയ്യും.

Best Mobiles in India

Read more about:
English summary
Android Lost Data Recovery in Easy Steps

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X